Updated on: 10 December, 2021 5:57 PM IST
Beware of headaches with these symptoms!

തലവേദന വരാത്തവർ വളരെ ചുരുക്കമായിരിക്കും.  തലവേദന പല വിധത്തിലുണ്ട്.  ചില തലവേദനകള്‍ ചില സൂചനകള്‍ കൂടിയാണ്. തലവേദനകളില്‍ തന്നെ പലര്‍ക്കുമുള്ള ഒന്നാണ് മൈഗ്രേന്‍. ഇത് തലയുടെ ഒരു വശത്ത് തുടങ്ങി തലയില്‍ ആകെ വ്യാപിക്കുന്ന വിധത്തില്‍ തോന്നുന്ന ഒന്നാണ്. ഇതല്ലാതെ തന്നെ 200ളം തരം തലവേദനകളുണ്ട്. ഇത് പ്രൈമറി ഹെഡ്ഏക്ക്, സെക്കന്ററി എന്നിങ്ങനെ രണ്ടു വിധത്തില്‍ പെടുത്താം. ഇതില്‍ മൈഗ്രേന്‍ പ്രൈമറി ടൈപ്പില്‍ പെട്ടതാണ്. തലവേദനകള്‍ക്ക് മറ്റ് ഗുരുതരമായ കാരണങ്ങളുണ്ടാകാം.

കണ്ണിന്റെ, ചെവിയുടെ, പല്ലിന്റെ, കഴുത്തിലെ പ്രശ്‌നങ്ങള്‍ രക്തക്കുഴലുകള്‍, തലച്ചോര്‍, രക്തക്കുഴലുകള്‍, ട്യൂമര്‍ സംബന്ധമായത് തുടങ്ങിയ പലതിനും ലക്ഷണമായി സെക്കന്ററി തലവേദന എന്ന രീതിയില്‍ പെടുത്താം. ഇതിനാല്‍ തന്നെ തലവേദനകള്‍ ഏതെല്ലാം വിധത്തില്‍ വരുമ്പോഴാണ് ശ്രദ്ധിയ്‌ക്കേണ്ടതെന്ന് നോക്കണം.

തലവേദന അകറ്റാൻ മുയൽചെവിയൻ നീര്

തലവേദനയ്‌ക്കൊപ്പം കഠിനമായ പനി വരുകയാണെങ്കിൽ ശ്രദ്ധ വേണം. ഇത് മെനിഞ്ചൈറ്റിസ് ലക്ഷണവുമാകാം. ഇതിനൊപ്പം തന്നെ കഴുത്തു മടക്കാനുള്ള ബുദ്ധിമുട്ടും കൂടിയുണ്ടാകും. കഴുത്തിന് വേദനയും ഉണ്ടെങ്കില്‍. തലവേദനയ്‌ക്കൊപ്പം ന്യൂറോ സംബന്ധമാ പ്രശ്‌നങ്ങളെങ്കില്‍ ശ്രദ്ധ വേണം. തലവേദനയ്‌ക്കൊപ്പം ബാലന്‍സ് പോകുക, സ്വഭാവത്തില്‍ മാറ്റം, ചുണ്ട് കോടിപ്പോകുക, കൈക്കോ കാലിനോ ബലക്കുറവ് എന്നിങ്ങനെയുണ്ടെങ്കില്‍, മറവി, കാഴ്ചക്കുറവ്, രണ്ടായി കാണുക എന്നിവയെങ്കില്‍. ഇതെല്ലാം തലച്ചോറിന്റെ പ്രശ്‌നങ്ങള്‍ കൂടി കാണിയ്ക്കുന്നു. ഇതിന് കൂടുതല്‍ മെഡിക്കല്‍ പരിശോധനകള്‍ വേണ്ടി വരും.

പലതരം ക്യാന്‍സറുകള്‍ക്ക് തലവേദനയ്ക്ക് കാരണമാകാം. പ്രത്യേകിച്ച് വയര്‍, ഒവേറിയന്‍, ലംഗ്‌സ് തുടങ്ങിയ വിവിധ ക്യാന്‍സറുകള്‍ ഉള്ളവര്‍ക്ക് പെട്ടെന്ന് തലവേദന വന്നാല്‍. ഇത് സെക്കന്ററി ക്യാന്‍സര്‍ ലക്ഷണമാകാം. ക്യാന്‍സര്‍ പടര്‍ന്നതിന്റെ ലക്ഷണമാകാം. അതായത് ക്യാന്‍സര്‍ രോഗികള്‍ക്ക് ഇത്തരം ലക്ഷണമെങ്കില്‍ ശ്രദ്ധ വേണം എന്നര്‍ത്ഥം. രോഗം മൂര്‍ഛിയ്ക്കുന്നതിന്റെ ലക്ഷണമായിക്കൂടി ഇതിനെ കാണാം. ഇതുപോലെ എച്ച്‌ഐവി ബാധിതകള്‍ക്ക് ഇന്‍ഫെക്ഷനുകളുടെ ഭാഗമായി ഇത്തരം തലവേദനയുണ്ടാകാം.

