Livestock & Aqua

കോഴികൾക്ക് വെറ്റില കഷായം കൊടുക്കേണ്ട രീതി

കോഴികൾക്ക് എല്ലാ രോഗങ്ങൾക്കും രോഗം വരാതിരിക്കാനും കൊടുക്കാനുള്ള വെറ്റില കഷായം. Betel leaf kashayam is simple to make and provides excellent rest from chest congestion.

ആവശ്യമുള്ള സാധനങ്ങൾ

1)വെറ്റില - 10 എണ്ണം
2) ആടലോടകംചെറുത് 5 എണ്ണം.
3) തുളസിയില - ഒരുപിടി
4)പനിക്കൂർക്ക - ഒരുപിടി
5)പച്ചമഞ്ഞൾ - ഒരുവലിയ കഷണം.
6) വെളുത്തുള്ളി - 100ഗ്രാം
7) ചുവന്നുള്ളി - 1 50ഗ്രാം.
8) കുരുമുളക് - 30 എണ്ണം
9) പേരയില മൂന്നോ നാലോ എണ്ണം.
10) ഇഞ്ചി - വലിയ കഷണം.

ഡേഓൾഡ് കുഞ്ഞുങ്ങൾക്ക് 15ml മുതൽ 20ml വരെ ഒരുലിറ്റർ വെള്ളത്തിൽ ചേർത്ത് ഒരാഴ്ച നൽകുക.വലിയ കോഴികൾക്ക് 25 ml മുതൽ 50 ml വരെ ഒരുലിറ്റർ വെള്ളത്തിൽ ചേർത്ത് കൊടുക്കാം

തയ്യാറാക്കുന്ന വിധം

രണ്ട് ലിറ്റർ വെള്ളത്തിൽ ഇലകളൊക്കെ കീറിയിടുക. മറ്റുള്ള സാധനങ്ങളൊക്കെ ചതച്ചിടുക.ഇത് ഒരു ലിറ്റർ ആവുന്നത് വരെ തിളപ്പിക്കുക.ഇത് തണുത്താൽ കുപ്പിയിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം.ഇത് കൊടുത്താൽ മറ്റൊരു മരുന്നിന്റെയും ആവിശ്യം വരില്ല.വാക്സിന്റെ ആവിശ്യവും വരില്ല.

വെറ്റില കഷായം കൊടുക്കേണ്ട രീതി .

ഡേ ഓൾഡ് കുഞ്ഞുങ്ങൾക്ക് 15 ml മുതൽ 20 ml വരെ വെറ്റില കഷായം ഒരു ലിറ്റർ വെള്ളത്തിലും വലിയ കോഴികൾക്ക് 25 ml മുതൽ 50 ml വരെ ഒരു ലിറ്റർ വെള്ളത്തിലും ആഴ്ചയിൽ രണ്ടോ മൂന്നോ തവണ കൊടുക്കാം* കോഴികളുടെ എണ്ണത്തിനും കുടിക്കുന്ന വെള്ളത്തിൻ്റെ അളവനുസരിച്ചും ആനുപാദികമായി കഷായം ചേർക്കാം.'

Note:
( കഷായം നേരിട്ട് കൊടുക്കുകയാണെങ്കിൽ ചെറിയ കുട്ടികൾക്ക് 1 തുള്ളിയും വലിയ കോഴികൾക്ക് 6 തുള്ളി വരെ കൊടുക്കാവുന്നതാണ് .പ്രത്യേകിച്ച് അസുഖമുള്ള സമയത്ത് പനി ,ജലദോഷം, തൂങ്ങൽ, കുറുകൽ എന്നിവ ഉള്ള സമയത്ത് രണ്ടു ദിവസം അടുപ്പിച്ച് കഷായം നേരിട്ട് കൊടുത്താൽ അസുഖം സുഖമാവുമെന്നാണ് അനുഭവസ്ഥരായ ആളുകളിൽ നിന്നുള്ള അറിവ് ലഭിച്ചിരിക്കുന്നത് ).
ഡേ ഓൾഡ് കുഞ്ഞുങ്ങൾക്ക് ഈ കഷായം കൊടുത്ത് വളർത്തുകയാണെങ്കിൽ എല്ലാ വിധ അസുഖങ്ങളിൽ നിന്നും രക്ഷപ്പെടുകയും ഇമ്മ്യൂണിറ്റി പവർ (പ്രതിരോധശേഷി ) കൂടുകയും ചെയ്യുന്നതാണ്.


English Summary: vettila kahsyam for hen giving techniques

Share your comments

Stihl India

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine