1. Health & Herbs

ഇത്തിരിക്കുഞ്ഞൻ കാന്താരിയുടെ ഇമ്മിണി വലിയ ഔഷധ ഗുണങ്ങൾ

കുഞ്ഞൻ കാന്താരിയുടെ എരിവ് ഇഷ്ടപ്പെടാത്തവർ നന്നേ കുറവായിരിക്കും. നല്ല പഴങ്കഞ്ഞിയിൽ കാന്താരി പൊട്ടിച്ചതും ചേർത്ത് കഴിക്കുന്നത് വളരെയധികം ഇഷ്ടപ്പെടുന്നവരാണ് നമ്മൾ. കാന്താരി കുഞ്ഞനാണെങ്കിലും ഇത് നൽകുന്ന ആരോഗ്യ ഗുണങ്ങൾ ഇമ്മിണി വലുതാണ്. പലർക്കുമറിയാത്ത ഈ ഇത്തിരിക്കുഞ്ഞന്റെ ആരോഗ്യ ഔഷധ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയണ്ടേ? കാന്താരിയുടെ എരിവ് തന്നെയാണ് അതിന്റെ ഔഷധ മൂല്യം.

K B Bainda
kanthari
എരിവ് കൂടുംതോറും കാന്താരിയുടെ ഔഷധമൂല്യവും കൂടുo.

കുഞ്ഞൻ കാന്താരിയുടെ എരിവ് ഇഷ്ടപ്പെടാത്തവർ നന്നേ കുറവായിരിക്കും. നല്ല പഴങ്കഞ്ഞിയിൽ കാന്താരി പൊടിച്ചതും ചേർത്ത് കഴിക്കുന്നത് വളരെയധികം ഇഷ്ടപ്പെടുന്നവരാണ് നമ്മൾ. കാന്താരി കുഞ്ഞനാണെങ്കിലും ഇത് നൽകുന്ന ആരോഗ്യ ഗുണങ്ങൾ ഇമ്മിണി വലുതാണ്. പലർക്കുമറിയാത്ത ഈ ഇത്തിരിക്കുഞ്ഞന്റെ ആരോഗ്യ ഔഷധ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയണ്ടേ? കാന്താരിയുടെ എരിവ് തന്നെയാണ് അതിന്റെ ഔഷധ മൂല്യം.

എരിവ് കൂടുംതോറും കാന്താരിയുടെ ഔഷധമൂല്യവും കൂടുമെന്നു പറയപ്പെടുന്നു. ഇതിന്റെ എരിവിന് കാരണം അതിലടങ്ങിയിരിക്കുന്ന കാപ്സിനോയിഡുകളാണ്. കാന്താരിയി ലടങ്ങിയിരിക്കുന്ന രസത്തിനു രക്തക്കുഴലുകളെ വികസിപ്പിക്കാനുള്ള കഴിവുണ്ട്. പല ആയുർവേദ മരുന്നുകളുടെയും പ്രധാന ഘടകവും ഈ രാസ പദാർത്ഥങ്ങൾ തന്നെയാണ്. ഹൃദയത്തെ സംരക്ഷിക്കാനും കാന്താരിക്ക് കഴിയും. ശരീരത്തിന്റെ ഭാരം കുറയ്ക്കുന്നതിനും ജലദോഷശമനത്തിനും ശരീരത്തിലെ മോശം കൊളസ്ട്രോളിനെ ഇല്ലാതാക്കുന്നതിനും ഉത്തമമാണ് എരിവുള്ള ഈ ഇത്തിരിക്കുഞ്ഞൻ. ഇതിലെ ജീവകം സി ശ്വാസകോശ രോഗങ്ങളെ ചെറുക്കുകയും പ്രതോരോധശേഷി വർധിപ്പിക്കുകയും ചെയ്യും.This spicy kanthari is good for weight loss, colds and elimination of bad cholesterol in the body. Vitamin C in it fights against lung diseases and enhances immunity.

