ശരീരഭാരം കുറയ്ക്കാനായി പല വഴികളും തേടുന്നവരുണ്ട്. വ്യായാമവും ജിമ്മും, ഡയറ്റും എല്ലാം അതിൽ ഉൾപ്പെടുന്നു. പൊതുവെയുള്ള ധാരണ പഴങ്ങൾ കഴിച്ചാൽ ശരീരഭാരം കുറയ്ക്കാമെന്നാണ്. പഴങ്ങളിൽ വിറ്റാമിനുകളും നാരുകളും മറ്റ് അവശ്യ പോഷകങ്ങളെല്ലാം അടങ്ങിയിട്ടുണ്ട്. മിക്കവാറും പഴങ്ങൾ കലോറി കുറവും ഉയർന്ന നാരുകളുമുള്ളവയാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ നിങ്ങളെ സഹായിച്ചേക്കാം. എന്നാൽ ചില പഴങ്ങൾ ശരീരഭാരം കൂടുന്നതിന് കാരണമാകുന്നുണ്ട്. അങ്ങനെ ശരീരഭാരം കൂടാൻ കാരണമാകുന്ന ചില പഴങ്ങളെ കുറിച്ചാണ് വിവരിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: പഴങ്ങൾ എപ്പോൾ കഴിയ്ക്കാം!!!
- വാഴപ്പഴം വണ്ണം കൂടുന്നതിന് കാരണമാകുന്ന പഴങ്ങളിലൊന്നാണ്. മിതമായ അളവിൽ വാഴപ്പഴം കഴിക്കുന്നത് ആരോഗ്യകരവുമാണ്. പക്ഷെ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ പ്രതിദിനം ഒന്നിൽ കൂടുതൽ വാഴപ്പഴം കഴിക്കരുത്. കാരണം വാഴപ്പഴത്തിൽ പ്രകൃതിദത്തമായ പഞ്ചസാരയും കലോറിയും കൂടുതലാണ്.
ബന്ധപ്പെട്ട വാർത്തകൾ: വാഴപ്പഴത്തിന്റെ ഗുണങ്ങൾ
- മാമ്പഴത്തിലും കലോറി കൂടുതലാണ്. ഉയർന്ന പോഷകഗുണമുള്ള, സ്വാദിഷ്ടമായ, മധുരമുള്ള പഴമാണ് മാമ്പഴം. മാമ്പഴം കഴിച്ച ദിവസങ്ങളിൽ കൂടുതൽ കാർഡിയോ വ്യായാമങ്ങൾ ചെയ്യണം.
മാമ്പഴത്തിൽ 99 കലോറിയും 1.4 ഗ്രാം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: മാമ്പഴവും വാഴപ്പഴവും,ഗുണങ്ങളുടെ കാര്യത്തിൽ ഒരു താരതമ്യം
- അവാക്കാഡോകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവ മിതമായ അളവിൽ കഴിക്കണം. ആരോഗ്യകരമായ കൊഴുപ്പുകളുടെ നല്ല ഉറവിടമാണെങ്കിലും അവയിൽ ധാരാളം കലോറി അടങ്ങിയിട്ടുണ്ട്. ശരീരഭാരം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് അവാക്കാഡോ മികച്ചതാണ്. പോഷക സമൃദ്ധമായ ഈ പഴത്തിൽ ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് സ്വാഭാവികമായി ശരീരഭാരം വർദ്ധിപ്പിക്കാൻ സഹായിക്കും.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.