Updated on: 23 May, 2020 10:52 PM IST

ബിരിയാണിയിലും കറികള്‍ക്ക് മുകളില്‍ വിതറാനും തുടങ്ങി ചമ്മന്തിയരക്കാനും ജ്യൂസടിക്കാനും വരെ പുതിന ഉപയോഗിക്കുന്നു. 

എന്നാൽ പുതിന ഇല കിട്ടാൻ മാർക്കറ്റിൽ പോയേ നമുക്ക് ശീലമുള്ളൂ അല്ലേ. പക്ഷേ മാർക്കറ്റിൽ നിന്നു കിട്ടുന്ന പുതിനയില ഒട്ടും മോശമല്ലാത്ത രീതിയിൽ വിഷം തളിച്ചാണ് എത്തുന്നത്. എങ്കിൽ പിന്നെ വേപ്പിലയും മുളകും ഇഞ്ചിയുമൊക്കെ പ്പോലെ നമുക്ക് പുതിനയും വീട്ടിൽ വളർത്തിക്കൂടേ? ആവാമല്ലോ അതും അടുക്കളയില്‍ തന്നെ

വിപണിയിൽ കിട്ടുന്ന പുതിനയിൽ വിഷാംശം കൂടുതലാണെന്നാണ് സര്‍ക്കാര്‍ തലത്തില്‍ നടന്ന വിവിധ പഠനങ്ങളില്‍ പറയുന്നത്. കേരളത്തിലെത്തുന്ന പച്ചക്കറികളില്‍ ഏറ്റവും കൂടുതല്‍ വിഷം പ്രയോഗിച്ചത് പുതിനയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുപയോഗിക്കുന്നത് ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ ബാധിക്കാനും കാരണമാകും. അപ്പോൾ പിന്നെ  പുതിനയും  നമുക്ക് വീട്ടിൽത്തന്നെ വളർത്തി നോക്കിയാലോ ?

മണ്ണും വളവുമൊന്നുമില്ലാതെയാണ് നമ്മള്‍ പുതിന വളര്‍ത്താന്‍ പോകുന്നത്. ഇവിടെ വെള്ളമാണ് മാധ്യമം. വീട്ടില്‍ ഉപയോഗശൂന്യമായ ഗ്ലാസ്, പ്ലാസ്റ്റിക് പാത്രങ്ങള്‍ തുടങ്ങി വെള്ളം നിറയ്ക്കാന്‍ പറ്റിയ എന്തും പുതിന വളര്‍ത്താന്‍ ഉപയോഗിക്കാം. വെള്ളം ചോര്‍ന്നു പോകാതിരിക്കാനും പുതിനയുടെ തണ്ട് മുങ്ങാന്‍ വലിപ്പമുള്ള പാത്രമായിരിക്കണം എന്നുമാത്രം.

ഇനി നടാനുള്ള പുതിന തയാറാക്കുന്നതെങ്ങനെ എന്ന് നോക്കാം.

കടയില്‍ നിന്ന് വാങ്ങുന്ന പുതിന തന്നെ വളര്‍ത്താനായി ഉപയോഗിക്കാം. ഇതില്‍ നിന്നും നല്ല കട്ടിയുള്ള മൂത്ത തണ്ടുകള്‍ വളര്‍ത്താനായി തെരഞ്ഞെടുക്കണം. വെള്ളത്തില്‍ മുങ്ങി കിടക്കാനുള്ള തണ്ടിന്റെ ഭാഗത്ത് നിന്ന് ഇലകള്‍ അടര്‍ത്തി മാറ്റണം. ഇലകള്‍ കിടന്ന് ചീഞ്ഞു വെള്ളം കേടാകാതിരിക്കാനാണിത്. വളര്‍ത്താന്‍ ഉപയോഗിക്കുന്ന പാത്രത്തില്‍ മുക്കാല്‍ ഭാഗത്തോളം വെള്ളം നിറയ്ക്കണം. പിന്നീട് ഇലകള്‍ കളഞ്ഞ ഭാഗം പാത്രത്തിന്റെ താഴെ തട്ടാത്ത വിധത്തില്‍ വെള്ളത്തില്‍ ഇറക്കി വയ്ക്കുക. തണ്ടിന്റെ അടിഭാഗം പാത്രത്തിന്റെ താഴ്ഭാഗത്ത് തട്ടിയാല്‍ ആ ഭാഗം അഴുകാന്‍ സാധ്യതയുണ്ട്.

 വെള്ളം തന്നെ വളം

ഓരോ പാത്രത്തിലും നാലോ അഞ്ചോ തണ്ടുകള്‍ ഇറക്കിവയ്ക്കാം. പാത്രത്തിന്റെ വലിപ്പം അനുസരിച്ച് തണ്ടുകളുടെ എണ്ണം കൂട്ടാം. സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്താണ് വയ്ക്കേണ്ടത്. രണ്ടോ മൂന്നോ ദിവസം കൊണ്ടു വേരുവരും. ഇടയ്ക്ക് തണ്ടുകള്‍ മുറിച്ചു കൊടുത്താല്‍ ശിഖരങ്ങള്‍ വന്ന് കൂടുതല്‍ ഇലകളുണ്ടാകും. ഒരു മാസത്തിനകം തന്നെ ഇലകള്‍ പറിച്ചു തുടങ്ങാം. ഇടയ്ക്ക് വെള്ളം മാറ്റിക്കൊടുക്കാൻ മറക്കരുത്.

കൃഷി തുടരാം

ഈ രീതിയില്‍ വളര്‍ത്തിയെടുക്കുന്ന പുതിനച്ചെടികള്‍ക്ക് മണ്ണില്‍ വളരുന്ന ചെടികളുടെയത്ര കരുത്തുണ്ടാകില്ല. ഇലകള്‍ ചെറുതുമാകും. നമ്മള്‍ ഒരു തവണ ഇലകള്‍ പറിച്ചു കളഞ്ഞാല്‍ വേരുവന്ന തണ്ടുകള്‍ ബാക്കിയാകും. ഇവ വീണ്ടും വളര്‍ത്താന്‍ ഉപയോഗിക്കാം. ഇങ്ങനെ വളര്‍ത്താനുള്ള തണ്ടുകളില്‍ കുറച്ച് ഇലകള്‍ ബാക്കി നിര്‍ത്തണം.

ഇനി  കുറച്ചു സ്ഥലമൊക്കെ ഉള്ളവരാണെങ്കിൽ  ഈ തണ്ടുകള്‍ മണ്ണില്‍ നടാനും ഉപയോഗിക്കാം. അധികമുള്ള വേരുകള്‍ മുറിച്ചുമാറ്റി തണ്ടുകള്‍ ഒന്നു കഴുകിയെടുത്തു വേണം രണ്ടാമത് വളര്‍ത്താന്‍. പാത്രങ്ങള്‍ നന്നായി കഴുകി വൃത്തിയാക്കി വെള്ളം നിറച്ച് ഇലകള്‍ പറിച്ചെടുത്ത തണ്ടുകള്‍ വീണ്ടും നടാം. നമ്മുടെ വീടിന്റെ ബാല്‍ക്കണിയോ അടുക്കളയില്‍ ജനലരികിലോ പുതിന നട്ട പാത്രങ്ങള്‍ സൂക്ഷിക്കാം. വീടിനകത്ത് പച്ചപ്പും നല്ല പുതിന ഇലകളും സ്വന്തമാക്കാം

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ചെറുനാരകം കൃഷി.

English Summary: Mint
Published on: 23 May 2020, 10:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now