കോവൽ സാധാരണയായി നമ്മുടെ അടുക്കളത്തോട്ടങ്ങളിൽ വച്ച് പിടിപ്പിക്കാറുള്ള ഒരു പച്ചക്കറിയാണ്. വർഷം മുഴുവൻ കായ്കൾ തരും എന്നതാണ് ഇതിന്റെ | പ്രത്യകത .ഇതിന്റെ വള്ളികളാണ് നടീലിന് ഉപയോഗിക്കുന്നത് .കൂടുതൽ എണ്ണവും വലിപ്പവും ഉള്ള ചെടിയുടെ വള്ളികൾ നടുന്നതിന് മുറിച്ചെടുക്കാൻ ശ്രദ്ധിക്കണം .വലിപ്പം കൂടിയ കായ്കൾ തരുന്ന സുലഭ ഇതിന്റെ പ്രധാന ഇനമാണ് . കോവൽ വള്ളി പോട്ടിങ് മിശ്രിതം നി റിച്ച പോളിത്തീൻ കവറുകളിൽ നട്ട് വെയിലില്ലാത്തിടത്ത് വച്ച് മുളപ്പിച്ച് പറിച്ച് നടാം .കൂടാതെ നേരിട്ടും നടാം .നേരിട്ട് നടുമ്പോൾ അര മീറ്റർ ആഴമുള്ള കുഴികളിൽ ചാണക വളവും കരിയില പൊടിയും ചാരവും ഇട്ട് നടാം . ഗ്രോബാഗിൽ നട്ട് മട്ടുപാവിൽ പടർത്തുകയും ചെയ്യാം .കോവലിന്റെ നാല് മുട്ടുകളുള്ള വള്ളി വേണം നടലിന് ഉപയോഗിക്കാൻ രണ്ട് മുട്ടുകൾ മണ്ണിനടിയിലും രണ്ടെണ്ണം മണ്ണിന് മുകളിലും വരണം .വള്ളി നീളം വച്ച് വരുന്നത് അനുസരിച്ച് പന്തലിട്ട് കൊടുക്കാം . തടത്തിൽ ചാണക കുഴമ്പ് ഒഴിച്ച് കൊടുക്കുന്നതും .ഗോമൂത്രം നേർപ്പിച്ച് ഒഴിക്കുന്നതും വളരെ നല്ലതാണ് .നട്ട് ഒരു മാസം കഴിഞ്ഞാൽ കായ്കൾ ഉണ്ടാകാൻ തുടങ്ങും . വേനൽ കാലത്ത് നല്ലത് പോലെ നനച്ച് കൊടുക്കണം .
.2 മാസം കൂടുമ്പോൾ ചാണകവും ചാരവും ഇട്ട് കൊടുക്കാം പ്രത്യകിച്ച് പരിപാലനങ്ങളൊന്നും വേണ്ടാത്ത ചെടിയാണ് കോവൽ . ഒന്ന് നട്ടാൽ വർഷം മുഴുവൻ കായ്കൾ പറിക്കാം .നടുമ്പോൾ നല്ല വെയിലുള്ള സ്ഥലം തിരഞ്ഞെടുക്കണം ..കായ് ഈച്ചകളുടെ ശല്യമാണ് ഇവയ്ക്ക് പ്രധാനമായി ഉണ്ടാക്കാറുള്ളത് . ഫെറമോൺ കെണി ഉപയോഗിച്ച് ഇവയെ തടയാം . കോവലിന് ഗുണങ്ങൾ ഏറെയാണ് .പ്രമേഹരോഗികൾക്ക് ഏറ്റവും നല്ല മരുന്നായി ഉപയോഗിക്കാം ഇത് .പാൻക്രിയാസിലെ ബീറ്റാ കോശങ്ങളെ ഉത്തേജിപ്പിക്കുക വഴി ഇത് ഇൻസുലിനെ നിയന്ത്രിക്കുന്നു .ഇവയുടെ ഇലയും തോരൻ വയ്ക്കാൻ ഉപയോഗിക്കും .ഇത് വയറ്റിലുള്ള അസുഖങ്ങൾക്കും സോറിയാസിസിനും ഗുണപ്രദമാണ് .കൂടാതെ രക്തശുദ്ധിക്കും കരൾ രോഗങ്ങൾക്കും ഉത്തമമാണ്.കോവക്ക അരിഞ്ഞ് ഉണക്കി പൊടിച്ച് ദിവസവും കഴിക്കുന്നത് പ്രമേഹരോഗികൾക്ക് നല്ലതാണ് .