Updated on: 28 October, 2021 12:09 PM IST
Betel Leaves Benefits

വെറ്റില, Piperaceae എന്ന കുടുംബത്തിൽ നിന്നും പടർന്നു കയറുന്ന തരത്തിലുള്ള സസ്യമാണ് വെറ്റില. ഏഷ്യയിൽ കൂടുതലും ഇന്ത്യയിലും അടക്കയുടെയോ അല്ലെങ്കിൽ പുകയിലയ്‌ക്കൊപ്പമോ 'പാൻ' ആയിട്ടാണ് എല്ലാവരും വെറ്റില ഉപയോഗിക്കുന്നത്. എന്നാൽ പലരും ഇതിനെ ഭക്ഷണത്തിന് ശേഷമോ, നാട്ടുമ്പുറങ്ങളിൽ സാധാരണയായി ഉപയോഗിക്കുന്ന മുറുക്കാൻ വേണ്ടിയോ ഉപയോഗിക്കുമ്പോൾ ഇന്ത്യയിലെ മതപരമായ ആചാരങ്ങളിൽ ഇതിന് ഒരു പ്രധാന സ്ഥാനമുണ്ട്.

ഇന്ത്യയിൽ, ഉത്സവങ്ങളിലും ചടങ്ങുകളിലും ബഹുമാന സൂചകമായി വെറ്റിലയുടെ കറ്റ ദൈവങ്ങൾക്കും കുടുംബത്തിലെ മുതിർന്നവർക്കും സമർപ്പിക്കുന്നു. ദക്ഷിണ കൊടുക്കുന്നതിനായി ഉപയോഗിക്കുന്നത് വെറ്റിലയാണ്. എന്നിരുന്നാലും, ഹൃദയത്തിന്റെ ആകൃതിയിലുള്ള ഇലകളുള്ള വെറ്റില ആരോഗ്യത്തിൽ വഹിക്കുന്ന പങ്ക് പലർക്കും അറിയില്ല.

ഹിന്ദിയിൽ പാൻ കാ പത്ത, തെലുങ്കിൽ താമലപാകു, തമിഴിൽ വെത്തലപാകു, മലയാളത്തിൽ വെറ്റില എന്നിങ്ങനെ അറിയപ്പെടുന്ന ഈ ഇലകൾ നിങ്ങൾ വിചാരിച്ചതുപോലെ അത്ര മോശക്കാരൻ അല്ല. വൈറ്റമിൻ സി, തയാമിൻ, നിയാസിൻ, റൈബോഫ്ലേവിൻ, കരോട്ടിൻ, കാൽസ്യം തുടങ്ങിയ വിറ്റാമിനുകളുടെ മികച്ച ഉറവിടം കൂടിയായ വെറ്റിലയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്.

ആമാശയത്തിലെയും കുടലിലേയും പിഎച്ച് അസന്തുലിതാവസ്ഥയെ ഫലപ്രദമായി നിർവീര്യമാക്കുകയും ദഹനത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിൽ വെറ്റില വഹിക്കുന്ന പങ്ക് വലുതാണ്.
മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിനാൽ അവ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ കഴിയും, അല്ലെങ്കിൽ പേസ്റ്റുകൾ, പൊടികൾ, ജ്യൂസുകൾ എന്നിവയായും ഉപയോഗിക്കാം. പിത്തദോഷങ്ങൾ ഉയർത്താനും, വാത, കഫ മൂലകങ്ങളെ സന്തുലിതമാക്കാനും, ത്രിദോഷപരമായ ഐക്യം നിലനിർത്താനും അവ സഹായിക്കുന്നു.

എന്തൊക്കെയാണ് വെറ്റില ഗുണം?

വേദനസംഹാരി

വേദനയിൽ നിന്ന് തൽക്ഷണ ആശ്വാസം നൽകുന്ന ഒരു മികച്ച വേദനസംഹാരിയാണ് വെറ്റില. മുറിവുകൾ, ചതവ്, തിണർപ്പ് എന്നിവ മൂലമുണ്ടാകുന്ന വേദന കുറയ്ക്കാൻ ഇത് ഉപയോഗിക്കാം. ഇളം വെറ്റില കൊണ്ട് പേസ്റ്റ് ഉണ്ടാക്കി വേദനയുള്ള ഭാഗത്ത് പുരട്ടുക. ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾക്ക് വെറ്റിലയുടെ നീര് ആശ്വാസം നൽകുന്നു.

മലബന്ധം ലഘൂകരിക്കുന്നു
ശരീരത്തിലെ റാഡിക്കലുകളെ നീക്കം ചെയ്യുന്ന ആന്റിഓക്‌സിഡന്റുകളുടെ ശക്തികേന്ദ്രമാണ് വെറ്റില. ഇത് ശരീരത്തിലെ സാധാരണ PH ലെവലുകൾ പുനഃസ്ഥാപിക്കുകയും വയറുവേദന ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
എങ്ങനെ ഉപയോഗിക്കണം = വെറ്റില ചതച്ച് രാത്രി മുഴുവൻ വെള്ളത്തിലിടുക. മലവിസർജ്ജനം സുഗമമാക്കാൻ രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുക.

