ആരോഗ്യമുള്ള ജീവിതം എല്ലാവരുടേയും സ്വപ്നമാണ്. എന്നാൽ അതിന് നമ്മുടെ ഭക്ഷണരീതി മാറ്റണം.
വീട്ടിൽ പച്ചക്കറിത്തോട്ടം ഉണ്ടെങ്കിൽ അത് നമുക്ക് ആരോഗ്യമുള്ള വിഷമയം ഇല്ലാത്ത ഭക്ഷണം നൽകും. മാത്രമല്ല വർധിച്ച് വരുന്ന പച്ചക്കറി വിലക്കയറ്റത്തിൽ നിന്ന് നമ്മെ രക്ഷിക്കുകയും ചെയ്യും.
അത്കൊണ്ട് തന്നെ ഈ വേനൽക്കാലത്ത് നിങ്ങളുടെ അടുക്കളത്തോട്ടത്തിൽ വളർത്താൻ ഏറ്റവും മികച്ച പച്ചക്കറികൾ ഏതൊക്കയെന്ന് നോക്കാം:
നല്ലൊരു പച്ചക്കറിത്തോട്ടം വീട്ടിൽ തന്നെ ഉണ്ടാക്കാൻ ഇത് നിങ്ങളെ സഹായിക്കും എന്നതിൽ സംശയമില്ല.
1. തക്കാളി
ഒരു തക്കാളി ചെടിയിൽ നിന്നും ധാരാളം തക്കാളികൾ കിട്ടും. തക്കാളി ചെടി നല്ല ആകാശവും ധാരാളം സൂര്യപ്രകാശവും ഇഷ്ടപ്പെടുന്നു. വർഷത്തിൽ ഏത് സമയത്തും വിത്തുകൾ ഉപയോഗിച്ച് ഇത് ആരംഭിക്കാം.
അകലം: ചെടികൾക്കിടയിൽ 45-60 സെന്റീമീറ്ററും വരികൾക്കിടയിൽ 60-75 സെന്റിമീറ്ററും
വിത്ത് ആവശ്യം: 25 ചതുരശ്ര മീറ്ററിന് 18 ഗ്രാം വിത്ത്.
വിളവെടുപ്പ്: 80-100 ദിവസം വരെ.
2. വഴുതന:
വഴുതനങ്ങ എന്നും അറിയപ്പെടുന്നു, ഒരു ചൂടുകാല വിളയാണിത്. വേനൽക്കാലത്ത് വഴുതനങ്ങ കഴിക്കുന്നത് കുട്ടികളെ അഞ്ചാംപനിയിൽ നിന്ന് സംരക്ഷിക്കുമെന്ന് പറയപ്പെടുന്നു. വ്യത്യസ്ത വലുപ്പങ്ങളും നിറങ്ങളും ആകൃതികളും ഉള്ള നിരവധി ഇനങ്ങൾ ഇതിനുണ്ട്.
അകലം: ചെടികൾക്കിടയിൽ 30-45 സെന്റിമീറ്ററും വരികൾക്കിടയിൽ 60 സെന്റിമീറ്ററും
വിത്ത് ആവശ്യം: 10 ചതുരശ്ര മീറ്ററിന് 2-5 ഗ്രാം വിത്ത്.
വിളവെടുപ്പ്: 3-4 മാസം വരെ.
ബന്ധപ്പെട്ട വാർത്തകൾ : തൂങ്ങിക്കിടക്കുന്ന കൊട്ടയില്‍ എങ്ങനെ തക്കാളി വളര്‍ത്താം? ചില നുറുങ്ങു വിദ്യകള്‍
3. മുളക്:
ഒരു സുഗന്ധവ്യഞ്ജനമെന്ന നിലയിൽ മുളക് ഇന്ത്യയിൽ വളരെ ജനപ്രിയമാണ്. പല തരത്തിലുള്ള മുളക് ഇന്ന് വ്യാപകമാണ്. ചൂടുള്ള വേനൽക്കാലത്താണ് മുളകിന്റെ, എരുവിൽ ഏറ്റവും രൂക്ഷമായ ഇനങ്ങൾ വളരുന്നത്. തൈകൾ പറിച്ചുനട്ടാണ് ഇത് കൃഷി ചെയ്യുന്നത്.
