ഏറെ ഔഷധഗുണമുള്ള ഭക്ഷ്യയോഗ്യമായ ഒരു പച്ചക്കറി ആണ് എരുമപ്പാവൽ. കാട്ടുകൈപ്പയ്ക്ക, നെയ്പ്പാവൽ,വെൺപാവൽ എന്നിങ്ങനെ കേരളത്തിലങ്ങോളമിങ്ങോളം ദേശനാമങ്ങളിൽ ഈ പച്ചക്കറി ഇനം അറിയപ്പെടുന്നു. കേരളത്തിലെ കർണാടകത്തിലെയും ആദിദ്രാവിഡ വിഭാഗങ്ങൾ മരുന്നിനും ഭക്ഷണത്തിനും ധാരാളമായി ഈ പച്ചക്കറി ഇനം ഉപയോഗിച്ചിരുന്നു.
നേര്യമംഗലത്ത് മലയൻമാരും, ചേർത്തലയ്ക്ക് സമീപമുള്ള ഉള്ളാടൻ വൈദ്യന്മാരും ലേഹ്യം ആയും, അൾസർ, മൂലക്കുരു, പാമ്പിൻവിഷം എന്നിവയ്ക്കുള്ള കഷായമായും ഈ സസ്യത്തിന്റെ കിഴങ്ങുകൾ ഉപയോഗിക്കുന്നുണ്ട്. തല, അസ്ഥികൾ, നാഡികൾ, തുടങ്ങിയവയ്ക്ക് ഉണ്ടാകുന്ന പരിക്കുകൾക്ക് പ്രതിവിധിയായി ഇതിൽനിന്ന് ഉണ്ടാക്കുന്ന എണ്ണ ഉപയോഗിച്ചുവരുന്നു.
മധ്യപ്രദേശിൽ സഹരിയാർ വർഗ്ഗക്കാർ ഗർഭച്ഛിദ്രത്തിന് ഈ സസ്യത്തിൻറെ വേര് കുഴമ്പാക്കി ഉപയോഗിക്കുന്നു. നാഗർഹോളയിലെ കുറുമ്പൻ വർഗ്ഗക്കാർ ഈ കിഴങ്ങ് അരച്ച് കുഴമ്പാക്കി വൃഷണവീക്കം, മന്ത് തുടങ്ങിയ അസുഖങ്ങൾക്ക് മരുന്നായി ഉപയോഗിക്കുന്നു. കൂടാതെ ഭാരതത്തിലെ പല ഗോത്രസമൂഹങ്ങളുടെ പൂജാവിധികളിലും ഈ സസ്യത്തിനും കായകൾക്കും സവിശേഷ സ്ഥാനമാണുള്ളത്.
ഭക്ഷ്യവസ്തുക്കൾക്ക് നിറം ചേർക്കാനും പ്രകൃതിജന്യമായ അസംസ്കൃത വസ്തു നിർമ്മാണത്തിനും എരുമപ്പാവൽ കായകളിലെ മാംസളമായ ഭാഗം ഉപയോഗമാണെന്ന് നിർദേശിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ ലൈക്കോപ്പിൻ എന്ന ഘടകം അടങ്ങിയിരിക്കുന്നതിനാൽ പല സൗന്ദര്യവർദ്ധക വസ്തുക്കളിലും ഇത് ഉപയോഗിച്ചു വരുന്നു. ധാരാളം ആൻറി ആക്സിഡന്റുകൾ അടങ്ങിയിരിക്കുന്ന എരുമപ്പാവൽ കരൾ ആരോഗ്യത്തിനും, പ്രമേഹം നിയന്ത്രണവിധേയമാക്കാനും നല്ലതാണ്.
Spiny gourd is a highly medicinal and edible vegetable. This vegetable variety is known by national names all over Kerala such as Kattukaipaikka, Neippaval and Venpaval. This vegetable was used extensively by the Adidravida communities of Kerala and Karnataka for medicine and food. The tubers of this plant are used by the Malayan people at Neryamangalam and by the local doctors near Cherthala as a poultice and as a tincture for ulcers, hemorrhoids and snake venom. Its oil is used as a remedy for injuries to the head, bones, nerves, etc. In Madhya Pradesh, Sahariyar people use the root of this plant as a poultice for abortion. The tubers are roasted and used by the Kurhola tribe of Nagarhola as a remedy for testicular inflammation and measles. In addition, the plant and its fruit have a special place in the rituals of many tribal communities in India. It has been suggested that the fleshy part of buffalo berries be used for coloring food and in making natural raw materials. It is also used in many cosmetics as it contains lycopene.
ധാരാളം ഭക്ഷ്യ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം നൽകുന്നു. കൂടാതെ ഇതിൻറെ ഉപയോഗം രക്തസമ്മർദ്ദം സാധാരണ നിലയിൽ ആകുവാനും, ഹൃദയ ആരോഗ്യ മെച്ചപ്പെടുത്തുവാനും ഗുണം ചെയ്യും. ചെടി സമൂലം എടുത്ത് കുരുമുളക്, രക്തചന്ദനം,നാളികേരം എന്നിവ ചേർത്ത് അരച്ച് കുഴമ്പാക്കി നെറ്റിയിൽ പുരട്ടുന്നത് തലവേദന ശമിക്കാൻ നല്ലതാണ്.