കേരളത്തിൽ കാന്താരി വളർത്താത്ത വീടുകൾ ചുരുക്കമാണ്. ഭക്ഷണത്തിൽ രുചി പകരുവാൻ മാത്രമല്ല ആരോഗ്യസംരക്ഷണത്തിലും ഉത്തമമാണ് കാന്താരി മുളക്. മനുഷ്യൻ അനുഭവിക്കുന്ന ജീവിതശൈലി രോഗങ്ങളെ ഇല്ലാതാക്കുവാനും, രോഗപ്രതിരോധശേഷി ഉയർത്തുവാനും ഒരു കാന്താരിമുളക് എങ്കിലും നിത്യവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഒരിക്കൽ നട്ടാൽ കാര്യമായ പരിചരണമുറകളോ ശാസ്ത്രീയമായ വളപ്രയോഗമോ കാന്താരി മുളകിന് നൽകേണ്ടതില്ല. ഇന്ന് ഒട്ടുമിക്ക നഴ്സറികളിലും കാന്താരി മുളകിന്റെ നല്ലയിനം തൈകൾ ലഭ്യമാണ്.
കാന്താരിയുടെ ആരോഗ്യഗുണങ്ങൾ(Health Benefits of Bird’s Eye Chili)
1. നിരോക്സീകാരികൾ ധാരാളമുള്ള കാന്താരി മുളക് ഫ്രീ റാഡിക്കലുകൾക്കെതിരെ പ്രവർത്തിക്കുകയും, അർബുദത്തെ വരെ പ്രതിരോധിക്കുകയും ചെയ്യുന്നു.
2. ജീവിതശൈലി രോഗങ്ങളായ പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദ്ദം തുടങ്ങിയവയെല്ലാം കാന്താരി ഉപയോഗം കൊണ്ട് നിയന്ത്രണ വിധേയമാക്കാൻ സാധിക്കും.
3. കാന്താരി മുളകിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ജീവകം സി ശ്വാസകോശ രോഗങ്ങളെ ചെറുക്കുകയും, രോഗപ്രതിരോധശേഷി ഉയർത്തുകയും ചെയ്യുന്നു
4. കാന്താരി മുളക് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ഇതുവഴി അതിറോസ്ക്ലീറോസിസ് ഉണ്ടാകാനുള്ള സാധ്യത ഇല്ലാതാക്കുകയും ചെയ്യുന്നു.
5. അമിതവണ്ണം അനുഭവപ്പെടുന്ന വ്യക്തികൾക്ക് കാന്താരിമുളക് ഭക്ഷണത്തിലുൾപ്പെടുത്തുക വഴി വേഗത്തിൽ ഫലപ്രാപ്തി ഉണ്ടാവുന്നു.
6. ദഹനപ്രക്രിയ നല്ല രീതിയിൽ നടത്തുവാനും, ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുവാനും കാന്താരി മുളക് കൊണ്ട് സാധ്യമാകും. ഉമിനീരിൽ ഉൾപ്പെടെയുള്ള സ്രവങ്ങളെ ഇവ ഉദ്ദീപിപ്പിക്കുന്നു.
7. കാന്താരി മുളകിന് നാഡികളുടെയും പേശികളുടെയും വേദന അകറ്റുവാനും, രക്തക്കുഴലുകളെ വികസിപ്പിക്കാനും കഴിവുണ്ട്
8. വിറ്റാമിൻ സി ധാരാളം ഉള്ള കാന്താരി മുളക് ജലദോഷം പനി എന്നിവയെ അകറ്റുന്നു.
9. കാന്താരി കഴിക്കുമ്പോൾ ഉണ്ടാകുന്ന എരുവ് ശരീരത്തിൽ ധാരാളമായി ഊർജ്ജം ഉൽപാദിപ്പിക്കുന്നു. കൂടാതെ രക്തചംക്രമണ വ്യവസ്ഥയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.
10. കാന്താരി മുളകിന് എല്ലാ ചികിത്സാ സമ്പ്രദായങ്ങളിലും മഹനീയ സ്ഥാനമാണുള്ളത്. ശ്വാസകോശ രോഗങ്ങൾക്കും, വാത രോഗ ചികിത്സയിലും ആയുർവേദശാസ്ത്രം കാന്താരി മുളക് ഫലപ്രദമായി ഉപയോഗിച്ചുവരുന്നു.
ഇത്തരം ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഈ ഇത്തിരിക്കുഞ്ഞൻ മുളകിനെ വേഗത്തിൽ നട്ടു പിടിപ്പിക്കാം.. ഒരു ദിവസം ഒരു കാന്താരി മുളക് കഴിക്കാമെന്ന ശീലം നമ്മുടെ ജീവിതചര്യയുടെ ഭാഗമാകാം.
പ്രമേഹ രോഗിയുടെ ഒരു ദിവസത്തെ ഭക്ഷണ ക്രമം ഇങ്ങനെ ആയിരിക്കണം
ഭക്ഷണശേഷം പഴങ്ങള്‍ കഴിക്കാമോ ?