പയർ വർഗ്ഗത്തിൽ പെട്ട ഒരു ചെടിയാണ് ചതുരപ്പയർ. പോഷക സമൃദ്ധമായ ഈ ചെടിയുടെ കൃഷി കേരളത്തിൽ അത്ര വിപുലമല്ല. വിത്ത് പാകി ആറുമാസത്തിനകം പൂക്കൾ വിരിഞ്ഞു തുടങ്ങും .ചതുരാകൃതിയിലുള്ള പയറിന്റെ രൂപം മൂലമാണ് ഈ പേര് ലഭിച്ചത്. ചതുരപ്പയറിന് 15 സെ മീ ശരാശരി വലിപ്പം ഉണ്ടാവും .ചതുരപ്പയർ സമൂലം ഭക്ഷ്യയോഗ്യമാണ്. ഏറ്റവും അധികം മാംസ്യം അടങ്ങിയ പയർ ആണ് ചതുരപ്പയർ അല്ലെങ്കിൽ ഇറച്ചിപ്പയർ എന്നു നമ്മൾ വിളിക്കുന്ന പയറിനം. മാംസ്യം മാത്രമല്ല ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, ജീവകങ്ങള്‍ എല്ലാം ധാരാളമായി ഇവയിൽ അടങ്ങിയിട്ടുണ്ട്.
കേരളത്തിലെല്ലായിടത്തും വലിയപ്രയാസമില്ലാതെ വളർത്താവുന്നയിനം വള്ളിപ്പയറാണിത്. അത്യുത്പാദനശേഷിയും മികച്ചരോഗകീടപ്രതിരോധശേഷിയും പ്രകടിപ്പിക്കുന്നയിനമാണെന്നതുതന്നെയാണ് ഇതിന്റെ പ്രധാനമികവ്. ഇതിന്റെ എല്ലാഭാഗവും (ഇല, പൂവ്, കിഴങ്ങ്, കായ) ഭക്ഷ്യയോഗ്യമാണ്.
ഇല ഉപ്പേരിയും കറിയുമായും പൂവ് ഉപ്പേരിയും സലാഡുമായും കായകൾ പലവിധത്തിലും വിത്ത് സോയാബീൻ പോലെയും മിക്കരാജ്യങ്ങളിലും വ്യാപകമായി ഉപയോഗിച്ചുവരുന്നു. പല രാജ്യങ്ങളിലും വളർത്തുമീൻ തീറ്റയുടെ പ്രധാനചേരുവയായും ചതുരപ്പയറിന്റെ വിത്തുകൾ ഉപയോഗിക്കാറുണ്ട്.
പ്ലാനറ്റേ സാമ്രാജ്യത്തിലെ ഫബാസിയേ കുടുംബത്തിലെ അംഗമായ ചതുരപ്പയറിന് സോഫോ കാർപ്പസ് ടെട്രാഗോണോലോബുസ് എന്നാണ് ശാസ്ത്രനാമം 4-5 മീ്റ്റർ വരെ ഉയരത്തിൽ വളരുന്ന വള്ളിപ്പയറിനമാണിത്. ഇതിന്റെ കായകൾക്ക് 10-15 സെ.മീ. വരെ നീളമുണ്ടാകും. പൂവുകൾക്ക് മങ്ങിയ നീലനിറമാണ്. കായകൾക്ക് രണ്ടറ്റത്തുനിന്നും നാല് എണറുകൾ ചിറകുകൾപോലെകാണാം. വിത്തുകൾ ഉണങ്ങിക്കഴിഞ്ഞാൽ ചാരം കലർന്ന കാപ്പിനിറമാകും. തണ്ടിന് സാധാരണയായി പച്ച നിറമാണെങ്ങിലും വള്ളി മൂത്തുകഴിഞ്ഞാൽ ചിിലപ്പോൾ പർപ്പിൾനിറവുമായി മാറാം.
