പടവലങ്ങ ഇന്ത്യയിലെ പ്രധാനപ്പെട്ട ഇന്ത്യൻ പച്ചക്കറിയാണ്. ഇത് വർഷം മുഴുവനും വളർത്താം. ഇന്ത്യ, മ്യാൻമർ, ഇന്തോനേഷ്യ, ശ്രീലങ്ക, എന്നിവയുൾപ്പെടെ തെക്കുകിഴക്കൻ ഏഷ്യയിലാണ് ജന്മദേശം.
പടവലങ്ങയുടെ ആരോഗ്യ ഗുണങ്ങൾ
പടവലങ്ങ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു. കാരണം ഇതിന് കലോറി കുറവാണ്. വെള്ളത്തിൻ്റെ അംശം കൂടുതലായത് കൊണ്ട് തന്നെ ശരീരത്തിനെ തണുപ്പിക്കുന്ന ഗുണങ്ങളുമുണ്ട്.
ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ്, കരോട്ടിൻ, റൈബോഫ്ലേവിൻ, തയാമിൻ, നിയാസിൻ തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും പടവലങ്ങയിൽ അടങ്ങിയിട്ടുണ്ട്.
ഇത് നാരുകളാൽ സമ്പന്നമാണ് അത്കൊണ്ട് തന്നെ ദഹന വ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്തുന്നതിന് സഹായിക്കുന്നു.
ഇന്ത്യയിൽ കൃഷി ചെയ്യുന്ന പടവലങ്ങയുടെ ചില വാണിജ്യ ഇനങ്ങൾ
CO-1, CO-2, MDU-1, PLR(SG)-1, PLR2
പടവലങ്ങ വളർത്തുന്നതിനുള്ള സീസൺ
ജനുവരി, ജൂലൈ മാസങ്ങളാണ് കൃഷിക്ക് ഏറ്റവും ഉത്തമം.
കൃഷിക്ക് വേണ്ടി മണ്ണ് തയ്യാറാക്കൽ
വിവധയിനം മണ്ണിൽ പടവലങ്ങ വളർത്താവുന്നതാണ്. എന്നാൽ സമ്പന്നമായ ജൈവ കമ്പോസ്റ്റുള്ള മണൽ കലർന്ന മണ്ണിൽ ഇത് നന്നായി വളരുന്നു. 3 അല്ലെങ്കിൽ 4 ഉഴവുകൾ ഉപയോഗിച്ച് മണ്ണോ അല്ലെങ്കിൽ വയലോ നന്നായി തയ്യാറാക്കണം. പിഎച്ച് 6 മുതൽ 7 വരെ അനുയോജ്യമാണ്. നല്ല വിളവ് ലഭിക്കുന്നതിന് ജൈവ വളപ്രയോഗം ആവശ്യമാണ്.
നടൽ
കൃഷി ചെയ്യാനുള്ള മണ്ണ് നന്നായി ഉഴുത് മറിച്ച് 30 X 30 X 30 സെൻ്റിമീറ്റർ വലുപ്പമുള്ള കുഴികൾ 2.5mx2 മീറ്റർ അകലത്തിൽ കുഴിച്ച് തടങ്ങൾ ഉണ്ടാക്കുക. നടുന്നതിന് മുമ്പ് വിത്ത് 10 ഗ്രാം സ്യൂഡോമോണസ് ഫ്യൂറസെൻസ് ഇട്ട് വെക്കുന്നത് നല്ലതാണ്. ഓരോ കുഴിയിലും 5 വിത്തുകൾ വീതം വിതയ്ക്കാവുന്നതാണ്. മുളച്ച് 2 ആഴ്ച കഴിഞ്ഞ് ആരോഗ്യമുള്ള തൈകളെ മാറ്റി നടാം. പോളി ബാഗുകളിലും തൈകൾ നടാവുന്നതാണ്. തൈകൾ മുന്തിരി വള്ളി പോലെ പടർന്ന് കയറുന്നത് കൊണ്ട് തന്നെ വളർന്ന് വരുന്ന സാഹചര്യത്തിൽ പന്തൽ ഇട്ട് കൊടുക്കണം.
ജലവിതരണം
പടവലങ്ങ വിത്ത് നടുന്നതിന് മുമ്പായി തന്നെ തടം നനയ്ക്കണം. തുടർന്ന ആഴ്ചയിൽ ഒരിക്കൽ നനയ്ക്കാവുന്നതാണ്. പടവലങ്ങ കൃഷിയിൽ ഡ്രിപ്പ് ഇറിഗേഷൻ ഏറ്റവും പ്രയോജനകരമാണ് . വേനൽക്കാലത്ത് 4 അല്ലെങ്കിൽ 5 ദിവസത്തിൻ്റെ ഇടയ്ക്ക് നനവ് ആവശ്യമാണ്.
പ്രധാന കീടങ്ങളും രോഗങ്ങളും
ഇലവണ്ടുകൾ, കാറ്റർ പില്ലർ, ഫലീച്ചകൾ, പൂപ്പൽ എന്നിവയാണ്.
വിളവെടുപ്പ്
ഇനം അനുസരിച്ച് 45 മുതൽ 60 ദിവസം വരെ പാമ്പ് വിളവെടുപ്പിന് പാകം ആകും. പൂർണ വളർച്ചയെത്തിയ പാമ്പിനെ കത്തി ഉപയോഗിച്ച് മുറിക്കാം.