അപകടകാരികളല്ലാത്ത തലവേദനകൾകൊണ്ട് പൊറുതിമുട്ടുന്നവർക്ക്

പ്രായമാവുമ്പോള്‍ മൈഗ്രേന്‍ പോലുളള കുറഞ്ഞു വരുന്നു. 65 വയസിന് മേലേ തലവേദന വരികയാണെങ്കില്‍ ശ്രദ്ധ വേണം. ഇത് സ്‌ട്രോക്ക് സംബന്ധമായ പ്രശ്‌നങ്ങള്‍, ടെംപററി ആര്‍ത്രൈറ്രിസ് പോലുള്ളവയുടെ ലക്ഷണമാകാം. തലവേദന കൂടിക്കൂടി വരുന്നത് തലച്ചോര്‍ സംബന്ധമായ പ്രശ്‌നം കാരണമാകാം. ഇതുപോലെ കണ്ണില്‍ നീരു കൂടുതലുണ്ടെങ്കില്‍ ബിപി, മെനിഞ്ചൈറ്റിസ്, അര്‍ബുദം പോലുള്ള പല രോഗങ്ങള്‍ക്കുമുണ്ടാകാം. പെട്ടെന്നുണ്ടാകുന്ന തീവ്രമായ തലവേദന അപകടകാരിയാണ്. ഇത് തലച്ചോറിലെ ബ്ലീഡിംഗ് കാരണമുണ്ടാകാം. ഹെമറേജിന്റെ ചില രൂപങ്ങള്‍. ഒരു മിനിറ്റില്‍ തന്നെ തലവേദന രൂക്ഷമായി വരാം. ചുമയ്ക്കുക. തുമ്മുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുമ്പോഴുണ്ടാകുന്ന തലവേദന ഒരു കാരണമാകാം.

ബ്രെയിന്‍ ട്യൂമര്‍, ബ്രെയിന്‍ സംബന്ധമായ കാര്യങ്ങള്‍ എന്നിവയുണ്ടെങ്കില്‍ ശ്രദ്ധ വേണം. കണ്ണിന ചുവപ്പ്, കണ്ണു തള്ളി വരിക എന്നിവ കണ്ണു സംബന്ധമായ, ബ്രെയിന്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ കാരണം വരാം. തലച്ചോറിലെ നാഡികള്‍ക്കുണ്ടാകുന്ന പല പ്രശ്‌നങ്ങള്‍ക്കും പ്രധാന കാരണമായി ഇതു വരുന്നു. കിടക്കുമ്പോള്‍ തലവേദനയില്ല, ഇരിയ്ക്കുമ്പോള്‍ തലവേദന വരിക എന്ന അവ്‌സഥയുണ്ടാകാം. ഇത് സ്‌പൈനല്‍ കോഡിന് ചുററുമുള്ള പ്രശ്‌നങ്ങള്‍ കാരണമാകാം. ഗര്‍ഭകാലത്ത് തലേവദനയുണ്ടാകാം. ഇതു പോലെ പ്രസവം കഴിഞ്ഞാല്‍. ഗര്‍ഭകാലത്ത് ബിപി കൂടുന്നത്, സിരകളില്‍ രക്തം കട്ട പിടിയ്ക്കുക, ഉള്ള ട്യൂമറുകള്‍ വര്‍ദ്ധിക്കുന്നത് എല്ലാം പ്രസവ കാലത്തെ തലവേദനയ്ക്ക് കാരണമാകും. ഇത്തരക്കാര്‍ക്ക് കാലില്‍ നീരുമുണ്ടാകാം. ഇത് പ്രസവം കഴിഞ്ഞ ഉടന്‍ വരാവുന്ന ഒന്നാണ്. പ്രത്യേകിച്ചും വെള്ളം ശരീരത്തില്‍ കുറയുമ്പോള്‍. ബിപി കൂടുന്നത് തലവേദനയ്ക്കുള്ള പ്രധാന കാരണമാണ്.

എല്ലാ തരം തലവേദനയും ഗുരുതരമല്ലെങ്കിലും ചിലത് ശ്രദ്ധ വേണമെന്നത് ചുരുക്കം.

English Summary: Beware of headaches with these symptoms!
Published on: 10 December 2021, 04:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now