Updated on: 27 February, 2021 7:10 AM IST

മലയാളികളുടെ ഇഷ്ട ഭക്ഷണങ്ങളിൽ ഒന്നാണ് പൊറോട്ട. എല്ലാ ഹോട്ടലുകളിലും പൊറോട്ട അന്വേഷിച്ച് എത്തുന്നവരുടെ എണ്ണം നിരവധിയാണ്. അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇതൊന്നും ചെവിക്കൊള്ളാതെയാണ് ആളുകൾ പൊറോട്ടയ്ക്ക് പിന്നാലെ പായുന്നത്.

മൈദയിൽ ഫൈബറിന്റെ അംശമില്ലെന്നും ശുദ്ധമായ കാർബോഹൈഡ്രേറ്റ് മാത്രമാണ് ഉള്ളതെന്നും പറയുന്നവരുണ്ട്. പൊറോട്ടയുടെ അമിത ഉപയോഗം പ്രമേഹം, അമിതവണ്ണം, അർബുദം തുടങ്ങിയ മാരക രോഗങ്ങൾക്ക് വഴിവെക്കുമെന്നുവരെയുള്ള പ്രചാരണങ്ങൾ സജീവമാണ്. എന്നാൽ മൈദയിൽ പ്രോട്ടീൻ ഉൾപ്പെടുന്നതായാണ് ഇപ്പോൾ പുറത്തുവന്ന ഒരു പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.

ഇന്ത്യൻ വിഭവങ്ങളിൽ പരീക്ഷണവും പഠനവും നടത്തുന്ന ക്രിഷ് അശോക് എഴുതിയ ‘മസല ലാബ്: ദ സയൻസ് ഓഫ് ഇന്ത്യൻ കുക്കിംഗ്’ എന്ന പുസ്തകത്തിലാണ് പൊറോട്ടയുടെ ഗുണങ്ങളെപ്പറ്റി വിവരിക്കുന്നത്. 100 ഗ്രാം വേവിച്ച പരിപ്പിലുള്ളതിന് തുല്യമായ അളവിൽ തന്നെ 100 ഗ്രാം മൈദയിലും പ്രോട്ടീൻ ഉണ്ടെന്നാണ് കണ്ടെത്തൽ. ഇതോടെ ഇഷ്ട ഭക്ഷണമായിട്ടും ആരോഗ്യപ്രശ്‌നങ്ങൾ പേടിച്ച് പൊറോട്ട കഴിക്കാതിരിക്കുന്നവർക്ക് ആശ്വാസം നൽകുന്ന കണ്ടെത്തലാണ് ക്രിഷ് അശോക് നടത്തിയിരിക്കുന്നത്.

English Summary: A good news for parotta eating people
Published on: 27 February 2021, 06:33 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now