വാഴയും,വാഴപ്പഴവും ഇലയും ഒക്കെ മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ടത് തന്നെയാണ്. എന്നാൽ ഇത് മാത്രമല്ലാതെ വാഴനാര് വസ്ത്രം ഉണ്ടാക്കാനും, കരകൌശല വസ്തുക്കൾ ഉണ്ടാക്കുന്നതിനും ഉപയോഗിക്കാറുണ്ട്,
വാഴപ്പിണ്ടി ഔഷധമായും ഭക്ഷ്യവസ്തുവായും ഉപയോഗിക്കുന്നുണ്ട്. വാഴപ്പിണ്ടി തോരൻ മലയാളികളുടെ പ്രിയപ്പെട്ട തോരൻ ആണ്. മാത്രമല്ല ഇത് ഔഷധം കൂടിയാണ്. ഇതിന്‍റെ നീര് പ്രമേഹരോഗ ശാന്തിക്കും മൂത്രത്തിലെ കല്ല് നശിപ്പിക്കാനും ഉപയോഗിക്കുന്നു. ചുട്ടുനീറ്റല്‍, മൂത്രകൃച്ഛ്രം, അതിസാരം, അസ്ഥിസ്രാവം, ശുക്ളസ്രാവം, നീര്‍ പൊള്ളുകന്‍ എന്നിവങ്ങനെയുള്ള രോാഗങ്ങൾക്ക് വാഴപ്പിണ്ടി ഔഷധമായി ഉപയോഗിക്കുന്നു.
പാളയങ്കോടൻ, ഞാലിപൂവൻ, കണ്ണൻ, കർപ്പൂരവളളി, പൂവൻ, കദളി, നേന്ത്രൻ, ചെങ്കദളി, റോബസ്റ്റ് , പടത്തി എന്നിങ്ങനെ പല തരത്തിലുള്ള വാഴകളാണ് കേരളത്തിൽ കൃഷിയിൽ മുൻപന്തിയിൽ നിൽക്കുന്ന ഇനങ്ങൾ.
ഹൈന്ദവ ആചാരങ്ങള്‍ക്ക് ഉപയോഗിക്കുന്നത് അധികവും കദളി വാഴ തന്നെ ആണ്. കദളി കുലയ്ക്കു വലിപ്പക്കുറവാണെങ്കിലും വാഴപ്പഴത്തിന്റെ രുചിയില്‍ കദളി തന്നെയാണ് ഏറ്റവും മുന്നില്‍ . കദളിപ്പഴത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ പ്രത്യേക സുഗന്ധമാണ്. അതിനാലാണ് കദളി വാഴയെ, വാഴകളിലെ രാജാവ് എന്നുപറയുന്നത് തന്നെ. കൂടുതല്‍ പഴുത്തു പോയാലും കുലയില്‍ നിന്ന് അടര്‍ന്ന് വീഴുകയില്ല എന്ന പ്രത്യേകതയുമുണ്ട് ഇവയുടെ പഴങ്ങള്‍ക്ക്.
കദളി വാഴ കൃഷി നല്ലൊരു വരുമാന മാര്‍ഗമാണ്. പൂജ സാധനങ്ങള്‍ വില്‍ക്കുന്ന കടകളിലാണ് ഇവയുടെ വില്‍പന കൂടുതലായും നടക്കുന്നത്, ശബരിമല സീസണില്‍ ആണ് കൂടുതലായും ഇവ വില്‍ക്കപ്പെടുന്നത്, എന്നാല്‍ മറ്റ് പഴങ്ങളെ പോലെ കിലോയ്ക്കല്ല , ഓരോ പഴത്തിനാണ് ഇതിന്റെ വില. പ്രാദേശിക ചന്തകളില്‍ അണ്ണാന്‍, കണ്ണന്‍, വണ്ണന്‍ തുടങ്ങി പല പേരുകളിലും അറിയപ്പെടുന്നു. കാഴ്ചയില്‍ തന്നെ കര്‍ഷകര്‍ക്ക് കദളിവാഴയെയും പഴത്തെയും തിരിച്ചറിയാന്‍ സാധിക്കും. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒരു പ്രധാന വഴിപാടുതന്നെ കദളിപ്പഴ നിവേദ്യമാണ്. കദളി രസായനം, ബനാന ഫിഗ്‌സ് എന്നിവ വിപണിയില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള കദളിപ്പഴത്തിന്റെ മൂല്യ വർദ്ധിത ഉത്പന്നങ്ങളാണ്.
ഏത്ത വാഴ നടുന്നതു പോലെ തന്നെയാണ് കദളി വാഴയും നടുന്നത്, തള്ളവാഴയില്‍നിന്നും അടര്‍ത്തി മാറ്റിയ പിള്ളക്കന്നാണ് നടാനായി ഉപയോഗിക്കുന്നത് എന്നാല്‍ ഇപ്പോള്‍ ടിഷ്യൂ കള്‍ച്ചര്‍വാഴ വിത്തുകള്‍ വിപണിയില്‍ ലഭ്യമാണ്. രണ്ടരയടി വീതിയും ഒന്നരയടി താഴ്ചയുമുള്ള വാഴക്കുഴി ഏടുക്കാം, ശേഷം അടിവളമായി ചാണകപ്പൊടി , ആട്ടിന്‍വളം ഒരുകൈ വേപ്പിന്‍ പിണ്ണാക്കും, എല്ലുപൊടിയും ഇട്ടാണ് വാഴക്കന്നു നടേണ്ടത് . ഇങ്ങനെ നടുന്ന വാഴക്കന്ന് നട്ട് 9-10 മാസത്തിനുള്ളില്‍ മിക്ക വാഴകളും വിളവെടുക്കുവാന്‍ പാകമാകും.
ചെങ്കദളിയ്ക്ക് 12 മാസംകൊണ്ട് കുല വെട്ടാന്‍ പാകമാകുകയും ചെയ്യും. കദളി വാഴയുടെ വിപണി കണ്ടെത്താന്‍ ചിലര്‍ക്ക് വളരെ ബുദ്ധിമുട്ടാണ്, എന്നാല്‍ കദളികൃഷിയിലൂടെ തന്നെ വരുമാനമുണ്ടാക്കുന്നവരും ഉണ്ട്. ഒരു കിലോ കദളിപഴത്തിനു 80 രൂപ വരെ കിട്ടുന്നവര്‍ ഉണ്ട്.