എരിവുകൂടുതലുള്ള ഭക്ഷണത്തെ കഴിക്കുന്നവരിൽ ഉയർന്ന പ്രതിരോധ ശേഷി ഉണ്ടായിരിക്കും. കാന്താരിയുടെ എരിവിനെ പ്രതിരോധിക്കാൻ ശരീരം ധാരാളം ഊർജ്ജം ഉത്പാദിപ്പിക്കേണ്ടി വരുമെന്നതിനാൽ ഇത് ശരീരത്തിലെ കൊളസ്‌ട്രോൾ എരിച്ചു തീർക്കുന്നതിന് സഹായിക്കും. ഒട്ടുമിക്ക ആയുർവേദ ഔഷധങ്ങളിലെയും പ്രധാനമായ ഒരു കൂട്ടാന് കാന്താരിമുളക്. ഇത് ദിവസേന കഴുക്കുന്നതു വഴി ഉമിനീരുൾപ്പെടെയുള്ള സ്രവങ്ങളെ ഉദ്ദീപിപ്പിക്കുകയും അത് വഴി ദഹന പ്രക്രിയയെ സഹായിക്കുകയും ചെയ്യും. രക്തക്കുഴലുകൾ കാട്ടിയാകുന്നത് തടയാൻ കാന്താരി കഴിക്കുന്നതിലൂടെ സാധിക്കുന്നു. രക്തത്തെ നേർപ്പിക്കുന്ന ചില ഘടകങ്ങളും കാന്താരിയിൽ ധാരാളമായടങ്ങിയിട്ടുണ്ട്. എരിവ് കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ഇത് രക്ത ച൦ക്രമണ വ്യവസ്ഥയെ ത്വരിതപ്പെടുത്തുകയും അത് വഴി രക്തയോട്ടം വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. തലച്ചോറിലേക്ക് സന്ദേശമെത്തിക്കുന്ന നാഡീവ്യൂഹത്തിലെ ഘടകത്തിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതിനാൽ വേദന സംഹാരിയായി പ്രവർത്തിക്കാനും കാന്താരിക്ക് കഴിയും.

ഇതോടൊപ്പം തന്നെ കയ്യിലോ കാലിലോ മുറിവുണ്ടായാൽ കാന്താരിയുടെ ഇല അരച്ചിടുന്നത് മുറിവ് പെട്ടന്നുണങ്ങാൻ സഹായിക്കുന്നു. കാന്താരി മുളക് ലായനി ചെടികളുടെയും പച്ചക്കറികളുടെയും ഇലകളെ നശിപ്പിക്കുന്ന പുഴുക്കളെ ഇല്ലാതാക്കാൻ അത്യുത്തമമാണ്. തണ്ടുതുരപ്പൻ പുഴുക്കൾക്ക് പ്രതിവിധിയായും കാന്താരിമുളക് ലായനി ഉപയോഗിച്ച് വരുന്നു.കാന്താരി മുളകരച്ച് സോപ്പുലായനിയിൽ കലക്കി കീട നാശിനിയായി ഉപയോഗിക്കാം. ഒരു മലയാളിയോട് കാന്താരിയുടെ ഗുണങ്ങൾ പ്രത്യേകം എടുത്തു പറയേണ്ട കാര്യമില്ല. ഒരു കാലത്തു എല്ലാ വീടുകളിലും ഒരു കാന്താരിത്തൈ എങ്കിലും കാണുമായിരുന്നു. എന്നാൽ കാലം മാറിയതോടെ കാന്താരിയും തമിഴ്‌നാട്ടിൽ നിന്ന് വന്നു തുടങ്ങി. അടുക്കളമുറ്റത്തു നിന്നും നിഷ്കാസിതനായ കാന്താരിക്ക് ഇന്ന് സൂപ്പർമാർക്കറ്റുകളിൽ വൻഡിമാൻഡ് ആണ്. കാന്താരിയുടെ ഈ ഗുണങ്ങൾ അറിഞ്ഞില്ലേ? എന്നാൽ ഇനി ദിവസേന കാന്താരി ഭക്ഷണത്തിൽ ഉൾപെടുത്തിക്കൊള്ളൂ.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :വീട്ടമ്മമാർക്ക്‌ കുറഞ്ഞചെലവിൽ ബേക്കറിചെറിപ്പഴം സംസ്കരിക്കാം

.

English Summary: medicinal properties of Kanthari

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds