1. Farm Tips

മീൻ വേസ്റ്റും മീൻ കഴുകിയ വെള്ളവും ഇനി വെറുതെ കളയല്ലേ!

ചെടിയുടെ ആരോഗ്യകരമായ വളർച്ചക്ക് വേണ്ട പരമപ്രധാനമായ ഘടകമാണ് നല്ല വളക്കൂറുള്ള മണ്ണ്. മണ്ണിനെ വളക്കൂറുള്ളതാക്കാൻ പലതരം വിദ്യകൾ പ്രയോഗിക്കുന്നവരാണ് നമ്മൾ മലയാളികൾ. രാസപരമായ പദാർത്ഥങ്ങളുടെ ഉപയോഗത്തെക്കാൾ ഏറെ മികച്ചത് നമ്മുടെ വീട്ടിലെ ഗാർഹികഅവശിഷ്ടങ്ങളാണ്.

Priyanka Menon

ചെടിയുടെ ആരോഗ്യകരമായ വളർച്ചക്ക് വേണ്ട പരമപ്രധാനമായ ഘടകമാണ് നല്ല വളക്കൂറുള്ള മണ്ണ്. മണ്ണിനെ വളക്കൂറുള്ളതാക്കാൻ പലതരം വിദ്യകൾ പ്രയോഗിക്കുന്നവരാണ് നമ്മൾ മലയാളികൾ. രാസപരമായ പദാർത്ഥങ്ങളുടെ ഉപയോഗത്തെക്കാൾ ഏറെ മികച്ചത് നമ്മുടെ വീട്ടിലെ ഗാർഹികഅവശിഷ്ടങ്ങളാണ്. പുളിച്ച കഞ്ഞിവെള്ളവും,മുട്ടത്തോടും, ഉള്ളിത്തോലും എല്ലാം ചെടിയുടെ ചുവട്ടിൽ ഇടുന്നതു വഴി ചെടി നല്ല രീതിയിൽ വളരുകയും കായ് ഫലം കൂടുകയും ചെയ്യുന്നു. ഇതേപോലെ തന്നെ ഏറെ ഗുണമുള്ള ഒരു ഗാർഹികാവശിഷ്ടമാണ് 'മീനിന്റെ വേസ്റ്റും മീൻ കഴുകാനെടുത്ത വെള്ളവും'. നമ്മൾ മലയാളികളിൽ ഏറിയ പങ്കും മീൻ കൊണ്ടുള്ള വിഭവങ്ങൾ ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ മീനിന്റെ തലയും മറ്റ് അവശിഷ്ടങ്ങളുമെല്ലാം ചെടിയുടെ വളർച്ചയെ പരിപോഷിപ്പിക്കുന്ന ഘടങ്ങൾ ആണെന്ന് നമ്മളിൽ പലരും തിരിച്ചറിയുന്നില്ല. ഇനി മീൻ വേസ്റ്റും മീൻ കഴുകിയ വെള്ളവും മാലിന്യ കൂമ്പാരത്തിലേക്ക് വെറുതെ കളയണ്ട.

മീനിന്റെ തലയും മറ്റ് അവശിഷ്ടങ്ങളും ചെടിച്ചട്ടിയിലോ ഗ്രോബാഗിലോ നല്ല ആഴത്തിൽ കുഴിയുണ്ടാക്കി കുഴിച്ചിട്ടതിന് ശേഷം പച്ചക്കറിതൈകളോ പൂച്ചെടികളോ അതിൽ വെച്ച് പിടിപ്പിച്ചാൽ ചെടിയുടെ വളർച്ച വേഗത്തിലാകും. പെട്ടെന്ന് തന്നെ മണ്ണിനോട് ചേരുന്ന ഉത്തമ കമ്പോസ്റ്റ് ആണ് മീൻ അവശിഷ്ടങ്ങൾ. ചെടിനട്ടതിനു ശേഷവും വേര് പൊട്ടാതെ കുഴിയുണ്ടാക്കി ഇത്തരം അവശിഷ്ടങ്ങൾ കുഴിച്ചിടാം. 5 cm താഴ്ചയുള്ള കുഴിയെടുക്കുന്നതാണ് ഉത്തമം. ഇങ്ങനെ കുഴിച്ചിട്ടതിന് ശേഷം ഒത്തിരി വെള്ളം ചെടിക്ക് ഒഴിച്ച് കൊടുക്കാതിരിക്കുക. ചെടിച്ചട്ടിയിൽ തന്നെ വെള്ളം നിൽക്കുന്ന രീതിയിലുള്ള നനയെ ആവശ്യമൊള്ളൂ. മീൻതല കുഴിച്ചിട്ടതിന് ശേഷം പുളിപ്പിച്ച കഞ്ഞിവെള്ളം വെള്ളം ചേർത്ത് ഒഴിച്ച് കൊടുക്കുന്നത് ചെടി പെട്ടെന്നു വളരാൻ നല്ലതാണ്. മീൻ വേസ്റ്റ് ഇടുന്നതിന് 10 ദിവസം മുൻപ് കുമ്മായമിട്ടു മണ്ണിളക്കുന്നത് ചെടിക്ക് ഗുണകരമാണ്. ഇതുപോലെ തന്നെ മീൻ കഴുകിയ വെള്ളവും ആരോഗ്യത്തോടെയുള്ള ചെടിവളർച്ചക്ക് നല്ലതാണ്. ഈ വെള്ളം കറിവേപ്പിലയുടെ ചുവട്ടിൽ ഒഴിച്ചുകൊടുത്താൽ കറിവേപ്പില നന്നായി തഴച്ചു വളരും. ഒരു വല്ലം ശർക്കര ലയിപ്പിച്ചത് മീൻ കഴുകിയ വെള്ളത്തിൽ ചേർത്ത് ഒരു ദിവസം മാറ്റിവെക്കുക. അതിനുശേഷം അതിലേക്ക് ഇരട്ടി വെള്ളം ചേർത്ത് പച്ചക്കറിതൈകളുടെ ചുവട്ടിൽ ഒഴിക്കുകയോ സ്പ്രേ ചെയ്തു കൊടുക്കുകയോ ചെയ്താൽ അവയ്ക്കുണ്ടാവുന്ന മഞ്ഞളിപ്പ്, തൈ കുരിടിപ്പ്‌, കായ് ഫലം ഇല്ലാതിരിക്കുക തുടങ്ങിയവയ്ക്ക് ഒരു പരിഹാരം ആവും.

