വെള്ളരി കൃഷി ആരംഭിക്കാൻ ഏറ്റവും മികച്ച കാലയളവ് കണക്കാക്കുന്നത് ജനുവരി മുതൽ മാർച്ച് വരെയും, സെപ്റ്റംബർ മുതൽ ഡിസംബർ വരെയുമാണ്. വിത്ത് വഴിയാണ് വെള്ളരിയുടെ പ്രവർദ്ധനം.
കൃഷി രീതികൾ(Cultivation Methods)
നല്ലവണ്ണം ഉഴുതു കിളച്ച് നിലമൊരുക്കി 2*1.5 മീറ്റർ ഇടയകലത്തിൽ 60 സെൻറീമീറ്റർ വ്യാസത്തിലും 45 സെൻറീമീറ്റർ ആഴത്തിലും കുഴികൾ നിർമിക്കണം. ഒന്നു മുതൽ മൂന്നു കിലോ കുമ്മായം അല്ലെങ്കിൽ ഡോളോമൈറ്റ് സെൻറ് ഒന്നിന് മണ്ണിലെ അമ്ലാംശം അനുസരിച്ച് ചേർത്തു നൽകണം. തുടർന്ന് 90 കിലോ ഒരു സെൻറ് എന്ന അളവിൽ ജൈവവളം മേൽ മണ്ണിനോടൊപ്പം ചേർക്കണം. മഴക്കാലത്ത് ഉയർത്തിയ തവാരണകളിലും വേനൽക്കാലത്ത് ചാലു കീറിയും വെള്ളരി കൃഷി ആരംഭിക്കാം.
ഒന്നോ രണ്ടോ സെൻറീമീറ്റർ ആണെങ്കിൽ നാലോ അഞ്ചോ വിത്തുകൾ ഒരു തടത്തിൽ നടാവുന്നതാണ്. കൂടുതൽ ആഴത്തിൽ വിത്തുകൾ നടാൻ പാടുള്ളതല്ല. 24 മണിക്കൂർ വിത്തുകൾ വെള്ളത്തിൽ കുതിർത്ത് വെച്ചതിനുശേഷം നട്ടാൽ പെട്ടെന്ന് മുളവരും. ഏകദേശം 3-4 ദിവസം കൊണ്ട് വിത്തുകൾ മുളക്കും. വിത്തുകൾക്ക് മുള വന്നതിനുശേഷം രണ്ടോമൂന്നോ ചെടികൾ മാത്രം നിലനിർത്തി മറ്റുള്ളവർ നീക്കം ചെയ്യാം. വെള്ളരി പറിച്ചുനട്ടു കൃഷി ചെയ്യാവുന്നതാണ്. വിത്തുകൾ പാകി 15 മുതൽ 20 ദിവസം ആകുമ്പോൾ ചെടി പറിച്ച് നടാവുന്നതാണ്. അല്ലെങ്കിൽ ചെടി 10 മുതൽ 15 സെൻറീമീറ്റർ നീളം കൈവരിക്കുമ്പോൾ പറിച്ചുനടാം. നടീൽ സമയത്ത് ഒരു സെന്റിന് 90 കിലോഗ്രാം ജൈവവളം ചേർത്ത് നൽകുന്നത് നല്ലതാണ്.
വളപ്രയോഗ രീതിയിലെ മൂന്ന് ഘട്ടങ്ങൾ
ആദ്യഘട്ട വളപ്രയോഗം
നടീൽ സമയത്ത് യൂറിയ, റോക്ക് ഫോസ്ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് തുടങ്ങിയവ 303 ഗ്രാം, 555 ഗ്രാം, 167 ഗ്രാം ഒരു സെന്റിന് എന്ന അളവിൽ ചേർക്കണം.
രണ്ടാംഘട്ട വളപ്രയോഗം
വെള്ളരി പടർന്നു തുടങ്ങുമ്പോൾ കൂടുതൽ വിളവ് ലഭിക്കുവാൻ ഈ സമയത്ത് മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് 181 ഗ്രാം ഒരു സെന്റിന് എന്ന അളവിൽ ചേർക്കുക.
The best time to start cucumber cultivation is from January to March and from September to December. Cucumber growth is by seed.
മൂന്നാം ഘട്ട പ്രയോഗം
മൂന്നാംഘട്ട വളപ്രയോഗം നടത്തേണ്ടത് പൂവിടുന്ന സമയത്താണ്. ഈ സമയത്ത് മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് 151 ഗ്രാം ഒരു സെന്റിന് എന്ന അളവിൽ ചേർക്കുക. അമ്ലാംശം കൂടുതലുള്ള മണ്ണിൽ വളപ്രയോഗം നടത്തുന്നതിനുമുൻപ് കുമ്മായം അല്ലെങ്കിൽ ഡോളോമൈറ്റ് ഒന്നു മുതൽ മൂന്നു കിലോഗ്രാം ഒരു സെന്റിന് എന്ന അളവിൽ ചേർത്തു കൊടുക്കാൻ മറക്കരുത്.
വിഷുവിന് വിളവെടുക്കാം, ആദായം നേടാം; കണി വെള്ളരി കൃഷി ഇപ്പോൾ തുടങ്ങാം