കൃഷിരീതി
.കാലാവസ്ഥ അറിഞ്ഞ് കൃഷി ചെയ്താൽ 60 ദിവസംകൊണ്ട്‍ ചതുരപ്പയര്‍ പൂക്കുകയും 75 ദിവസത്തിനുള്ളിൽ വിളവ് ലഭിച്ച് തുടങ്ങുകയും ചെയ്യും.ചതുരപ്പയറിന് പൂക്കാൻ ദൈർഘ്യo കുറഞ്ഞ പകൽ സമയമുള്ള കാലാവസ്ഥ വേണം. കേരളത്തിൽ ഒക്ടോബര്‍-ഫെബ്രുവരി മാസങ്ങളാണ് ചതുരപ്പയറിന് ഏറെ പ്രിയം.അതുകൊണ്ടുതന്നെ ജൂലായ്-ഒക്ടോബർ മാസത്തിലാണ് നടേണ്ടത്.രണ്ടരമീറ്റര്‍ അകലത്തില്‍ തടങ്ങള്‍ എടുത്ത് ചതുരപ്പയര്‍ നടാം. വിത്ത് ആറുമണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് നട്ടാല്‍ വേഗം മുളയ്ക്കും.
മഴക്കാലാരംഭമാണ് ചതുരപ്പയര്‍ കൃഷി ആരംഭിക്കാന്‍ യോജിച്ച സമയം. നല്ല സൂര്യപ്രകാശം ലഭിക്കുന് നീര്‍വാഴ്ചയുള്ള സ്‌ഥലം കൃഷിക്ക് തെരഞ്ഞെടുക്കണം. തടമെടുത്ത് അഞ്ചുകിലോയോളം ജൈവവളം ചേര്‍ത്ത് വിത്തുകള്‍ നടാം. രണ്ടരമീറ്റര്‍ അകലത്തില്‍ തടങ്ങള്‍ എടുത്ത് ചതുരപ്പയര്‍ നടാം. വിത്ത് ആറുമണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് നട്ടാല്‍ വേഗം മുളയ്ക്കും. കാലിവളമോ കമ്പോസ്റ്റോ നന്നായി ചേര്‍ത്തു കൊടുക്കണം.
വിത്തുകള്‍ തമ്മില്‍ രണ്ടടി അകലം നല്‍കുന്നത് നന്ന്. പന്തലിലായാലും വേലിയിലായാലും ചതുരപ്പയര്‍ പടര്‍ന്നു കയറും പെട്ടെന്നു തലപ്പുകള്‍ നീട്ടുന്ന സ്വഭാവമാണ് ചതുരപ്പയറിന്. നന്നായി പടര്‍ന്നു കയറാന്‍ വലയോ കയറോ ചേര്‍ത്ത് പന്തല്‍ നിര്‍മ്മിച്ചു നല്കാം. തനിവിളയായി കൃഷി ചെയ്യുമ്പോള്‍ തടങ്ങള്‍ തമ്മില്‍ അരമീറ്റര്‍ അകലം നല്കുമന്നത് നല്ലതാണ്. മഞ്ഞു പരക്കുന്നതോടെ പൂവിട്ടു തുടങ്ങും. കായ്‌കള്‍ രണ്ടാഴ്‌ച മൂപ്പെത്തിയാല്‍ കറിക്കായി ഉപയോഗിക്കാന്‍ ശേഖരിക്കാം.
