വഴിയോര കച്ചവടക്കാരിലും വലിയ സൂപ്പർ മാർക്കറ്റുകളും ഇന്ന് ഏറെ ലഭ്യത ഉള്ളതും വില കുറവുള്ളതുമായ ഒന്നാണ് തണ്ണീർ മത്തൻ. നമ്മുടെ വിശപ്പും ദാഹവും അകറ്റി ശരീരത്തിന് വേണ്ട പോഷകാംശങ്ങൾ തരുന്ന ഒന്നാന്തരം ദാഹശമനി കൂടിയാണ് തണ്ണീർ മത്തൻ. ലോകത്തിൽ എല്ലാ സ്ഥലത്തും തണ്ണീർമത്തൻ കൃഷി ചെയ്യുന്നു.
വൃക്ഷലതാദികൾ കുറവുള്ള അറേബ്യൻ നാടുകളിൽ പോലും തണ്ണീർ മത്തൻ കൃഷി സുലഭം. ജീവകങ്ങളുടെയും ധാതുക്കളുടെയും കലവറയാണ് തണ്ണീർമത്തൻ. കൊഴുപ്പും കൊളസ്ട്രോളും അന്നജവും കുറഞ്ഞ തണ്ണീർമത്തൻ ആൻറി ആക്സിഡൻറ്കളുടെ കലവറ കൂടിയാണ്. ഇതിൻറെ കുരുവും കാമ്പും ഔഷധയോഗ്യം തന്നെ.
പൊട്ടാസ്യം, മഗ്നീഷ്യം ധാരാളമടങ്ങിയ തണ്ണീർമത്തൻ ഹൃദയാരോഗ്യത്തിനും മികച്ചത്. ഇതിൻറെ കുരു പാലിലരച്ച് കഴിക്കുന്നത് രക്താതിമർദ്ദത്തിനു ഫലപ്രദമാണ്. കൂടാതെ ഇതിൻറെ കുരു പൊടിച്ചു 5 ഗ്രാം വീതം രണ്ടുനേരം പാലിലോ നെയ്യിലോ കഴിച്ചാൽ മൂത്രചൂട്, അസ്ഥിസ്രാവം തുടങ്ങിയ രോഗങ്ങൾ ഭേദമാകും. ഇതിൻറെ കഴമ്പ് ജീരക വെള്ളം ചേർത്ത് ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് ദിവസവും ഒരു ഗ്ലാസ് വീതം കഴിച്ചാൽ മൂത്രപ്പഴുപ്പ്, മൂത്രചൂട് എന്ന രോഗങ്ങൾ മൂലം ഉണ്ടാകുന്ന മൂത്രം പോകുന്നതിനുള്ള തടസ്സം ഒഴിവാക്കുന്നു.
ഇതിലടങ്ങിയിരിക്കുന്ന സിട്രൂലിൻ എന്ന അമിനോ ആസിഡ് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ കാരണമാകുന്നു. ജീവകങ്ങൾ ആയ B1, B6 എന്നിവ ധാരാളം അടങ്ങിയ തണ്ണീർമത്തൻ ശരീരത്തിന് ഊർജ്ജം പ്രദാനം ചെയ്യുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. ശരീരത്തിലെ അമിതമായ കൊഴുപ്പ് പുറന്തള്ളുവാനും, ജലാംശം നിലനിർത്തുവാനും, അമിതവണ്ണം പരിഹരിക്കുവാനും തണ്ണീർ മത്തൻ ജ്യൂസ് ഗുണപ്രദമാണ്.
കാൽസ്യവും, അയൺ ധാരാളമടങ്ങിയ തണ്ണീർമത്തൻ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ് കൂടാതെ ശരീരത്തിലെ വിളർച്ച ക്ഷീണം എന്നിവ ഇല്ലാതാക്കുവാനും മികച്ചതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ഫോളിക്കാസിഡ് മുടി വളർച്ച ത്വരിതപ്പെടുത്തുകയും, ചർമ്മത്തിന് തിളക്കം കൂട്ടുകയും ചെയ്യുന്നു. ഫോളിക്കാസിഡ് ധാരാളമുള്ള തിനാൽ ഗർഭിണികളുടെ ആരോഗ്യത്തിനും മികച്ചത്. ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ദഹനപ്രക്രിയ നല്ല രീതിയിൽ ആക്കുവാൻ തണ്ണീർമത്തൻ ഉപയോഗം കൊണ്ട് സാധിക്കും.
Watermelon is one of the most widely available and inexpensive items in street vendors and large supermarkets today. Watermelon is also one of the best quenchers for the body by suppressing our hunger and thirst. Watermelon is cultivated all over the world. Watermelon is easy to grow, even in low-vegetated Arabian countries. Watermelon is a storehouse of vitamins and minerals. Watermelon, which is low in fat, cholesterol and starch, is also a storehouse of antioxidants. Its seeds and stems are medicinal. Watermelon, which is rich in potassium and magnesium, is also good for heart health. Eating its seeds in milk is effective for high blood pressure. In addition, 5 gms of its seeds twice a day in milk or ghee can cure urinary tract infections and osteoporosis. Its essence is mixed with cumin water and enough sugar and taken once a day to prevent urinary incontinence caused by urinary tract infections and urinary tract infections.
ഈ ചൂടു കാലത്ത് തണ്ണീർ മത്തൻ ജ്യൂസ് നിർജ്ജലീകരണം തടയുകയും, ശരീരത്തെ അൾട്രാവയലറ്റ് രശ്മികളിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു. തണ്ണീർമത്തൻ വിത്തുകൾ വെറുതെ കഴിക്കുന്നതും, അല്ലെങ്കിൽ വറുത്തെടുത്തു കഴിക്കുന്നതും ആരോഗ്യത്തിന് മികച്ചതാണ്. കാരണം ഈ വിത്തുകളിൽ ധാരാളമായി മഗ്നീഷ്യവും സിങ്ക്,ഇരുമ്പും അടങ്ങിയിരിക്കുന്നു. ഇത് നമ്മുടെ ആരോഗ്യത്തിന് വേണ്ട പ്രധാന ഘടകങ്ങളാണ്.