അകലം: 30-45 സെ.മീ
വിത്ത് ആവശ്യം: 10 ചതുരശ്രമീറ്ററിന് 1 ഗ്രാം.
വിളവെടുപ്പ്: 2-2.5 മാസം വരെ.
4. മത്തങ്ങ:
വേനൽക്കാലത്ത് നന്നായി വളരുന്ന പച്ചക്കറികളാണ് മത്തങ്ങകൾ. ഒരു മത്തങ്ങയുടെ വലിപ്പം 5 കിലോ മുതൽ 40 കിലോ വരെ വ്യത്യാസപ്പെടാം. പഴങ്ങളുടെ വലിപ്പം കാരണം, മത്തങ്ങ നിലത്ത് പടർത്തി വിടുന്നതാണ് കൂടുതൽ നല്ലത്.
അകലം: 2 x 2 അടിയും 6 അടിയും അകലത്തിലുള്ള കുഴികളിൽ നേരിട്ട് വിത്ത് പാകുക. ഒരു കുഴിയിൽ 3 വിത്തുകൾ വീതം വിതയ്ക്കാം.
വിത്ത് ആവശ്യം: 10 ചതുരശ്ര മീറ്ററിന് 8 ഗ്രാം.
വിളവെടുപ്പ്: 3-4 മാസത്തിനുശേഷം 8-10 ആഴ്ച
5. കുക്കുമ്പർ:
ഇന്ത്യയിലുടനീളം വേനൽക്കാലത്ത് കുക്കുമ്പർ കൃഷി ചെയ്യാം. വീടിന്റെ മേൽക്കൂരകളിലോ അല്ലെങ്കിൽ സഞ്ചരിക്കാൻ സൗകര്യപ്രദമായ സ്ഥലങ്ങളിൽ വൃത്താകൃതിയിലുള്ള കുഴികളിലാണ് വെള്ളരി സാധാരണയായി വിതയ്ക്കുന്നത്. വിത്ത് നേരിട്ട് വിതയ്ക്കാവുന്നതാണ്
അകലം: ചെടികൾക്കും വരികൾക്കുമിടയിൽ 3 x 3 അടി
വിത്ത് ആവശ്യം: 10 ചതുരശ്ര മീറ്ററിന് 5 ഗ്രാം.
വിളവെടുപ്പ്: ചെടി 2-3 മാസത്തിന് ശേഷം കായ്കൾ നൽകാൻ തുടങ്ങും.
ബന്ധപ്പെട്ട വാർത്തകൾ : വഴുതനങ്ങ കൊണ്ട് ഫേസ് പാക്ക്; മിനുസവും യുവത്വവുമുള്ള ചർമത്തിന് എളുപ്പം തയ്യാറാക്കാം
7. വെണ്ടയ്ക്ക:
ലേഡീസ് ഫിംഗർ അല്ലെങ്കിൽ ഒക്ര എന്നും ഇതിനെ വിളിയ്ക്കുന്നു, മൃദുവായ ചൂണ്ടുവിരല് പോലെ വലിപ്പമുള്ളവയാണത്, രുചികരമായ കറികൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. മാർച്ച് മുതൽ ജൂലൈ വരെ വിത്ത് വിതയ്ക്കാം.
ചെടികൾക്കിടയിൽ 2-3 അടി അകലം
വിത്ത് ആവശ്യം: 10 ചതുരശ്ര മീറ്ററിന് 15 ഗ്രാം
വിളവെടുപ്പ്: 2-3 മാസത്തേക്ക് 60-75 ദിവസംവിളവെടുപ്പ്: 2 മാസം കഴിഞ്ഞ് ഏകദേശം 6 മുതൽ 8 ആഴ്ച വരെ.