Updated on: 17 October, 2019 2:41 PM IST

എല്ലാ കാലാവസ്ഥയിലും മധുരക്കിഴങ്ങ് കൃഷി ചെയ്യാം എങ്കിലും ഇന്ന് കൊടിയ വേനലും ജലക്ഷാമവും മൂലം മധുരക്കിഴങ്ങ് കൃഷിയെ മഴക്കാലത്തേക്ക് മാറ്റി വയ്ക്കുകയാണ് കർഷകർ .മധുര കിഴക്ക് മണ്ണിൽ പടർന്ന് വളരുന്ന ഒരു കിഴങ്ങ് വർഗ്ഗമാണ് .മധുര കിഴങ്ങിന്റെ ജന്മദേശം തെക്കേ അമേരിക്കയാണ് .ഇന്നിതിന്റെ മധുരം ലോകം മുഴുവൻ പരന്ന് പന്തലിച്ചു .ഇതിന്റെ ശാസ്ത്രനാമം ഐപോമില്ല ബറ്റാറ്റ എന്നാണ് .അന്നജത്തിന്റേയും പ്രൊട്ടീനിന്റെയും മൂലകങ്ങളുടേയും കലവറയാണ് മധുരക്കിഴങ്ങ് .ചക്കര കിഴങ്ങെന്നും ഇതിന് പേരുണ്ട് . നല്ല മഴ ലഭിക്കുന്നിടത്ത് മധുരക്കിഴങ്ങിന് നല്ല വിളവ് ലഭിക്കും . ചൈന വെള്ള ,കൊട്ടാരം ചുവപ്പ് ,ആനക്കൊമ്പൻ എന്നിവ ഇതിന്റെ നാടൻ ഇനങ്ങളാണ് .ശ്രീ വരുൺ ശ്രീ കനക അരുൺ പുസസഫേദ് ,എച്ച്1 ,കോ 1, കോ 2 എന്നിവ ഇതിന്റെ അത്യുൽപാദന ശേഷിയുള്ള ഇനങ്ങളാണ് .അന്നജം ഫൈബർ കാൽസ്യം പൊട്ടാസ്യം ഇരുമ്പ് സോഡിയം മഗ്നീഷ്യം ചെമ്പ് എന്നീ മൂലകങ്ങൾ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട് .

മണ്ണിളക്കമുള്ളതും ജൈവ സമ്പുഷ്ടിയുള്ളതും നീർവാർചയുള്ളതുമായ മണ്ണാണ് ഇതിന്റെ നല്ല വളർച്ചയ്ക്ക് അനുയോജ്യം .അമ്ല ഗുണമുള്ള മണ്ണാണ് ഇതിന്റെ വളർച്ചയ്ക്ക് യോജിച്ചത് അമ്ലത കൂടിയ മണ്ണാണെങ്കിൽ കുമ്മായം തൂളി അമ്ലത കുറയ്ക്കാം .നടുന്നതിന് കൃഷിയിടം നന്നായി താഴ്ത്തി ഉഴുത് നിരപ്പാക്കണം അതിന് ശേഷം ഒന്നര അടിയോളം ഉയർത്തിൽ നീളത്തിലുള്ള തടങ്ങൾ കോരണം . തടങ്ങൾ അര മീറ്റർ അകലം നിർത്തി വേണം കോരണമെങ്കിൽ .തടങ്ങളിൽ ഒരു സെറ്റിൽ 30-40 കി .ലോ കാലിവളവും കമ്പോസ്റ്റും ഇടണം .നടുന്നതിന്ന് വള്ളികളോ കിഴക്കോ ഉപയോഗിക്കാം .വള്ളികൾ നടുന്നതാണ് കൂടുതൽ നല്ലത്. .കിഴങ്ങുകളാണെങ്കിൽ കീടങ്ങൾ ബാധിക്കാതെ കീടനാശിനി മിശ്രിതങ്ങളിൽ മുക്കി ഈർപ്പമുള്ള സ്ഥലത്ത് സൂക്ഷിക്കേണ്ടതാണ്.വള്ളികളാണെങ്കിൽ 25 സെ.മീ നീളത്തിൽ മുറിച്ച് നടാം .വള്ളികൾ പടർന്ന് തുടങ്ങിയാൽ പടർപ്പ് മാറ്റി മാറ്റി ഇടണം പടർന്ന വള്ളികൾക്ക് വേര് മുളയ്ക്കാൻ ഇടയായാൽ കിഴങ്ങിന്റെ വലിപ്പം കുറയാൻ ഇടവരും . തോട്ടത്തിൽ വളരുന്ന കളകൾ പറിച്ച് നീക്കേണ്ടതാണ് . 34 മാസ o ആയാൽ വെളവെടുപ്പ് തുടങ്ങാം .പാകമായ ചെടികളുടെ ഇലകൾക്ക് മഞ്ഞനിറം വരും അപ്പോൾ ഇത് വിളവെടുപ്പിന് പാകമായെന്ന് മനസ്സിലാക്കാം .പറിക്കുന്നതിന് 2 ദിവസം മുൻപ് തടങ്ങളിൽ വെള്ളം ഒഴിച്ച് ഇടണം ഇത് വിളവെടുപ്പ് എളുപ്പമാക്കാം .കീടബാധകൾ തീരെ കുറവാണ് ഇവയ്ക്ക് കാണുക .പൂപ്പൽ ബാധ വരാതിരിക്കാൻ തടങ്ങളിൽ വേപ്പിൻ പിണ്ണാക്ക് ഇട്ട് മൂടണം .

English Summary: Sweet potato farming
Published on: 17 October 2019, 02:34 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now