Updated on: 12 May, 2021 4:18 PM IST
നിത്യവഴുതന

പലരുടെയും മനസ്സിൽ നിത്യവഴുതന എന്ന് കേൾക്കുമ്പോൾ നിത്യവും ഉണ്ടാവുന്ന വലിയ വലുപ്പത്തിലുള്ള വഴുതനകൾ ആയിരിക്കും കടന്നുവരിക. പോഷകാംശം ധാരാളം ഉണ്ടായിട്ടും നമ്മുടെ സമൂഹത്തിൽ വേണ്ടത്ര പ്രാധാന്യം ലഭ്യമാവാത്ത ഒരു പച്ചക്കറി ഇനമാണ് നിത്യവഴുതന. ചില ആളുകൾക്ക് കയ്പ്പ് രസത്തോടെ കൂടിയുള്ള ഇതിൻറെ രുചി അത്ര സ്വാദിഷ്ടമായി തോന്നിയിട്ടുണ്ടാവില്ല.

അതുകൊണ്ട് പിന്നീട് അത് നട്ടു പരിപാലിക്കാനും ഇഷ്ടപ്പെടുന്നില്ല. എന്നാൽ ധാരാളം പോഷകാംശമുള്ള പച്ചക്കറി ഇനമാണ് നിത്യവഴുതന. കാൽസ്യം,പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിൻ സി തുടങ്ങിയവയെല്ലാം ഇതിൽ അടങ്ങിയിരിക്കുന്നു. കാൽസ്യം സമ്പുഷ്ടമായ അളവിൽ അടങ്ങിയിരിക്കുന്ന നിത്യവഴുതനങ്ങ കഴിച്ചാൽ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടും.

വിറ്റാമിൻ സി ധാരാളമുള്ള വഴുതനങ്ങ നമ്മുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഈ അതിജീവനത്തിന്റെ കാലത്ത് രോഗ പ്രതിരോധശേഷി ഉയർത്തുവാൻ വേണ്ടി നിരവധി പാനീയങ്ങളും വിഭവങ്ങളും നമ്മുടെ ജീവിതചര്യയുടെ ഭാഗമാമ്പോൾ ഇത്തരത്തിലുള്ള പച്ചക്കറി ഇനങ്ങളുടെ മൂല്യം നമ്മളിൽ പലരും മനസ്സിലാകാതെ പോകുന്നു. നിത്യവഴുതന പോലുള്ള പച്ചക്കറി ഇനങ്ങളുടെ പ്രാധാന്യം മനസ്സിലാക്കേണ്ടത് ഈ കാലഘട്ടത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്നു.

ശരീരത്തിൽ നല്ല കൊളസ്ട്രോളിനെ വർദ്ധിപ്പിക്കാനും, ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കുവാനും നിത്യവഴുതനങ്ങ ഉപയോഗംകൊണ്ട് സാധ്യമാകുന്നു. പൊട്ടാസ്യം ധാരാളമുള്ള നിത്യവഴുതനങ്ങ ഹൃദയാരോഗ്യത്തിനും നല്ലതാണ്. രക്തസമ്മർദ്ദം നിയന്ത്രണവിധേയമാക്കാനും, രക്തചംക്രമണം നല്ലരീതിയിൽ നടക്കുവാനും ഇതിൻറെ ഉപയോഗം കൊണ്ട് സാധിക്കുന്നു.

ധാരാളം ഫൈബർ അടങ്ങിയിരിക്കുന്ന നിത്യവഴുതനങ്ങ മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കുന്നു. ദഹനപ്രക്രിയ സുഗമമാക്കുവാൻ ഇത്തരം പച്ചക്കറി വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണ്. കേരളത്തിലെ കാലാവസ്ഥ ഇതിൻറെ കൃഷിക്ക് ഏറെ അനുയോജ്യമാണ്. ഒരിക്കൽ നിത്യവഴുതനങ്ങ നട്ടുപിടിപ്പിച്ചാൽ കാലങ്ങളോളം അത് ഫലം തരുന്നു.

സാധാരണരീതിയിൽ അധികം രോഗബാധ ഏൽക്കാത്ത ഒരു സസ്യമാണിത്. വളരെ ചെറിയ കായ്കൾ ആണ് ഇതിന് ഉണ്ടാവുക. അധികം മൂപ്പ് എത്തുന്നതിനുമുൻപ് കറിവയ്ക്കാൻ ഉപയോഗിക്കണം. ഇതിൻറെ വിത്തുകളോ തൈകളോ ഉപയോഗിച്ച് കൃഷി ഉപയോഗിച്ച് കൃഷി ആരംഭിക്കാം. പടർന്ന് പന്തലിക്കുന്ന ഇനം ആയതിനാൽ പന്തൽ ഒരുക്കിക്കൊടുക്കണം. ഒരു ചെടി നട്ടു കഴിഞ്ഞാൽ അതിലെ കായകൾ മൂത്തതിനുശേഷം വിത്തുകൾ ശേഖരിച്ച് തൈ ഉൽപാദനം സാധ്യമാക്കാം.

When you hear the word 'perennial aubergine' in the minds of many, it comes down to the large size of the evergreen aubergines. Eggplant is a vegetable that is not available in our society despite being rich in nutrients. Some people may not find the bitter taste so delicious. So do not like to plant and maintain it later. But perennial eggplant is a nutritious vegetable. It contains Calcium, Potassium, Magnesium and Vitamin C. Eating eggplant, which is rich in calcium, improves bone and tooth health. Eggplant, which is rich in vitamin C, is very good for our health. Many of us do not understand the value of these types of vegetables as many drinks and dishes are part of our lifestyle to boost our immunity during this time of survival. It is important to understand the importance of vegetables such as eggplant during this period.

അധികം പരിചരണം ഒന്നും ഈ കൃഷിക്ക് ആവശ്യമില്ല. പൂർണമായും ജൈവരീതിയിൽ തന്നെ കൃഷി ആരംഭിക്കാം. ചാണകപ്പൊടിയോ കമ്പോസ്റ്റോ ചേർത്താൽ ചെടിയുടെ വളർച്ച വേഗത്തിലാക്കും. പച്ചക്കറി വിത്തുകൾ ലഭ്യമാകുന്ന എല്ലായിടത്തും ഇതിൻറെ വിത്തുകൾ ഇന്ന് ലഭ്യമാണ്.

English Summary: When you hear the word 'perennial aubergine' in the minds of many, it comes down to the large size of the evergreen aubergines
Published on: 12 May 2021, 01:08 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now