Updated on: 2 May, 2021 8:17 AM IST
വാഴക്കൂമ്പാണ് താരം

 വാഴപ്പഴമല്ല വാഴക്കൂമ്പാണ് താരം 

ഒറ്റമൂലി പരീക്ഷിക്കുന്നതില്‍ ഒരിക്കലും നമ്മള്‍ മലയാളികള്‍ പുറകിലല്ല. നമ്മുടെ നാട്ടില്‍ സുലഭമായി ലഭിയ്ക്കുന്നതാണ് വാഴക്കൂമ്പ് _ വാഴയുടെ ഉപയോഗമൊട്ട് പറഞ്ഞാല്‍ തീരുകയുമില്ല _ വാഴപ്പഴവും വാഴയിലയും വാഴക്കൂമ്പും വാഴത്തണ്ടും എല്ലാം വാഴയെ നമുക്ക് പ്രിയപ്പെട്ടതാക്കുന്നു _ പഴം കഴിയ്ക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കുക എന്നാല്‍ വാഴപ്പഴത്തേക്കാള്‍ നമുക്ക് ഉപകരിക്കുന്ന മറ്റൊരു വസ്തുവാണ് വാഴക്കൂമ്പ് അഥവാ കുടപ്പന്‍ -  വാഴയുടെ ഹൃദയം എന്നാണ് വാഴക്കൂമ്പ് അറിയപ്പെടുന്നതും -

എന്തൊക്കെയാണ് ഇതിന്റെ ആരോഗ്യഗുണങ്ങള്‍ എന്നു നോക്കാം 

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വാഴക്കൂമ്പ് അതി വിദഗ്ധനാണ് _ പലപ്പോഴും ഇന്നത്തെ തലമുറയില്‍ പലര്‍ക്കും വാഴക്കൂമ്പ് എന്താണെന്നു പോലും അറിയാന്‍ വഴിയില്ല. അത്രയ്ക്കും അന്യം നിന്നു പോയിട്ടുണ്ട് പലപ്പോഴും വാഴക്കൂമ്പിന്റെ ഉപയോഗം _
ക്യാന്‍സര്‍ പ്രതിരോധിയ്ക്കുന്നു
ക്യാന്‍സര്‍ പ്രതിരോധിയ്ക്കുന്നതിന് വാഴക്കൂമ്പിന്റെ ഉപയോഗം സഹായിക്കുന്നു - ( മാത്രമല്ല അകാല വാര്‍ദ്ധക്യവും തടയുന്നു എന്നതാണ് സത്യം -
ആര്‍ത്തവ കാല വേദനയെ ഇല്ലാതാക്കുന്നു
എന്നും രാവിലെ തൈരിനോടൊപ്പം വാഴക്കൂമ്പ് പാകം ചെയ്തു കഴിയ്ക്കുന്നത് ആര്ത്തവകാല വേദനയെ ഇല്ലാതാക്കുന്നു 

 പ്രമേഹത്തെ നിയന്ത്രിക്കുന്നു

ദീര്‍ഘകാലമായി പ്രമേഹത്തിനാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ഏറ്റവും നല്ല ഔഷധമാണ് വാഴക്കൂമ്പ് - ഭക്ഷണത്തോടൊപ്പം വാഴക്കൂമ്പ് കഴിയ്ക്കുന്നത് പ്രമേഹത്തെ തടയുന്നു.
അനീമിയയ്ക്കും വിട
അനീമിയയേയും ഇല്ലാതാക്കാന്‍ വാഴക്കൂമ്പിന്റെ ഉപയോഗത്തിലൂടെ കഴിയും 

വിറ്റാമിന്റെ കലവറ

സൂപ്പര്‍ഫുഡ് എന്ന ഗണത്തിലുള്‍പ്പെടുത്താവുന്നതാണ് വാഴക്കൂമ്പ്  വിറ്റാമിന്‍ എ സി ഇ പൊട്ടാസ്യം - ഫൈബര്‍ തുടങ്ങിയ എല്ലാ ധാതുക്കളും വിറ്റാമിനുകളും വാഴക്കൂമ്പിനെ പോഷകകലവറയാക്കി മാറ്റുന്നു -
മാനസിക നിലയെ സ്വാധീനിയ്ക്കുന്നു
മാനസിക നിലയെ സ്വാധീനിയ്ക്കുന്നതിനും വാഴക്കൂമ്പ് മിടുക്കനാണ് - മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഉത്കണഠയെ ഇല്ലാതാക്കുന്നതിനും വാഴക്കൂമ്പിനു കഴിയുന്നു 

മുലയൂട്ടുന്ന അമ്മമാര്‍ക്ക് ഏറ്റവും നല്ലതാണ് വാഴക്കൂമ്പ്  ഇത് കുട്ടികള്‍ക്കും ഏറ്റവും കൂടുതല്‍ ആരോഗ്യം പ്രദാനം ചെയ്യുന്നു

English Summary: BANANA FLOWER IS BEST FOR PEOPLE WHO HAVE HEART PROBLEMS
Published on: 02 May 2021, 08:04 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now