കാര്‍ഷിക മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെയും കൃഷിവകുപ്പിന്റെയും ആഹ്വാനമേറ്റെടുത്ത് തിരുവനന്തപുരം ജില്ലയില്‍ 250 ഏക്കര്‍ ഭൂമിയില്‍ മരിച്ചിനി കൃഷി ആരംഭിക്കാന്‍ സിപിഐ തിരുവനന്തപുരം ജില്ലാ എക്‌സിക്യൂട്ടീവ് തീരുമാനിച്ചിരിക്കുകയാണ്.ഇതിൻ്റെ ഉദ്ഘാടനം ഇന്ന് ( 6-5-20) ഉച്ചയ്ക്ക് രണ്ടുമണിക്ക് കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ തിരുവനന്തപുരം ജില്ലയിലെ പാപ്പനംകോട് ഏലായിൽ നിർവഹിക്കും.. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റികളുടെയും ബഹുജന സംഘടനകളുടെയും നേതൃത്വത്തിലാണ് കൃഷി . ഇന്ന് പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്.
AITUC, NREG, കിസാൻ സഭ, BKMU, മഹിളാസംഘം തുടങ്ങിയ ഓരോ സംഘടനകളും അവരവരുടെ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറഞ്ഞത് ഒരു ഏക്കർ സ്ഥലത്ത് ( രണ്ടിടങ്ങളിൽ) കൃഷി നടത്തും. പാർട്ടി ലോക്കൽ കമ്മിറ്റികൾ കുറഞ്ഞത് രണ്ട് കേന്ദ്രങ്ങളിലായി ഒരേക്കർ സ്ഥലത്ത് കൃഷി നടത്താൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്..
AIYF ജീവനം ഹരിതസമൃദ്ധി പച്ചക്കറി കൃഷിയും, AISF ജൈവ സംസ്കൃതി പദ്ധതിയും നിലവിൽ നടത്തിവരുന്നു..
മരിച്ചിനി കൃഷിക്കൊപ്പം കേരളത്തിന്റെ തനതായ കിഴങ്ങു വര്‍ഗങ്ങളും ( മധുരക്കിഴങ്ങ് ഉൾപ്പെടെ) റോബസ്റ്റ തുടങ്ങിയ വാഴയിനങ്ങളും കൃഷി ചെയ്യണമെന്ന് തീരുമാനിച്ചിട്ടുണ്ട്.
അടുക്കളയ്ക്ക് ഒരുപിടി ചീര എന്ന സന്ദേശവുമായി ജില്ലയില്‍ ആയിരക്കണക്കിന് കേന്ദ്രങ്ങളില്‍ നേരത്തേതന്നെ കൃഷി ആരംഭിച്ചിട്ടുണ്ട്. കേരളത്തെ സ്വയംപര്യാപ്തമാക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കുവാനാണ് ഉദ്ദേശമെന്ന് ജില്ലാ സെക്രട്ടറി
അഡ്വ.ജി.ആര്‍.അനില്‍ പറഞ്ഞു.