Updated on: 21 April, 2021 1:00 PM IST
മുള്ളങ്കി

ഭാരതത്തിൽ എല്ലായിടത്തും കാണപ്പെടുന്നതാണ് മുള്ളങ്കി. ഇംഗ്ലീഷിൽ 'റാഡിഷ്' എന്നും സംസ്കൃതത്തിൽ 'മൂലകം'എന്നും ഇതിനെ വിശേഷിപ്പിക്കുന്നു. മുള്ളങ്കിയുടെ ഇല ഉഷ്ണ വീര്യ പ്രധാനമാണ്. ഇത് നെയിൽ വറുത്തു കഴിക്കുന്നതു വഴി പിത്തകഫ ദോഷങ്ങളെ ശമിപ്പിക്കും. മുള്ളങ്കി ചെറുതാക്കി കഷ്ണങ്ങളാക്കി നുറുക്കി മിക്സിയിലിട്ട് അടിച്ച് പിഴിഞ്ഞ് നീരെടുത്ത് മൂന്ന് ഔൺസ് നീരിൽ കുറച്ചു തേൻ ചേർത്ത് ദിവസേന രാവിലെ കഴിച്ചാൽ മൂത്ര സംബന്ധമായ എല്ലാ വിഷമങ്ങളും ഇല്ലാതാകും.

ഊണിനു മുൻപേ മുള്ളങ്കി തിന്നാൽ നല്ല വിശപ്പും ദഹനവും ഉണ്ടാകും. മുള്ളങ്കി കറി മിതമായ ശോദനയുണ്ടാക്കും. മുള്ളങ്കിയുടെ പൂവും കായും കഫ വാത ദോഷങ്ങളെ ശമിപ്പിക്കുകയും, രുചി വർദ്ധിപ്പിക്കുകയും, സ്വരത്തെ നന്നാക്കുകയും ചെയ്യുന്നു. മുള്ളങ്കി നീരിൽ അല്പം തൈര് ചേർത്ത് മുഖത്ത് പുരട്ടി അരമണിക്കൂറിനുശേഷം കഴുകിക്കളഞ്ഞാൽ മുഖക്കുരു ശമിക്കുകയും, ചർമത്തിന് മാർദ്ദവം ഉണ്ടാക്കുകയും ചെയ്യും.

10 ഗ്രാം മുള്ളങ്കി വിത്ത് പൊടിച്ച് അതിൽ ഒരു ഗ്രാം വെള്ള പാഷാണം ചേർത്ത് സുർക്കയിൽ ചാലിച്ച് രണ്ട് മണിക്കൂർ വച്ച ശേഷം വെള്ളപ്പാണ്ട് ഉള്ള ഇടത്ത് പുരട്ടുക. 12 മണിക്കൂർ നേരം പുരട്ടി ഇരിക്കണം. കുറച്ചു ദിവസങ്ങൾ കൊണ്ട് വെള്ള പുള്ളികൾ മാറും. ഇതിൻറെ വിത്തിൽ അടങ്ങിയ എണ്ണ കടുകെണ്ണയുടെ ഫലം തരുന്നതാണ്. അതായത് വാതത്തിന് പുറമേ പുരട്ടുന്നതിന് ഉപയോഗിക്കാം. ഈ എണ്ണയിൽ ധാരാളമായി ഫോസ്ഫോറിക് ആസിഡും,സൾഫറും അടങ്ങിയിരിക്കുന്നു.

Radishes are found all over India. It is called 'radish' in English and 'element' in Sanskrit. The warmth of radish leaves is important. This will soothe the gall bladder damage by frying the nail. Peel a squash, grate it and squeeze the juice. Add a little honey to three ounces of water and eat it daily in the morning to get rid of all urinary problems. Eating radishes before meals helps in good appetite and digestion. Radish curry is moderately tempting. The flower and berry of radish soothes phlegm, enhances the taste and improves the tone. Add a little yoghurt to radish juice and apply on the face. After half an hour, wash off and the acne will subside and soften the skin. Grind 10 gms of radish seeds and add 1 gm of white stone to it. It should be applied for 12 hours.

മുള്ളങ്കിയുടെ കായയും ഇലയും മൂത്രത്തെ വർധിപ്പിക്കും. ഇത് ആർത്തവത്തെ ഉണ്ടാക്കുന്നതിനും മൂത്രാശയത്തിലെ കല്ലിനെ അലിയിച്ചു കളയുന്നതിനും ഉത്തമമാണ്.

English Summary: Radishes are found all over India. It is called 'radish' in English and 'element' in Sanskrit. The warmth of radish leaves is important
Published on: 21 April 2021, 12:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now