Fish Amino Acid (FAA) is a Korean Natural Farming supplement that is abundant in amino acids and nutrients. Brown sugar, fish scraps and a little time are all you need to make FAA. By fermenting fish parts from the kitchen, you are practicing zero-waste in at least two ways. First, fish parts that are not being used for food become FAA instead of landfill. Second, homemade FAA can be made and stored in upcycled containers. Commercial fertilizers often contain harmful substances and petrochemicals and are packaged in single-use plastic. 

ഫിഷ് അമിനോആസിഡ് ഉണ്ടാക്കുന്ന വിധം

ഇന്ന് ഏറിയ കർഷകരും ഉപയോഗിക്കുന്ന ജൈവവളക്കൂട്ടാണ് 'ഫിഷ് അമിനോആസിഡ്'. ചെടിയുടെ രോഗപ്രതിരോധശേഷി കൂട്ടാനും കൂടുതൽ ഫലം ലഭ്യമാകുവാനും വേണ്ടിയാണ് ഇതുപയോഗിക്കുന്നത്. പ്രധാനമായും മീനുകളിൽ മത്തിയാണ് ഇതിന്റെ നിർമാണത്തിന് പ്രധാനം. തുല്യ അളവിൽ ശർക്കരയും മീനും ഇതിന്റെ നിർമാണത്തിന് എടുക്കണമെന്ന് പ്രത്യേകം ഓർമ്മിക്കുക. 250 ഗ്രാം ശർക്കര ആണ് എടുക്കുന്നതെങ്കിൽ 250 ഗ്രാം മത്തി എന്നാണ് കണക്ക്. നന്നായി എയർ കടക്കാത്ത രീതിയിലുള്ള ഒരു കുപ്പിയിൽ ലെയർ  ലെയറായി ശർക്കരയും മത്തിയും സമാസമം നിറക്കുക. ഏറ്റവും മുകളിലത്തെ നിരയിൽ ശർക്കര അൽപ്പം കൂടുതൽ ചേർത്ത് നിറക്കുക. മീൻ അവശിഷ്ടങ്ങൾ ഒരിക്കലും പൊങ്ങിനിൽക്കാൻ പാടില്ല. 30 ദിവസം ഇങ്ങനെ സൂര്യപ്രകാശം തട്ടാത്ത രീതിയിൽ ഇത് സൂക്ഷിക്കുക. ഇത് നിറച്ചു 15 ദിവസം കഴിയുമ്പോൾ ഇതിന്റെ എയർ കളയേണ്ടത് അത്യന്താപേക്ഷിതമാണ്. 30 ദിവസത്തിന് ശേഷം നൈലോൺ തുണിയോ മറ്റോ ഉപയോഗിച്ച് അതിന്റെ സത്ത് എടുക്കുക. ഈ  സത്ത് മാത്രം മതി ചെടിയുടെ വളർച്ച മികവുറ്റതാക്കാൻ. ആറു മാസത്തോളം ഇങ്ങനെ ഫിഷ് അമിനോആസിഡ് വച്ച് ഉപയോഗിക്കാം. ഇതിൽ നിന്ന് ബാക്കി വരുന്ന അവശിഷ്ടങ്ങളും ചെടിക്ക് താഴെ കുഴിച്ചിടുക. മീൻ വേസ്റ്റ്, തക്കാളി ചീര, വഴുതനങ്ങ, തുടങ്ങിയവയുടെ താഴെ കുഴിച്ചിടുന്നത് ഏറെ നല്ലതാണ്.

ചീര പെട്ടെന്ന് തന്നെ വളർന്ന് പാകമാകുന്ന കാഴ്ച്ച നമുക്ക് കാണാൻ സാധിക്കുന്നതാണ്. മീൻ വെസ്റ്റൊന്നും ആരും വെറുതെ കളയരുത്. ഫിഷ് അമിനോആസിഡ് സ്പ്രേ ചെയ്യുന്നതും ചെടിക്ക് നല്ലതാണ്. സ്പ്രേ ചെയ്യുമ്പോൾ അതിരാവിലെയോ വൈകീട്ടോ ചെയ്യുക വെയിലുള്ള സമയത്തു ചെയ്താൽ ഇത് ബാഷ്പീകരിച്ചു പോകും. എല്ലാത്തരം പച്ചക്കറികൾക്കും പൂച്ചെടികൾക്കും ഇതിന്റെ ഉപയോഗം നല്ലതാണ്. രണ്ടാഴ്ചയിലൊരിക്കൽ എന്ന രീതിയിൽ ഉപയോഗിച്ചാൽ മതി.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:

കമ്മ്യൂണിസ്റ്റ് പച്ചയുടെ അറിയാപ്പുറങ്ങൾ

ആരോഗ്യപരിപാലനം മുതൽ ഗൃഹശുചീകരണം വരെ ഒറ്റക്ക് ചെയ്യും ഈ ഇത്തിരിക്കുഞ്ഞൻ...

English Summary: Fish Amino Acid

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds