വഴുതന കൂടുതലായി കൃഷി ചെയ്യുന്നവർക്ക് പ്രയോജനപ്പെടുന്ന ഒരു പ്രയോഗമാണ് ജി. കട്ടിംഗ് . ഈ പ്രയോഗം വളരെ പ്രയോജനപ്പെടും. ഇവിടെ ചിത്രത്തിൽ കാണിച്ചിരിക്കുന്ന വഴുതന അഞ്ച് ആഴ്ച പ്രായമായ ഏതാണ്ട് ഒന്നര അടി ഉയരമുള്ള ചെടിയാണ്. ഇപ്പോൾ തന്നെ പതിനഞ്ചോളം കായയും നിറയെ പൂക്കളുമാണ്. വളമായി നൽകുന്നത് പതിനഞ്ച് ദിവസം കൂടുമ്പോൾ നേർപ്പിച്ച കടലപ്പിണ്ണാക്ക് സ്ലറി മാത്രം.
കടലപ്പിണ്ണാക്ക് സ്ലറി ഉണ്ടാക്കുന്ന വിധം
അര കിലോ കടലപ്പിണ്ണാക് ക്ക് 4 ദിവസം വെള്ളത്തിലിട്ട് പുളിപ്പിക്കുക. ഒരു കാര്യം പ്രത്യേകം പറയുന്നു, രൂക്ഷമായ മണം ആയിരിക്കും. പുളിപ്പിച്ച പിണ്ണാക്ക് ഞെരടി അരിച്ചെടുക്കുക. കിട്ടുന്ന ലായനി നേരിട്ട് ഉപയോഗിക്കരുത്... സസ്യങ്ങൾ കരിഞ്ഞു പോകും എന്നാണ് ചിലരുടെ അഭിപ്രായം. 1:5 എന്ന അനുപാതത്തിൽ ഉപയോഗിക്കുക. ഒരു ശതമാനം ലായനിയും അഞ്ചു ശതമാനവും വെള്ളവും.
എന്താണ് G - Cutting?
തൈമുളച്ച് അൽപം വളരുമ്പോൾ അതിൻ്റെ തൂമ്പ് മുകുളം നുള്ളിക്കളയുക.
(1G - cut)
വീണ്ടും കൂടുതൽ ശാഖകൾ വന്നു കഴിഞ്ഞാൽ ഓരോ ശാഖയുടേയും മുകുളങ്ങൾ നുള്ളുക.( 2 G - Cut )
വീണ്ടും കൂടുതൽ ശാഖകൾ വന്നു കഴിയുമ്പോൾ അഗ്ര മുകുളങ്ങൾ വീണ്ടും നുള്ളുക.( 3 G - Cut)
ചെടി അനേകം ശാഖകളോടെ പടർന്നു പന്തലിക്കുന്നതിനൊപ്പം തന്നെ നിറയെ പുഷ്പിക്കാനും തുടങ്ങുന്നതു കാണാം.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഉലുവ കഴിച്ചാൽ പലതുണ്ട് ഗുണം.