സാധാരണ വലിയ തക്കാളിയേക്കാൾ മധുരമുള്ളതും ചെറുതുമാണ് ചെറി തക്കാളി. ഇതിന് നൂറികണക്കിന് ഇനങ്ങളുണ്ട്. വർഷം മുഴുവൻ ഇത് വിളവ് എടുക്കാമെങ്കിലും വേനൽക്കാലത്താണ് ഇത് ഏറ്റവും കൂടുതലായി ഉത്പാദിപ്പിക്കുന്നത്. ചൈന, മൊറാക്കോ, സ്പെയിൻ എന്നിവിടങ്ങളിലായാണ് ഏറ്റവും കൂടുതലാി ചെറി തക്കാളി കൃഷി ചെയ്യുന്നത്. എന്നിരുന്നാലും കേരളത്തിലെ കാലാവസ്ഥയിലും ഇത് വളർത്തിയെടുക്കാവുന്നതാണ്.
ചെറി തക്കാളി കൃഷി ചെയ്യുന്നതിന് കാലാവസ്ഥയും മണ്ണും
ചെറി തക്കാളികൾ താരതമ്യേന ഊഷ്മള സീസണിൽ വളരുന്ന വിളയാണ്. ഇതിന് നല്ല സൂര്യപ്രകാശം ആവശ്യമാണ്. ചെറി തക്കാളി പിഎച്ച് ലെവൽ 6-7 വരെയുള്ള ആഴമെറിയ മണൽ കലർന്ന പരമരാശി അല്ലെങ്കിൽ കളിമണ്ണ് കലർന്ന മണ്ണിൽ നന്നായി വളരുന്നു, നല്ല വെള്ളം നിലനിൽക്കാനുള്ള കഴിവ്, സമ്പന്നമായ ജൈവ വസ്തുക്കൾ, നല്ല ഡ്രെയിനേജ് എന്നിവ ഉണ്ടായിരിക്കണം.
ബാക്ടീരിയ വാട്ടം മണ്ണ് പരത്തുന്ന രോഗങ്ങളും കാരണം തുടർച്ചയായുള്ള കൃഷി ഒഴിവാക്കുന്നതാണ് നല്ലത്. നെല്ല്, പയർ വർഗങ്ങൾ എന്നിവ കൃഷി ചെയ്ത മണ്ണിൽ വീണ്ടും ചെറി തക്കാളി നടാതിരിക്കുക, അല്ലെങ്കിൽ കുറഞ്ഞത് ഒരു വർഷം എങ്കിലും കാത്തിരിക്കുക.
നടുന്നത്
ചെറി തക്കാളിയുടെ വിത്ത് ചെറുതായതിനാൽ ട്രേ അല്ലെങ്കിൽ കൊക്കോ പീറ്റ് മീഡിയ എന്നിവ ഉപയോഗിച്ച് തൈ വളർത്തുന്നതാണ് നല്ലത്. ആവശ്യത്തിന് ഈർപ്പം നിലനിർത്തുന്നതിന് വേണ്ടി നനവ് ആവശ്യമാണ്. എന്നാൽ അധിക ഈർപ്പം ചീഞ്ഞ് പോകുന്നതിനും കാരണമാകുന്നു. വിത്ത് നടുന്നത് മുതൽ പറിച്ച് നടുന്നത് വരെ 20 മുതൽ 30 ദിവസം വരെ എടുക്കാം.
പറിച്ച് നടൽ
1. 1.5 മുതൽ 2 മീറ്റർ വരെ വീതിയുള്ള ഓരോ കിടക്കയിലും ഇരട്ട വരികളിലായി 60 സെൻ്റീമീറ്റർ അകലത്തിൽ നടാം.
2. നടുന്നതിന് മണിക്കൂറുകൾക്ക് മുന്നേയായി തൈകൾ നനയ്ക്കുന്നത് തൈകൾ എളുപ്പത്തിൽ പറിച്ച് നടുന്നതിന് എളുപ്പമാക്കുന്നു. അങ്ങനെ പറിച്ച് നടുമ്പോൾ ഉണ്ടാകുന്ന വാടിപോകൽ തടയാം.
3. നട്ടതിന് ശേഷം ഉടൻ തന്നെ ജലസേചനം ആരംഭിക്കണം.
പരിപാലനം
ചെറി തക്കാളി ആഴം കുറഞ്ഞ വിളയാണ് അത്കൊണ്ട് തന്നെ ഇത് വളർച്ചയെ പ്രതിരോധിക്കുന്നില്ല. കാലാവസ്ഥ വരണ്ടതായിരിക്കുമ്പോൾ പൂക്കളും പഴങ്ങളും കൊഴിയുന്നു, അത്കൊണ്ട് സ്ഥിരമായ വളർച്ച നിലനിർത്തുന്നതിന് വേണ്ടി ഇടയ്ക്കിടയ്ക്ക് നനവ് ആവശ്യമാണ്.
ചെറി തക്കാളിയുടെ വിവിധ ഇനങ്ങൾ
സൂപ്പർ സ്വീറ്റ് 100 ചെറി തക്കാളി
ഇറ്റാലിയൻ ഐസ് ചെറി തക്കാളി
യെല്ലോ പിയർ ചെറി തക്കാളി
സൺ ഗോൾഡ് ചെറിതക്കാളി
ചെറി തക്കാളിയെക്കുറിച്ചുള്ള ചില വിവരങ്ങൾ
ചെറി തക്കാളികൾ വർഷത്തിൽ 210 മുതൽ 240 ദിവസം വരെ വിളവ് നൽകുന്നു.
ഓരോ ചെടിയും ഈ കാലയളവിൽ 3 മുതൽ 4 കിലോ വരെ ഉത്പാദിപ്പിക്കുന്നു. ഒരേക്കറിൽ 5000 ചെടികൾ വരെ നടാവുന്നതാണ്.
ചെറി തക്കാളിയുടെ ഷെൽഫ് ആയുസ് 8 മുതൽ 10 ദിവസം വരെയായിരിക്കും