Updated on: 20 October, 2020 6:49 PM IST
ഒരുപാട് ഗുണങ്ങൾ ഉള്ള നെല്ലിക്ക ഈ കോവിഡ് സമയത്തു  കഴിക്കണം....ലേഹ്യം കുട്ടികൾക്കും, മുതിർന്നവർക്കും ഒരുപോലെ നല്ലതാണ്.... 
നെല്ലിക്ക --1kg
ശർക്കര (കരിപ്പെട്ടി )--1kg
നെയ്യ് --3 ടേബിൾ സ്പൂൺ 
ഗ്രാമ്പു -5
പട്ട -ഒരു വലിയ കഷ്ണം 
ഏലക്ക --6എണ്ണം 
ജാതിക്ക --ഒരു പകുതി 
ആദ്യം, നെല്ലിക്ക നല്ലപോലെ കഴുകി കുറച്ച് വെള്ളം ഒഴിച്ച്, ഒന്ന് തിളപ്പിച്ചെടുക്കാം... ഇത് കുക്കറിൽ വെച്ചും ചെയ്യാം. 
അതിനു ശേഷം, നെല്ലിക്ക തണുത്തു കഴിയുമ്പോൾ കുരു മാറ്റി ചെറിയ കഷ്ണങ്ങൾ ആക്കി എടുക്കാം... ഇനി നെല്ലിക്ക വേവിച്ച വെള്ളത്തിൽ തന്നെ അത് മിക്സിയിൽ നല്ലപോലെ അരച്ചെടുക്കാം..
ഇനി, ശർക്കര കുറച്ച് വെള്ളമൊഴിച്ചു ഉരുക്കിയെടുക്കാം,  അരിപ്പയിൽ അരിച്ചെടുക്കണം. 
ഒരു ഉരുളി അടുപ്പത്തു വെച്ച് ചൂടാകുമ്പോൾ നെയ്യ് കുറച്ചൊഴിച്ചു കൊടുക്കാം ഇനി അതിലേക്കു അരച്ച് വെച്ചിരിക്കുന്ന നെല്ലിക്ക ചേർത്ത് ഇളക്കി. ഒന്ന് ചൂടാകുമ്പോൾ ശർക്കര പാനി ഒഴിച്ച് കൊടുക്കാം, ഇനി നല്ലപോലെ ഇളക്കി കൊണ്ടിരിക്കണം.... ഇടക്ക് ബാക്കിയുള്ള നെയ്യും, പൊടിച്ചു വെച്ചിരിക്കുന്ന ഗ്രാമ്പു ,പട്ട, ജാതിക്ക പൊടികൾ ചേർത്ത് ഇളക്കാം.... ഗ്യാസ് സിമ്മിൽ ഇട്ട്‌ ഇളക്കണം..  ഏകദേശം ഒരു മുപ്പതു മിനിറ്റ് കഴിയുമ്പോൾ നെല്ലിക്കാ ലേഹ്യം റെഡി..  
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:തേന്‍ നെല്ലിക്ക
#gooseberry #Lehyam #Food #Health #Agritips #Krishijagran
English Summary: An easy drug for immunity.-kjsnoct2020
Published on: 20 October 2020, 05:04 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now