ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ് മുള്ളങ്കി അഥവാ റാഡിഷ്. വിറ്റാമിൻ സി, വിറ്റാമിൻ ബി6, പൊട്ടാസ്യം, കാത്സ്യം, പ്രോട്ടീൻ, ഫൈബർ എന്നിവ അടങ്ങിയ റാഡിഷ് പതിവായി കഴിക്കാവുന്നതാണ്. എന്തൊക്കെയാണ് റാഡിഷിൻ്റെ ആരോഗ്യഗുണങ്ങൾ
1. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു
റാഡിഷ് ശരീരത്തിന് പൊട്ടാസ്യം നൽകുന്നതിന് സഹായിക്കുന്നു, ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും രക്തയോട്ടം നിയന്ത്രിക്കാനും സഹായിക്കുന്നു, പ്രത്യേകിച്ച് നിങ്ങൾ ഹൈപ്പർടെൻഷൻ ഉള്ളവരാണെങ്കിൽ, നിങ്ങൾക്ക് അനുയോജ്യമായ പച്ചക്കറിയാണ് റാഡിഷ്.
2. ഹൃദയത്തെ സംരക്ഷിക്കുന്നു
നമ്മുടെ ഹൃദയത്തെ ശരിയായി പ്രവർത്തിക്കാൻ സഹായിക്കുന്ന ആന്തോസയാനിനുകളുടെ നല്ലൊരു ഉറവിടമാണ് മുള്ളങ്കി. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുന്നു . കൂടാതെ വിറ്റാമിൻ സി, ഫോളിക് ആസിഡ്, ഫ്ലേവനോയ്ഡുകൾ എന്നിവയും അവയിൽ കൂടുതലാണ്.
3. പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു
റാഡിഷിൽ ഉയർന്ന വിറ്റാമിൻ സി അടങ്ങിയതിനാൽ ജലദോഷം, ചുമ എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നു. ഇത് നിങ്ങളുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. ഇത് പതിവായി കഴിക്കുന്നത് ദോഷകരമായ ഫ്രീ റാഡിക്കലുകളുടെ വികസനം, വീക്കം, നേരത്തെയുള്ള വാർദ്ധക്യം എന്നിവ നിയന്ത്രിക്കാൻ സഹായിക്കും.
4. ചർമ്മത്തിന് നല്ലത്
എല്ലാ ദിവസവും റാഡിഷ് ജ്യൂസ് കുടിക്കുന്നത് നിങ്ങളുടെ ചർമ്മത്തിൻ്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, സിങ്ക് , ഫോസ്ഫറസ് എന്നിവയാണ് ചർമ്മത്തിൻ്റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്നത്. വരൾച്ച, മുഖക്കുരു, തിണർപ്പ് എന്നിവയെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. മുടിയിൽ പുരട്ടുകയാണെങ്കിൽ മുടി കൊഴിച്ചിൽ തടയുന്നതിനും മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
5. ക്യാൻസറിനെ പ്രതിരോധിക്കുന്നു
കരൾ, വൻകുടൽ, ബ്രെസ്റ്റ്, സെർവിക്കൽ, പ്രോസ്റ്റേറ്റ്, ശ്വാസകോശ അർബുദം എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങൾ മുള്ളങ്കിയിലുണ്ട്.
6. ആരോഗ്യകരമായ ദഹനം
കുടലിൻ്റെ ആരോഗ്യത്തിനും അമിതവണ്ണം കുറയ്ക്കുന്നതിനും റാഡിഷ് ഇലകൾ നല്ലതാണെന്ന് പറയപ്പെടുന്നു. ഇലകളിൽ വേരുകളേക്കാൾ നാരുകൾ അടങ്ങിയിട്ടുണ്ട്, മലബന്ധം തടയാൻ നാരുകൾ നല്ലതാണ്. മാത്രമല്ല റാഡിഷിൻ്റെ സത്ത് കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: മലയാളികളുടെ പ്രിയപ്പെട്ട ചക്ക; ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ്