1. Cash Crops

വെറ്റില കൃഷിയിലൂടെ സ്ഥിരവരുമാനം

ഭാരതീയ സംസ്കാരത്തിൽ വളരെ പവിത്രമായി കണക്കാക്കുന്ന ഒരു വള്ളിച്ചെടിയാണ് വെറ്റില .കേരളത്തിലെ കാലവർഷക്കാലത്ത് 2300 - 3 000 മി മി വരെ മഴ ലദിക്കുന്ന ഉൾനാടൻ പ്രദേശങ്ങളിലാണ് ഇതിന്റെ കൃഷി കൂടുതലായി നടക്കുന്നത് .നൂറ്റാണ്ടുകൾക്ക് മുൻപേ വെറ്റിലയുടെ ഔഷധ പ്രധാന്യം അംഗീകരിക്കപ്പെട്ടിട്ടുണ്ട് .ധാരാളം അസുഖങ്ങൾക്ക് ഒറ്റമൂലിയായി വെറ്റില ഉപയോഗിച്ച് പോകുന്നുണ്ട്

KJ Staff
betal leaf

ഭാരതീയ സംസ്കാരത്തിൽ വളരെ പവിത്രമായി കണക്കാക്കുന്ന ഒരു വള്ളിച്ചെടിയാണ് വെറ്റില .കേരളത്തിലെ കാലവർഷക്കാലത്ത് 2300 - 3 000 മി മി വരെ മഴ ലദിക്കുന്ന ഉൾനാടൻ പ്രദേശങ്ങളിലാണ് ഇതിന്റെ കൃഷി കൂടുതലായി നടക്കുന്നത് .നൂറ്റാണ്ടുകൾക്ക് മുൻപേ വെറ്റിലയുടെ ഔഷധ പ്രധാന്യം അംഗീകരിക്കപ്പെട്ടിട്ടുണ്ട് .ധാരാളം അസുഖങ്ങൾക്ക് ഒറ്റമൂലിയായി വെറ്റില ഉപയോഗിച്ച് പോകുന്നുണ്ട് .വെറ്റമിൻ സി ,തയാമിൻ നിയാസിൻ കരോട്ടിൻ കാൽസ്യം ഇരുമ്പ് തുടങ്ങിയവ ഇതിൽ വളരെയധികം അടങ്ങിയിട്ടിട്ടുണ്ട് .കാൽസ്യത്തിന്റേയും ഇരുമ്പിന്റേയും വളരെ നല്ല ഉറവിടമാണ് വെറ്റില .കൂടാതെ നല്ലൊരു ആൻറി ഓക്സിഡന്റ് കൂടിയാണ് വെറ്റില .അതിനാൽ ഇത് യൗവനം നിലനിർത്താൻ സഹായിക്കുന്നു .ശരീരത്തിന്റെ PH ലെവൽ നോർമൽ ആക്കാൻ വെറ്റില സഹായിക്കും .വെറ്റില തേൻ ചേർത്ത് ചവച്ച് നീര് ഇറക്കിയിൽ തൊണ്ടവേദന ശമിക്കും .വെറ്റില നീര് ദഹനരസങ്ങളെ കൂടുതൽ ഉൽപാദിപ്പിക്കുന്നു ഇത് വഴി ദഹനപ്രക്രിയ സുഖമമാക്കുന്നു .രക്തചക്രമണം വേഗത്തിലാക്കാൻ വെറ്റിലയ്ക്ക് കഴിവുണ്ട് .

betel leaf 1

നല്ല തണലും തണുപ്പും സ്ഥിരമായ നനവുമുള്ള മണ്ണ് വെറ്റില കൃഷിക്ക് അത്യന്താപേക്ഷിതമാണ് .ഉഷ്ണമേഖലാ വനപ്രദേശത്തുള്ള കാലാവസ്ഥയാണ് വെറ്റില കൃഷിക്ക് അനുയോജ്യം .തെങ്ങും മാവും പ്ലാവും ഇടതൂർന്ന് നില്ക്കുന്ന പറമ്പുകളിൽ വെറ്റില സുലഭമായി കൃഷി ചെയ്യുന്നുണ്ട് .10-15 മീറ്റർ വരെ നീളവും 75 സെ.മീ വീതം വീതിയും ആഴവുമുള്ള ചാലുകൾ കീറിയാണ് സാധാരണ കൊടികൾ നടുന്നത് .ചാലുകൾ തമ്മിൽ 1 മീ അകലം ഉണ്ടായിരിക്കണം ഇതിൽ 15-30 സെ മി അകലത്തിൽ കൊടികൾ നടുകയാണ് പതിവ് . നടാനുള്ള വള്ളികൾ മൂപ്പുള്ള കൊടിയുടെ തലപ്പ് മുറിച്ചെടുത്താണ് ഉപയോഗിക്കുന്നത് .കൊടിയുടെ കീഴറ്റത്തുള്ള തലപ്പുകളോ പൊടിപ്പുകളോ നടാൻ ഉപയോഗിക്കരുത് . സാധാരണയായി 1 മീ നീളമുള്ള കൊടിത്തലപ്പുകളാണ് നടാൻ ഉപയോഗിക്കുന്നത്. ഇതിൽ കുറഞ്ഞത് മൂന്ന് മുട്ടെത്തിലും ഉണ്ടായിരിക്കണം .മുളക്കുന്ന സമയത്ത് കൂടുതൽ തണുപ്പും മഴയും നന്നല്ല .തലപ്പുകൾ മണ്ണിൽ പിടിച്ച് തുടങ്ങിയാൽ നനച്ച് തുടങ്ങാം .വിളവെടുപ്പ് തുടങ്ങിയാൽ മാസത്തിൽ ഒരിക്കൽ വളപ്രയോഗം നടത്താം .ചാരവും ചാണകവും വളം നൽകാം .ആഴ്ചയിൽ രണ്ട് പ്രാവശ്യം വരെ ഇല പറിച്ചെടുക്കാം .ഇത് കർഷകർക്ക് ഒരു വരുമാനം തന്നെയാണ് .

English Summary: Betel leaf farming

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds