Updated on: 4 January, 2022 10:01 AM IST
ഉപ്പിലിട്ട കാന്താരി

പോഷകസമൃദ്ധമായ പച്ച മുളകിൽ നിന്ന് ധാരാളം മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നമുക്ക് ഉണ്ടാക്കാവുന്നതാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കാന്താരിമുളക്. കാന്താരി മുളക് കൊളസ്ട്രോൾ നില കുറയ്ക്കാൻ പ്രയോജനപ്പെടുന്നതിനാൽ ഇത് ഉപയോഗിച്ച് ധാരാളം ഫുഡ് സപ്ലിമെന്റുകൾ നമുക്ക് ഉണ്ടാക്കാം. വിപണിയിൽ എല്ലാകാലത്തും ഡിമാൻഡുള്ള മുളക് കൊണ്ടാട്ടം,ചില്ലി സോസ്,ഉപ്പിലിട്ട കാന്താരി തുടങ്ങിയവ അതിൽ പ്രധാനമാണ്.

മുളക് കൊണ്ടാട്ടം

എരിവ് കുറവുള്ളതും തോടിന് കട്ടിയുള്ളതുമായ പച്ചമുളക് കൊണ്ടാട്ടം നിർമ്മിക്കുവാൻ മികച്ചതാണ്. മുക്കാൽഭാഗം വിളഞ്ഞ മുളക് വൃത്തിയായി കഴുകി കൊണ്ടാട്ടം നിർമ്മിക്കാം. ഇതിൻറെ ഞെടുപ്പ് അടർത്തി മാറ്റാതെ സ്റ്റീൽ കത്തി ഉപയോഗിച്ച് ആദ്യം വരയുക. വെള്ളം തിളപ്പിച്ച് ലിറ്ററിന് 80 ഗ്രാം എന്ന തോതിൽ ഉപ്പ് ചേർത്ത് ലയിപ്പിച്ചു വരഞ്ഞു വെച്ച മുളക് ഏകദേശം 6 മിനിറ്റ് മുക്കി വയ്ക്കുക.

തുടർന്ന് ഉപ്പു ചേർന്ന മിശ്രിതത്തിൽ ഏകദേശം 12 മണിക്കൂർ ഇടുക. ഒരു കിലോ മുളക് എടുത്താൽ അര ലിറ്റർ തൈര്, 250 ഗ്രാം ഉപ്പും എന്ന തോതിൽ എടുക്കാം. പിറ്റേന്ന് തൈര് ഇട്ടുവച്ച മുളക് വെയിലത്തു വച്ച് ഉണക്കി എടുക്കാം. ഏകദേശം ഏഴ് മണിക്കൂർ ഉണക്കുക. വീണ്ടും ബാക്കിയുള്ള മോരിൽ ഇത് 12 മണിക്കൂർ ഇടുക. പിറ്റേന്ന് വീണ്ടും ഉണക്കുക. തൈര് മുഴുവൻ ആഗിരണം ചെയ്യുന്നതുവരെ ഈ പ്രക്രിയ തുടരണം. ജലാംശം പൂർണമായും നീക്കിയ ശേഷം മാത്രം പാക്കറ്റിലാക്കി വിപണിയിലേക്ക് എത്തിക്കുക.

ഉപ്പിലിട്ട കാന്താരി

കാന്താരി കഴുകി നല്ലപോലെ വൃത്തിയാക്കി തുണിയിൽ കിഴി കെട്ടി തിളച്ചവെള്ളത്തിൽ ഏകദേശം മൂന്ന് മിനിറ്റ് മുക്കിവയ്ക്കുക. ഉടനെതന്നെ തണുത്ത വെള്ളത്തിൽ മുക്കി തണുപ്പിക്കുക. ഒരു കിലോയ്ക്ക് 750 മില്ലി വെള്ളം തിളപ്പിച്ച് 250 മില്ലി വിനാഗിരിയും 80 ഗ്രാം ഉപ്പ് ചേർത്ത് സംരക്ഷക ലായനി തയ്യാറാക്കുക. ചൂടു വെള്ളത്തിൽ മുക്കിയെടുത്ത കാന്താരി ഗ്ലാസ് ബോട്ടിൽ അല്ലെങ്കിൽ പ്ലാസ്റ്റിക് കവറുകളിൽ പകുതിയോളം നിറച്ച ശേഷം അതിലേയ്ക്ക് ലായനി പകരുക. ഇതിന് സൂക്ഷിപ്പ് ഗുണം കൂട്ടാൻ ഒരു ലിറ്റർ ലായനിയിൽ 250 മില്ലിഗ്രാം പൊട്ടാസ്യം മെറ്റ ബൈ സൾഫേറ്റ് സംരക്ഷക വസ്തുവായി ചേർക്കാവുന്നതാണ്. വെള്ളത്തിൽ മുക്കി പരുവപ്പെടുത്തിയ ശേഷം പച്ചമുളക് ഡ്രൈയറിൽ വച്ച് ഉണക്കി ദീർഘകാലം പച്ച കാന്താരി പോലെ ഉപയോഗിക്കാം

കാന്താരി സിറപ്പ്

മുളക് നല്ലപോലെ വൃത്തിയാക്കി അതിൻറെ ഞെടുപ്പ് പോകാതെ കഴുകി ഏകദേശം 3 മിനിറ്റ് ആവിയിൽ വേവിക്കുക. ഇതിൻറെ ഈർപ്പം മാറ്റുക. ജലാംശം തീരെയില്ലാത്ത ഗ്യാസ് ബോട്ടിലുകളിൽ പകുതി ഭാഗത്തോളം കാന്താരിമുളക് നിറയ്ക്കുക. തുടർന്ന് കാന്താരി മൂങ്ങതക്കവിധം തേൻ നിറയ്ക്കുക. ഇത് നന്നായി അടച്ച് സൂക്ഷിക്കുക. ഏകദേശം രണ്ടാഴ്ചയ്ക്കുശേഷം ഇത് ഉപയോഗിച്ച് തുടങ്ങാവുന്നതാണ്. കൊളസ്ട്രോൾ നിയന്ത്രണത്തിന് ഇതാണ് ഏറ്റവും മികച്ചത്. അതുകൊണ്ടുതന്നെ വിപണിയിൽ ആവശ്യക്കാർ ഏറെ.

We can make a lot of value added products from nutritious green chillies. The most important of these is chilli. Kantari chilli is useful in lowering cholesterol level so we can use it to make many food supplements.

കാന്താരി, നെല്ലിക്ക, ചെറുനാരങ്ങ എന്നിവ പ്രധാന ചേരുവകൾ അയച്ചിരുന്ന ശീതളപാനീയങ്ങൾക്കും, കാന്താരി മുളക് അരച്ച ചേർക്കുന്ന അരി മാവിനും പപ്പട വറ്റലുകൾക്കും വിപണിയിൽ ആവശ്യക്കാർ ഏറെയാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിൽ മൂല്യവർദ്ധിത ഉല്പന്നങ്ങൾ വിപണിയിലേക്ക് എത്തിച്ചു ആദായം ഒരുക്കുന്നതാണ്.

English Summary: Value added products can be made from Kantari chilli to reap the benefits
Published on: 04 January 2022, 09:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now