ദഹനം മെച്ചപ്പെടുത്തുന്നു
ഭക്ഷണത്തിന് ശേഷം വെറ്റില ചവയ്ക്കുന്നത് ആരോഗ്യപരമായി നല്ലതാണ്, കാർമിനേറ്റീവ്, കുടലിനെ സംരക്ഷിക്കാൻ സഹായിക്കുന്ന ഗുണങ്ങൾ എന്നിവ കാരണം ഇത് ശുപാർശ ചെയ്യുന്നു. വെറ്റില മെറ്റബോളിസം വർദ്ധിപ്പിക്കുകയും രക്തചംക്രമണം ഉത്തേജിപ്പിക്കുകയും ജീവകങ്ങളും പോഷകങ്ങളും ആഗിരണം ചെയ്യാൻ കുടലിനെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.

ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കുന്നു
ചുമ, ജലദോഷം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചികിത്സിക്കാൻ വെറ്റില വ്യാപകമായി ഉപയോഗിക്കുന്നു. നെഞ്ച് വേദന, ശ്വാസകോശം, ആസ്മാ എന്നിവയാൽ ബുദ്ധിമുട്ടുന്നവർക്ക് ഇത് ഒരു മികച്ച പ്രതിവിധിയാണ്. കുറച്ച് കടുകെണ്ണ ഇലയിൽ പുരട്ടി ചൂടാക്കി നെഞ്ചിൽ വയ്ക്കുക. അല്ലെങ്കിൽ ഇലകൾ വെള്ളത്തിൽ ഇട്ടു നന്നായി തിളപ്പിക്കുക, ഒപ്പം ഇതിലേക്ക് ഏലയ്ക്ക, ഗ്രാമ്പൂ, കറുവപ്പട്ട എന്നിവ ചേർക്കുക. നന്നായി തിളപ്പിച്ചു വറ്റിക്കുക (ഒരു കപ്പ് ആകുക), ഈ മിശ്രിതം ദിവസത്തിൽ രണ്ടോ മൂന്നോ തവണ കഴിക്കുക.

ആന്റിസെപ്റ്റിക്, ആൻറി ഫംഗൽ ഗുണങ്ങൾ
വെറ്റിലയ്ക്ക് അതിശയകരമായ ആന്റിസെപ്റ്റിക് ഗുണങ്ങളുണ്ട്, കാരണം അവയിൽ പോളിഫെനോളുകൾ അടങ്ങിയിട്ടുണ്ട്, സന്ധിവാതം, ഓർക്കിറ്റിസ് എന്നിവയുടെ ചികിത്സയിലും ഇത് വ്യാപകമായി ഉപയോഗിക്കുന്നു. ഇതിന്റെ അതിശയകരമായ ആന്റി ഫംഗൽ ഗുണങ്ങൾ ഫംഗസ് അണുബാധയിൽ നിന്ന് തൽക്ഷണ ആശ്വാസം നൽകുന്നു. വെറ്റിലയുടെ പേസ്റ്റ് പുരട്ടുന്നത് ഫംഗസ് അണുബാധയെ നശിപ്പിക്കുന്നു.

വായുടെ ആരോഗ്യം നിലനിർത്തുന്നു
വെറ്റിലയിൽ ധാരാളം ആന്റിമൈക്രോബയൽ ഏജന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് വായിൽ വസിക്കുന്ന ധാരാളം ബാക്ടീരിയകളെ ഫലപ്രദമായി ചെറുക്കുന്നു, ഇത് വഴി ദുർഗന്ധം ഇല്ലാതാക്കുന്നു. ഭക്ഷണത്തിനു ശേഷം ചെറിയ അളവിൽവെറ്റില ചവയ്ക്കുന്നത് കുടലിന്റെ ആരോഗ്യം വർദ്ധിപ്പിക്കുക മാത്രമല്ല, വായ് നാറ്റത്തെ ചെറുക്കുകയും പല്ലുവേദന, മോണ വേദന, നീർവീക്കം, വായിലെ അണുബാധ എന്നിവ ഒഴിവാക്കുകയും ചെയ്യുന്നു.

സന്ധി വേദന ഒഴിവാക്കുന്നു
കുറച്ചധികം ഇളം വെറ്റില ചൂടാക്കുക. വേദനയുള്ള അസ്ഥികൾക്കും സന്ധികൾക്കും ചുറ്റും അവയെ മുറുകെ വെക്കുക ഇത വേദനയുടെ തീവ്രത, വേദനയുള്ള സ്ഥലത്തെ വീക്കം എന്നിവ ഗണ്യമായി കുറയ്ക്കുകയും സന്ധിവാതത്തിന്റെ ലക്ഷണങ്ങളെ ലഘൂകരിക്കുകയും ചെയ്യുന്നു.

വെറ്റില ആരോഗ്യത്തിന് വളരെ നല്ലതാണ് എന്നാൽ വെറ്റിലയുടെ കൂടെ അടയ്ക്ക, ചുണ്ണാമ്പ്, പുകയില എന്നിവ വെച്ച് മുറുകുന്നത് വഴി ആരോഗ്യപ്രശ്നങ്ങൾ വന്നേക്കാം.

ബന്ധപ്പെട്ട വാർത്തകൾ

വെറ്റില കൃഷിയിലൂടെ സ്ഥിരവരുമാനം

കോഴികൾക്ക് വെറ്റില കഷായം കൊടുക്കേണ്ട രീതി

English Summary: Betel Leaves Benefits
Published on: 28 October 2021, 12:09 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now