കർഷകൻ സി കെ മണി തന്റെ വീട്ടിലെ ടെറസിൽ വളർത്തിയെടുത്ത ജൈവ പച്ചക്കറിയുമായി കോവിഡിന്റെ പശ്ചാത്തലത്തിൽ ഓണം ആഘോഷിക്കാനൊരുങ്ങന്നതിന്റെയും അതിനു അദ്ദേഹം നൽകുന്ന രസകരവും കാര്യമാത്രപ്രസക്തവുമായ ചെറിയൊരു കുറിപ്പും വായിക്കാം . സോഷ്യൽ മീഡിയയിൽ നിരന്തരം തന്റെ സാന്നിദ്ധ്യം, വീട്ടിലെ കൃഷിയുടെ ചിത്രങ്ങളുടെ അകമ്പടിയോടെ ഉണ്ടാകാറുണ്ട്. അദ്ദേഹത്തിന്റെ കുറിപ്പും ഒപ്പം ചിത്രങ്ങളും പങ്കുവയ്ക്കുന്നു.
മഹാബലി തമ്പുരാനേ അങ്ങ് കേരളത്തിൽ എത്തിയോ? ഇവിടത്തെ പ്രജകളുടെ ഇന്നത്തെ അവസ്ഥ കണ്ട് സങ്കടപ്പെടണ്ടാ തീരുമേനി .ഇതിനെല്ലാം കാരണം മനുഷ്യൻ്റെ ആർത്തി തന്നെയാണ് .രാസവളവും കീടനാശിനിയും വാരി വിതറി നമ്മുടെ മണ്ണും ജലവും വായുവും മലിനമാക്കി ധനം കൊയ്യുന്ന മനുഷ്യന് ഇപ്പോൾ അമ്പലവും പള്ളിയും പള്ളിക്കൂടവും തുറക്കാൻ പറ്റാത്ത അവസ്ഥയാണ്. The reason for all this is the greed of man. And the man who pollutes our soil, water and air by spreading fertilizers and pesticides and reaping wealth is now unable to open temples, churches and mosques.
ലോകം മുഴുവൻ വെട്ടിപ്പിടിച്ചു എന്ന് അഹങ്കരിക്കുന്ന മനുഷ്യൻ കേവലം ഒരു വൈറസിന് മുന്നിൽ അടിയറവ് പറഞ്ഞിരിക്കുകയാണ് തീരുമേനി .ആണ്ടിൽ ഒരു ദിവസം മക്കളും മരുമക്കളും കൊച്ചുമക്കളും മാളോരും ഒത്തുകൂടി അങ്ങയെ വരവെൽക്കാൻ പറ്റാത്ത അവസ്ഥ! ഓ തീരുമേനി ഭയപ്പെടണ്ട ഞങ്ങളുടെ ജനകീയ സർക്കാർ ഈ മഹാമാരിയെ പ്രതിരോധിക്കാൻ മരുന്നും മന്ത്രവും ഇല്ലാതെ തന്നെ ജനങ്ങളുടെ പ്രതിരോധശേഷി വർദ്ധിക്കാൻ വേണ്ടിഎല്ലാ മുൻ കരുതലും മുൻകൂട്ടി എടുത്തിട്ടുണ്ടു് .സുഭിക്ഷ കേരളം ,ജീവനി പദ്ധതി ,ജൈവ അടുക്കള തോട്ടത്തിലുടെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയിലുടെ ഇന്ന് എല്ലാ വിട്ടിലും ശുദ്ധ ഭക്ഷണം തന്നെയാണ്.അങ്ങയുടെ കാലത്തെ പരമ്പരാഗത കൃഷിരീതി അവലംഭിക്കുന്ന എൻ്റെ വിട്ടിലേക്ക് സോപ്പിട്ട് മാസക് ഇട്ട് ഗാപ്പിട്ട് കടന്ന് വരു അങ്ങുന്നേ ഈ ഓണം പെന്നോണമാക്കി ഓണസദ്യ കഴിച്ചു പോകാം തിരുമേനി.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:ഓണം ലക്ഷ്യമാക്കിയുള്ള പച്ചക്കറി കൃഷി - ഒരു പ്ളാനിംഗ്
#Farmer#Organic#Agriculture#onam#keralam