വളരെ കുറച്ച് പണം നിക്ഷേപിച്ച് നന്നായി പണം സമ്പാദിക്കുക എന്ന ആശയം നിങ്ങളുടെ മനസ്സിലും ഉണ്ടാകും. നിങ്ങൾക്കത് യാഥാർഥ്യമാക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, ഇന്ന് ഞങ്ങൾ നിങ്ങളുമായി ഒരു മികച്ച ബിസിനസ്സ് ആശയം പങ്കുവക്കാം. ഈ ബിസിനസ്സിൽ ഏതാനും മാസങ്ങൾക്കുള്ളിൽ നിങ്ങൾക്ക് ലക്ഷക്കണക്കിന് രൂപ സമ്പാദിക്കാമെന്ന സവിശേഷതയുണ്ട്. ബിസിനസ്സ് എന്ന് പറയുമ്പോഴും കൃഷിയെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള സംരഭമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ചെലവ് കുറവുള്ളതും, അതുപോലെ തന്നെ കുറഞ്ഞ സമയം കൊണ്ട് മികച്ച രീതിയിൽ പണം സമ്പാദിക്കാനുമാവുന്ന ഒരു ബിസിനസ്സാണിത്.
ബന്ധപ്പെട്ട വാർത്തകൾ: പ്രതിമാസം 60,000 രൂപ ലാഭം; വീട്ടുവളപ്പിൽ പന്തലിട്ട് 'ചൗ ചൗ' കൃഷി ചെയ്യാം
അതായത്, ഏത് തരത്തിലുള്ള മണ്ണിലും വളർത്താവുന്ന, ലാഭകരമായ ബിസിനസ്സാക്കി നിങ്ങൾക്ക് മുന്നോട്ട് കൊണ്ടുപോകാവുന്ന മാർഗത്തെ കുറിച്ച് കൂടുതലറിയാം.
ലാഭകരമായ കൃഷിയും ബിസിനസ്സും
ഏത് മണ്ണിലും വിളയുന്ന വെള്ളരി കൃഷിയെ കുറിച്ചാണ് ഇവിടെ വിശദീകരിക്കുന്നത്. വെള്ളരി കൃഷി ഏത് രീതിയിലാണ് ലാഭകരവും പ്രയോജനകരവുമാകുന്നതെന്ന് നോക്കാം.
മണൽ മണ്ണ്, കളിമണ്ണ്, എക്കൽ മണ്ണ്, കറുത്ത മണ്ണ്, ചെളി മണ്ണ് എന്നിങ്ങനെയുള്ള ഏത് മണ്ണിൽ വേണമെങ്കിലും കൃഷി ചെയ്യാം. നാട്ടിൻപുറത്ത് വിസ്താരമായി ഭൂമിയുള്ളവർക്കും നഗരങ്ങളിലെ ഇടുങ്ങിയ ചുറ്റളവിലും വരെ ഈ കൃഷി ചെയ്ത് ആദായമുണ്ടാക്കാനാകും. വേനൽക്കാലത്ത് ഏത് നാട്ടിലും വലിയ ഡിമാൻഡുള്ളതിനാൽ തന്നെ കുക്കുമ്പർ അഥവാ വെള്ളരി കൃഷി ചെയ്താൽ നഷ്ടമുണ്ടാകുമെന്ന് ഭയക്കേണ്ട.
ബന്ധപ്പെട്ട വാർത്തകൾ: പ്രസവശേഷം വയറിൽ കാണുന്ന വെളുത്ത വരകൾ അകറ്റാൻ വെള്ളരിക്ക ഉപയോഗം നല്ലതാണ്
ആരോഗ്യത്തിനും അത്യധികം ഗുണകരമായ വെള്ളരി നട്ട് രണ്ട് മാസത്തിനുള്ളിൽ വിളവെടുക്കാം. കൂടുതൽ വ്യക്തമായി പറഞ്ഞാൽ 60-80 ദിവസത്തിനുള്ളിൽ വെള്ളരി വിളവെടുപ്പിന് പാകമാകും.
വെള്ളരി ലാഭകരമായി കൃഷി ചെയ്യാം
മണ്ണിന്റെ പിഎച്ച് 5.5 മുതൽ 6.8 വരെ ഉള്ളതാണ് വെള്ളരി കൃഷിക്ക് അനുയോജ്യമെന്ന് കണക്കാക്കപ്പെടുന്നത്. കൂടുതൽ ജലലഭ്യതക്ക് വേണമെങ്കിൽ പുഴയുടെ തീരത്തോ കുളങ്ങളുടെ വക്കത്തോ വരെ ഇത് വളർത്താം.
സർക്കാരിൽ നിന്ന് സബ്‌സിഡി എടുത്ത് കൃഷി തുടങ്ങാം
വെറും 4 മാസം കൊണ്ട് 8 ലക്ഷം രൂപ സമ്പാദിച്ചിട്ടുണ്ടെന്ന് വെള്ളരി കൃഷി ചെയ്ത ചില കർഷകർ തുറന്നുപറയുന്നു. വെള്ളരി കൃഷി ആരംഭിക്കാൻ കർഷകർക്ക് സർക്കാരിൽ നിന്ന് 18 ലക്ഷം രൂപ സബ്‌സിഡി എടുത്ത് വയലിൽ തന്നെ സെഡ്‌നെറ്റ് ഹൗസ് നിർമിക്കാം. ഒപ്പം കൃത്യമായ പരിചരണം കൂടി നൽകിയാൽ വെള്ളരി കൃഷി നഷ്ടമാകില്ല.
ബന്ധപ്പെട്ട വാർത്തകൾ: കാരറ്റോ വെള്ളരിക്കയോ ഏതാണ് ശരീരത്തിന് കൂടുതൽ നല്ലത്?
നാടൻ വെള്ളരിക്കയുടെ വില കിലോഗ്രാമിന് 20 രൂപയാണെങ്കിൽ, നെതർലൻഡിൽ നിന്നും വിത്തെടുത്ത പ്രതിരോധ ശേഷിയുള്ള വെള്ളരി കിലോയ്ക്ക് 40 മുതൽ 45 രൂപ വരെ വിലയിൽ വിൽക്കാം. വിത്തുകളില്ലാത്ത വെള്ളരി ആണെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. സമൂഹമാധ്യമങ്ങളുടെയും നവമാധ്യമങ്ങളുടെയും സഹായം മാർക്കറ്റിങ്ങിന് കൂടി ഉപയോഗിക്കുകയാണെങ്കിൽ
വിപണി കണ്ടെത്താനുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാം.
ബന്ധപ്പെട്ട വാർത്തകൾ: 3 ആഴ്ച കൊണ്ട് നല്ല വിളവ്; കുക്കുമ്പർ കൃഷിയിൽ അറിഞ്ഞിരിക്കേണ്ട പൊടിക്കൈകൾ
സാലഡായും മറ്റും വിവിധ ഉപയോഗങ്ങൾക്ക് വെള്ളരി ഉപയോഗിക്കുന്നതിനാൽ പ്രതീക്ഷിക്കുന്ന വിലയിൽ തന്നെ വെള്ളരി വിറ്റഴിക്കാൻ സാധിക്കും.