പച്ചക്കായ്‌കള്‍ ഉപ്പേരി, തോരന്‍ എന്നിവയ്‌ക്ക് നല്ലതാണ്. രുചികരമായ ഇവയില്‍ ധാരാളം പോഷകാംശവും അടങ്ങിയിട്ടുണ്ട്. വിളഞ്ഞുണങ്ങിയ കായ്‌കളിലെ വിത്തുകള്‍ സൂക്ഷിച്ച് പിന്നീട് കറിവെയ്‌ക്കുകയുമാകാം. കാഴ്‌ചശക്‌തി നന്നാകാന്‍ ചതുരപ്പയര്‍ സ്‌ഥിരമായി കഴിക്കുന്നത് നല്ലതാണ്. ഉദരരോഗങ്ങള്‍ക്കും ഇത് പ്രതിവിധിയാണ്.സ്‌ഥല പരിമിതിയുള്ള കര്‍ഷ്കര്‍ക്ക് കവറുകളിലോ ചാക്കിലോ മട്ടുപ്പാവില്‍ ഇവ കൃഷിചെയ്യുകയുമാവാം. ഏറ്റവുമധികം മാംസ്യം അടങ്ങിയ പച്ചക്കറിയാണ് ചതുരപ്പയര്‍. വള്ളിപ്പയറിലും ബീന്‍സികലും അടങ്ങിയിരിക്കുന്ന പ്രോട്ടീനിന്റെ എട്ട്മടങ്ങും ചീരയിലും കാരറ്റിലുമുള്ളതിന്റെ 30 ഇരട്ടിയും മാംസ്യം ചതുരപ്പയറിലുണ്ട്. മാംസ്യം മാത്രമല്ല ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, ജീവകങ്ങള്‍ എല്ലാം ധാരാളം.
ചതുരപ്പയറിന്റെ എല്ലാ ഭാഗവും ഭക്ഷ്യയോഗ്യമാണ്. ഇളം കായ്കളും പൂവും ഇലയും എന്തിന് വേരുകൾ പോലും പച്ചക്കറിയായി ഉപയോഗിക്കാം. സമൂലം ഭക്ഷ്യയോഗ്യമായ ചതുരപ്പയറിനെ ഇറച്ചിപ്പയറെന്നും വിളിക്കും. ഇത്രയൊക്കെ മേന്മകളുണ്ടായിട്ടും ചതുരപ്പയര്‍ കേരളത്തില്‍ വേണ്ടത്ര പ്രചരിച്ചിട്ടില്ല. മറ്റ് പച്ചക്കറികളില്‍ കാണാത്ത വിചിത്രമായ സ്വഭാവമാണ് ഇതിന് പ്രധാനകാരണം. അതായത് ചതുരപ്പയറിന് പൂക്കാന്‍ ദൈർഘ്യം കുറഞ്ഞ പകൽസമയമുള്ള കാലാവസ്ഥ അത്യാവശ്യം.കീടരോഗശല്യമൊന്നുമില്ലാത്തതിനാല്‍ ഒരിക്കല്‍ വളർത്തിയവര്‍ ചതുരപ്പയറിനെ ഉപേക്ഷിക്കാറില്ല.
മനുഷ്യന് മാത്രമല്ല മണ്ണിനും ചതുരപ്പയര്‍ പ്രിയങ്കരിയാണ്. ഇതിന്റെ വേരിലടങ്ങിയിരിക്കുന്ന റൈസോബിയം മണ്ണിലെ നൈട്രജന്‍ ലഭ്യത വർധിപ്പിക്കുന്നു. നട്ട് മൂന്നാംമാസം നീലകലർന്ന വയലറ്റ് നിറമുള്ള പൂക്കള്‍ ഉണ്ടായിത്തുടങ്ങും. കായകളുടെ നാലുവശങ്ങളിൽ നിന്നും പുറത്തേക്ക് ചിറകുപോലെ നീണ്ടുനില്ക്കു ന്ന ഭാഗങ്ങള്‍ കാണാം. ഇളം കായകൾക്ക് രുചികൂടും.
പ്രത്യേക പരിചരണമോ കീടബാധയോ ഇല്ലാത്തതിനാല്‍ കൃഷിച്ചെലവ് തുലോം കുറവ്. ചതുരപ്പയറിന്റെ പോഷകഗുണം കൂടുതലാണ് . മാംസാഹാരക്കുറവ് നികത്താന്‍ പറ്റുന്ന ചതുരപ്പയര്‍ പോഷകമൂലകങ്ങളുടെ കലവറയുമാണ്. പ്രമേഹരോഗികൾക്ക് ചതുരപ്പയര്‍ വിഭവങ്ങള്‍ അത്യുത്തമം.വണ്ണം കുറയ്ക്കാനും ഇത് ഉപയോഗിക്കുന്നു ..