1. Health & Herbs

തലവേദന അകറ്റാൻ മുയൽചെവിയൻ നീര്

ദശപുഷ്പങ്ങളിൽ പ്രധാന ഇനമാണ് മുയൽച്ചെവിയൻ. ഹൈന്ദവവിശ്വാസമനുസരിച്ച് കർക്കിടക മാസത്തിൽ സ്ത്രീകൾ ചൂടേണ്ട ദശപുഷ്പങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന പുഷ്പമാണ് ഇത്. നിരവധി ആരോഗ്യ ഗുണങ്ങൾ ഈ ചെറു സസ്യത്തിന് ഉണ്ട്. നേത്ര രോഗങ്ങൾ അകറ്റുവാനും, ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുവാനും, അർശസ് ഭേദമാക്കാനുമെല്ലാം ഈ ഔഷധസസ്യം ഉപയോഗപ്പെടുത്തുന്നു.

Priyanka Menon
മുയൽചെവിയൻ
മുയൽചെവിയൻ

ദശപുഷ്പങ്ങളിൽ പ്രധാന ഇനമാണ് മുയൽച്ചെവിയൻ. ഹൈന്ദവവിശ്വാസമനുസരിച്ച് കർക്കിടക മാസത്തിൽ സ്ത്രീകൾ ചൂടേണ്ട ദശപുഷ്പങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന പുഷ്പമാണ് ഇത്. നിരവധി ആരോഗ്യ ഗുണങ്ങൾ ഈ ചെറു സസ്യത്തിന് ഉണ്ട്. നേത്ര രോഗങ്ങൾ അകറ്റുവാനും, ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുവാനും, അർശസ് ഭേദമാക്കാനുമെല്ലാം ഈ ഔഷധസസ്യം ഉപയോഗപ്പെടുത്തുന്നു.

എന്നാൽ പലരും ഇത്തരം സസ്യങ്ങളുടെ പ്രാധാന്യം എന്തെന്ന് തിരിച്ചറിയാതെ പോകുന്ന സ്ഥിതിവിശേഷമാണ് നമ്മുടെ നാട്ടിൽ. ദശപുഷ്പങ്ങൾ എല്ലാം ആയുർവേദത്തിലും, നാട്ടുചികിത്സ സമ്പ്രദായത്തിലും പല രോഗങ്ങൾക്കും പ്രതിവിധിയായി ഉപയോഗപ്പെടുത്തുന്നു. ഇതിൽ മുയൽച്ചെവിയന്റെ ഔഷധ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

മുയൽച്ചെവിയന്റെ ഔഷധ ഗുണങ്ങൾ

1. നേത്ര രോഗങ്ങൾക്ക് പരിഹാരമായി മുയൽച്ചെവിയൻ ഇല ഉപയോഗിക്കാം. ഇതിൻറെ ഇല ചതച്ച് പിഴിഞ്ഞെടുത്ത നീര് കരട് ഇല്ലാതെ എടുത്ത് നേത്രങ്ങളിൽ ഒഴിച്ചാൽ ഒട്ടുമിക്ക നേത്രരോഗങ്ങളും ഇല്ലാതാകും.

2. അർശസ് സുഖപ്പെടാൻ മുയൽച്ചെവിയൻ സമൂലം അരച്ച് നെല്ലിക്ക വലുപ്പത്തിൽ മോരിൽ ചേർത്ത് കഴിച്ചാൽ മതി

3. മുയൽച്ചെവിയൻ നീര് നെറ്റിയിൽ പുരട്ടിയാൽ തലവേദന പെട്ടെന്ന് ശമിക്കും

4. ഇടവിട്ടുള്ള പനി ഇല്ലാതാക്കുവാനും, പനി പെട്ടെന്ന് ഭേദമാക്കാനും മുയൽച്ചെവിയൻ നീര് 10 ml രണ്ടുനേരം കഴിച്ചാൽ മതി.

5. ചെന്നിക്കുത്ത് അകറ്റുവാൻ മുയൽചെവിയൻ നീര് കാലിൻറെ പെരുവിരലിൽ ഇറ്റിച്ച് നിർത്തിയാൽ മതി.

6. മുയൽച്ചെവിയൻ പാലിൽ അരച്ചു കഴിച്ചാൽ ആർത്തവസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാകും.

7. മുയൽചെവിയന്റെ ഇല ഉപ്പ് ചേർത്ത് അരച്ച് അതിൻറെ നീരെടുത്ത് തൊണ്ടയിൽ പുരട്ടിയാൽ തൊണ്ടവേദനയ്ക്ക് ശമനമുണ്ടാകും.

8. ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുവാനും മുയൽച്ചെവിയൻ നീര് ഉപയോഗപ്രദമാണ്.

9. മുയൽച്ചെവിയൻ സമൂലം പിഴിഞ്ഞെടുത്ത നീര് അര ഔൺസ് വീതം മൂന്നുനേരം കഴിച്ചാൽ ഉദര കൃമികൾ ഇല്ലാതാകും.

10. രക്താർശസ് ഭേദമാക്കുവാൻ മുയൽ ചെവിയൻ സമൂലം ഇടിച്ചുപിഴിഞ്ഞ നീര് മോരിൽ ചേർത്ത് കഴിക്കുന്നത് ഉത്തമമാണ്.

The rabbit chevron is the most important of the ten flowers. According to Hindu mythology, this is one of the ten most important flowers that women should wear during the month of Karkitaka. This small plant has many health benefits. This herb is used to treat eye diseases, menstrual problems and hemorrhoids. But in our country, many people do not realize the importance of such plants. Ten flowers are used in Ayurveda and folk medicine as a remedy for many ailments. In this we will look at the medicinal properties of rabbit ear.

ഇത്തരത്തിൽ ഏറെ ഔഷധഗുണങ്ങളുള്ള പല സസ്യങ്ങളും നമ്മുടെ ചുറ്റുപാടും ഉണ്ട്. ഇത്തരം സസ്യങ്ങൾ അറിയുകയും, ഇവ നമ്മുടെ വീട്ടുപരിസരത്ത് നട്ടുപിടിപ്പിക്കുകയും ചെയ്യേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.

English Summary: tasselflower a medicinal plant Hindu mythology, this is one of the ten most important small plant has many health benefits

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds