Updated on: 29 January, 2022 11:06 AM IST
These varieties can be grown and harvested at home to make tomatoes available at all times

ഈർപ്പമുള്ള മണ്ണാണ് തക്കാളിക്ക് അനുയോജ്യമായത്. സാധാരണയായി ചൂടുള്ള കാലാവസ്ഥയിലും  സൂര്യപ്രകാശം ലഭ്യമാകുന്ന കാലാവസ്ഥയിലാണ് തക്കാളി വളരുന്നത്.  തണുപ്പുകാലത്ത് കായ്കളുണ്ടാകുന്നത് താരതമ്യേന കുറവായിരിക്കും. ഇത്തരം ഇനങ്ങള്‍ തന്നെ ഇന്‍ഡോര്‍ ആയി വളര്‍ത്തിയാല്‍ ചെറുതും ഗുണം കുറഞ്ഞതുമായ കായകളായിരിക്കും ലഭിക്കുന്നത്. എന്നാല്‍, ചില ഇനങ്ങള്‍ വീട്ടിനകത്ത് വളര്‍ത്തിയാല്‍ തണുപ്പുകാലത്തും നന്നായി പാകമായ തക്കാളി നല്‍കുന്നവയാണ്. അവയെപ്പറ്റി അറിഞ്ഞിരിക്കാം.

വീട്ടിനുള്ളില്‍ വളര്‍ത്താന്‍ യോജിച്ച ഇനങ്ങളിൽ ചിലത് റെഡ് റോബിന്‍ (Red Robin), ടൈനി ടിം (Tiny Tim), ടോയ് ബോയ് (Toy Boy), ഫ്‌ളോറിഡ പെറ്റൈറ്റ് (Florida Petite) എന്നിവയാണ്. വീട്ടിനുള്ളില്‍ വളര്‍ത്താന്‍ യോജിച്ച ഇനങ്ങള്‍. തൂക്കുപാത്രങ്ങളില്‍ വളര്‍ത്താവുന്ന ഇനങ്ങളുമുണ്ട്. യെല്ലോ പിയര്‍ എന്നയിനം തക്കാളി ഇപ്രകാരം തൂക്കിയിട്ട് വളര്‍ത്തി കായകളുണ്ടാകുന്നവയാണ്. ബര്‍പി ബാസ്‌കറ്റ് കിങ്ങ് എന്നത് ചെറിയ ചുവന്ന തക്കാളിപ്പഴങ്ങള്‍ ഉണ്ടാകുന്ന പടര്‍ന്ന് വളരുന്ന തരത്തിലുള്ള ഇനമാണ്. ഇന്‍ഡോര്‍ ആയി വളര്‍ത്താന്‍ ഏററവും യോജിച്ചത് റെഡ് റോബിന്‍ എന്നയിനമാണ്.

ചുരുങ്ങിയത് എട്ട് മണിക്കൂര്‍ സൂര്യപ്രകാശം ലഭിച്ചാലാണ് തക്കാളി നന്നായി വളരുന്നത്. വീട്ടിനകത്ത് 18 ഡിഗ്രി സെല്‍ഷ്യസ് താപനില നിലനിര്‍ത്താന്‍ കഴിയുമെങ്കില്‍ കൃഷിക്ക് അനുയോജ്യമാണ്. അതുപോലെ വളര്‍ത്തുന്ന പാത്രത്തിലൂടെ നീര്‍വാര്‍ച്ച ഉറപ്പുവരുത്തണം.

തക്കാളി കൃഷിക്ക് കുറച്ച് ടിപ്സ്

ഏകദേശം ആറ് മില്ലി മീറ്റര്‍ അഥവാ കാല്‍ ഇഞ്ച് ആഴത്തില്‍ തക്കാളിയുടെ വിത്തുകള്‍ വിതയ്ക്കണം. പാത്രത്തിന് ആറ് ഇഞ്ച് ആഴമുണ്ടായിരിക്കണം. മണ്ണ് ഈര്‍പ്പമുള്ളതായിരിക്കണം. ഫ്രിഡ്ജിന്റെ മുകളില്‍ വെച്ചാല്‍ വിത്ത് മുളപ്പിക്കാന്‍ അനുയോജ്യമായ താപനില ലഭിക്കും. ഓരോ രണ്ടാഴ്ച കൂടുമ്പോഴും പുതിയ പാത്രത്തില്‍ വിത്തുകള്‍ വിതച്ച് പുതിയ തൈകളുണ്ടാക്കിയാല്‍ സ്ഥിരമായി വിളവ് ലഭിക്കും.

അഞ്ചോ പത്തോ ദിവസങ്ങള്‍ക്കുള്ളില്‍ വിത്ത് മുളച്ച് കഴിഞ്ഞാല്‍ പാത്രം നല്ല പ്രകാശമുള്ള ജനലിനരികിലേക്ക് മാറ്റിവെക്കണം. ചൂടുള്ള താപനിലയിലാണ് പൂക്കളുണ്ടാകുന്നത്. 24 മുതല്‍ 29 വരെ ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ തക്കാളിത്തൈകള്‍ നന്നായി വളരും. തൈകള്‍ക്ക് എട്ട് സെ.മീ നീളമെത്തിയാല്‍ വലിയ പാത്രത്തിലേക്ക് മാറ്റി നടാം. ഓരോ രണ്ടാഴ്ച കൂടുമ്പോഴും വളപ്രയോഗം നടത്താം.

വീട്ടിനകത്ത് വളര്‍ത്തുമ്പോഴുള്ള പ്രശ്‌നത്തില്‍ പ്രധാനമായത് പരാഗണം നടത്താനുള്ള പ്രാണികളുടെ അഭാവമാണ്. കൈകള്‍ കൊണ്ട് പരാഗണം നടത്തിയാല്‍ മതി. തൈകള്‍ വളര്‍ത്തുന്ന പാത്രത്തിന്റെ ഓരോ വശവും വെയില്‍ കിട്ടുന്ന രീതിയില്‍ മാറ്റിവെച്ചുകൊടുക്കണം.

English Summary: These varieties can be grown and harvested at home to make tomatoes available at all times
Published on: 29 January 2022, 10:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now