പയറിന്റെ ഗുണവും, കിഴങ്ങിന്റെ മേന്മയുമുള്ള ഒരു കിഴങ്ങാണ് യാം ബീന്‍. മലയാളികള്‍ക്ക് ഈ കൃഷി പരിചയം കുറവാണ്. എന്നാല്‍ കേരളത്തിലെ കാലാവസ്ഥ ഈ കൃഷിയ്ക്ക് അനുയോജ്യമാണ്. ഇന്ത്യയില്‍ ഇളം കിഴങ്ങ് പച്ചക്കറിയായി ഉപയോഗിച്ച് വരുന്നു. ഇളം കിഴങ്ങുകള്‍ക്ക് മധുരം ഉള്ളതിനാല്‍ സലാഡായിട്ടാണ് ഉപയോഗിക്കുന്നത്. പാകമായ വിത്തില്‍ ധാരാളം ആല്‍ക്കലോയിഡ് ഉള്ളതിനാല്‍ കീട നിയന്ത്രണത്തിനു ഒരു പരിധി വരെ സഹായിക്കുന്നു. വിദേശ രാജ്യങ്ങളില്‍ കിഴങ്ങുകള്‍ സംസ്കരിച്ച് കാന്‍ ചെയ്ത് പലതരം മധുര പലഹാരങ്ങള്‍ നിര്‍മ്മിക്കുന്നു. ഇന്ത്യയില്‍ ഇത് പശ്ചിമ ബംഗാള്‍, ബീഹാര്‍, ആസ്സാം, ഒറീസ്സാ എന്നിവിടങ്ങളിലാണ് പ്രധാനമായും കൃഷി ചെയ്തു വരുന്നത്.
കൃഷിരീതി
യാം ബീന്‍ നല്ല ചൂടും ഈര്‍പ്പവും ഉള്ള കാലാവസ്ഥയില്‍ നന്നായി വളരുന്നു. നല്ല വളക്കൂറുള്ള നീര്‍വാഴ്ച മണല്‍ കലര്‍ന്ന പശിമ രാശി മണ്ണാണ് ഏറ്റവും നല്ലത്. മണ്ണിലെ പി.എച്ച്. 6 - 7 നും ഇടയ്ക്കായായിരുന്നാല്‍ വിളവ് ഏറ്റവും കൂടുതല്‍ ലഭിക്കുക. വിത്ത് ഉപയോഗിച്ചാണ് ഇതിന്റെ കൃഷി. മെയ് - ജൂണ്‍ മാസങ്ങളില്‍ കൃഷി സ്ഥലം ആഴത്തില്‍ കിളച്ച് അടിസ്ഥാന വളമായി ജൈവ വളങ്ങള്‍ ഏതെങ്കിലും ഒന്ന് (ചാണകപ്പൊടി, ആട്ടിന്‍ കാഷ്ഠം, കോഴി കാഷ്ഠം, കംമ്പോസ്റ്റ്) കുറച്ച് പച്ച കക്കായും കൂടി ചേര്‍ത്ത് ഇളക്കി കൂന കൂട്ടി വയ്ക്കുക. കൂനയില്‍ രണ്ടോ, മൂന്നോ വിത്ത് പാകുക. കൂനകള്‍ക്ക് പതിനഞ്ച് - ഇരുപത് സെന്റീ മീറ്റര്‍ പൊക്കം മതി. കൂനകള്‍ മുക്കാല്‍ മീറ്ററെങ്കിലും ഉണ്ടായിരിക്കണം. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുകയാണെങ്കില്‍ മാത്രം രാസവളം ഉപയോഗിച്ചാല്‍ മതിയാകും. കിളിര്‍ത്തു കഴിഞ്ഞ് നാല്പതു - അന്‍പതു ദിവസം കഴിയുമ്പോള്‍ കുറച്ച് ജൈവ വളം ഇട്ട് അതിന്റെ കൂടെ പതിനഞ്ച് ഗ്രാം പൊട്ടാഷും കൂടി ഇട്ട് ഇട കിളയ്ക്കുന്നതിനോടൊപ്പം ചേര്‍ത്ത് കൊടുക്കുക. കിളിര്‍ത്തതിനു ശേഷം എഴുപത്തിയഞ്ചു ദിവസത്തിനകം പൂക്കാന്‍ തുടങ്ങും.പൂവ് അടര്‍ത്തി കളയണം. അല്ലെങ്കില്‍ വിളവ് കുറയും. മഴയുടെ ലഭ്യത കുറയുകയാണെങ്കില്‍ ഇടയ്ക്കിടെ ജലസേചനം അത്യാവശ്യമാണ്. കാരണം യാം ബീന്‍ വളര്‍ച്ചയ്ക്ക് ഊര്‍ജ്ജം വളരെ അത്യാവശ്യമാണ്. കിഴങ്ങുകള്‍ രൂപം പ്രാപിച്ചു വരുന്ന സമയത്ത് വരള്‍ച്ച പാടില്ല.
വിത്ത് പാകി നൂറ്റി അന്‍പത് ദിവസത്തിനകം കിഴങ്ങുകള്‍ വിളവെടുക്കാന്‍ പാകമാകും. വിളവെടുപ്പ് താമസ്സിച്ചാല്‍ കിഴങ്ങില്‍ വിള്ളലുകള്‍ ഉണ്ടാകും. പറിച്ചെടുത്ത കിഴങ്ങുകള്‍ രണ്ടു - മൂന്ന് മാസം വരെകേട്കൂടാതെയിരിക്കും.ഏറെപ്രാധാന്യമുള്ളഈവിളശരിയായിവിനിയോഗിക്കാത അവഗണിക്കപ്പെട്ട സസ്യങ്ങളുടെ പട്ടികയിലാണ് IPGRI (International Plant Genetic Resources Institute) ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭക്ഷ്യ സുരക്ഷയ്ക്ക് സഹായകമായ വിളയായതിനാല്‍ മലയാളികള്‍ ഇതിലേക്ക് ശ്രദ്ധ തിരിക്കണം.