Updated on: 15 October, 2021 2:11 PM IST
ഒമേഗ-3 ഫാറ്റി ആസിഡിനാൽ സമ്പുഷ്ടമാണ് മത്തി

മാംസ്യാഹാരം കഴിക്കുന്നവർ ഏറെ ഇഷ്ട്ടപ്പെടുന്ന മത്സ്യമാണ് മത്തി, ലോകത്തിൽ ഏറ്റവുമധികം ഉപയോഗിക്കുന്ന ഭക്ഷ്യയോഗ്യമായ കടൽ മത്സ്യങ്ങൾ ആണ് മത്തി. കുഞ്ഞൻ ആണെങ്കിലും ഏറെ ആരോഗ്യഗുണങ്ങൾ മത്തിയ്ക്ക് ഉണ്ട്. മൽസ്യ വിഭവങ്ങളിൽ ഗുണഗണങ്ങൾ ഏറെ കൂടുതലാണ് മത്തിക്ക്.  എന്തൊക്കെയാണ് മത്തിയെ മറ്റു മത്സ്യങ്ങളില് നിന്നും വേറിട്ടു നിർത്തുന്നത്? സ്ഥിരമായി കഴിക്കാൻ പറ്റിയ ഒരു മത്സ്യമാണ് മത്തി.ചാള , സാർഡൈൻ (Sardine) എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഹൃദയാരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡിനാൽ സമ്പുഷ്ടമാണ് മത്തി.

കറിവെയ്ക്കാനും, വറുക്കാനും ആണ് മത്തി ഉപയോഗിക്കുന്നത്. നല്ല കുടമ്പുളിയിട്ടു വെച്ചാൽ എല്ലാവരും ഇഷ്ടം പോലെ കഴിക്കും. മത്തിയുടെ മുള്ളിനും ഏറെ ഗുണങ്ങൾ ഉണ്ട് എന്നതാണ് മത്തിയുടെ ഏറ്റവും വലിയ പ്രത്യേകത. എന്നാൽ ചിലർക്ക് മത്തിയുടെ ഉളുമ്പ് മണം തീരെ ഇഷ്ടമല്ല, എന്നാൽ അങ്ങനെ ഉള്ളവരും നല്ല വൃത്തിയാക്കിയ മത്തി കറിവെച്ചാലോ അല്ലെങ്കിൽ വറുത്ത് കഴിഞ്ഞാലോ ധാരാളം കഴിക്കും. സ്വാദിലും ഏറെ മുന്നിൽ ആണ് മത്തി.

പ്രോട്ടീൻ നിറയെ ഉള്ള ഒരു മത്സ്യമാണ്. മത്തിയില്‍ 23 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ മത്തി സ്ഥിരമായി കഴിച്ചാലും ആരോഗ്യത്തിന് ഒരു കുഴപ്പവും വരികയില്ല എന്ന് തന്നെ പറയാം.

ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിൽ മത്തി അല്‍പം മുന്‍പിലാണ്. അതുകൊണ്ട് തന്നെ രോഗസാധ്യത കുറയ്ക്കാൻ മത്തി കഴിക്കുന്നതിലൂടെ സാധിക്കും.

വിറ്റാമിന്‍ ബി 12, വിറ്റാമിന്‍ ഡി, കാല്‍സ്യം, സെലെനിയം തുടങ്ങിയ നിരവധി വിറ്റാമിനുകള്‍ മത്തിയില്‍ അടങ്ങിയിട്ടുണ്ട്.

കാല്‍സ്യം ധാരാളമായി മത്തിയിൽ അടഞ്ഞിരിക്കുന്നു. അതുകൊണ്ട് തന്നെ 90 ശതമാനം എല്ലുമായി ബന്ധപ്പെട്ട എല്ലാ അസുഖത്തിനും മത്തി ഒരു പ്രതിരോധ മാർഗമാണ്.

മത്തി കുട്ടികള്‍ക്ക് കൊടുക്കുന്നതിലൂടെ അവരുടെ തലച്ചോര്‍ വികസിക്കുന്നതിന് സഹായിക്കുന്നു. കൂടാതെ തടി കുറയ്ക്കാനും ഇത് സഹായിക്കുന്നു.

മത്സ്യം സ്ഥിരമായി കഴിക്കുന്നത് മൂലം നമ്മുടെ ചര്‍മ്മം മിനുസമുള്ളതാക്കാന്‍ സഹായിക്കുന്നു.

രക്തം കട്ട പിടിക്കുന്ന തരത്തിലുള്ള പ്രശ്‌നങ്ങൾ മത്തി കഴിക്കുന്നത് മൂലം ഇല്ലാതാക്കുന്നു.

മത്തി കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിലുള്ള കൊളസ്‌ട്രോൾ കുറയ്ക്കപ്പെടുന്നു.

English Summary: Are there so many health benefits to Mathi?
Published on: 15 October 2021, 02:11 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now