പുളിക്കും പുളിങ്കുരു വിനു മാത്രമല്ല പുളിയിലക്കും ഔഷധ മൂല്യം ഏറെയാണ്. ചിലയിടങ്ങളിൽ വാളൻ പുളിയുടെ ഇല കറികളിൽ ഉപയോഗിക്കാറുണ്ട്. പുളിരസം പകർന്നുതരുന്നതിലുപരി ആരോഗ്യദായകവും ആണ് വളം പുള്ളിയുടെ ഇല്ല. ആൻറി ഓക്സിഡന്റുകൾ കൊണ്ട് സമ്പന്നമാണ് ഇവ. പുളിയില ഇട്ടു തിളപ്പിച്ച വെള്ളം നിരവധി രോഗങ്ങൾക്ക് പരിഹാരമാർഗമാണ് വാളൻപുളിയുടെ ഇലയുടെ ആരോഗ്യവശങ്ങൾ എന്തൊക്കെ എന്ന് നോക്കാം.
Not only tamarind and tamarind seeds but also tamarind leaves have great medicinal value. In some places, the leaves of the soy sauce are used in curries. Fertilizer does not stain, it is healthier than pouring sour juice. They are rich in antioxidants. Boiled water with tamarind leaves is a remedy for many ailments. Let's see what are the health benefits of tamarind leaf.
1. പുളിയിലയിട്ട് തിളപ്പിച്ച വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് പ്രമേഹ നിയന്ത്രണത്തിന് വളരെ നല്ലതാണ്. ഇതിൽനിന്ന് യാതൊരു തരത്തിലുള്ള പാർശ്വഫലങ്ങളും ഒരു വ്യക്തിക്ക് ഉണ്ടാകുന്നില്ല.
2. ഇതുകൂടാതെ ഈ വെള്ളം വെറും വയറ്റിൽ കഴിക്കുന്നത് അമിതവണ്ണം കുറയ്ക്കാൻ ഫലപ്രദമാണ്.
3. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യുവാനും കൊളസ്ട്രോൾ ഇല്ലായ്മ ചെയ്യുവാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുവാനും പുളിയില വെള്ളം കൊണ്ട് സാധ്യമാകും.
4. ശരീരത്തിലെ ടോക്സിനുകളെ നീക്കം ചെയ്യുവാനും ഫാറ്റിലിവർ പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം നൽകുവാനും ഈ വെള്ളം സേവിക്കുന്നത് ഗുണകരമാണ്. കരൾ,കിഡ്നി ആരോഗ്യത്തിന് മികച്ചത് ആണ് പുളിയിലെ വെള്ളം.
5. അസ്കോർബിക് ആസിഡ് അതായത് വിറ്റാമിൻ സി രോഗപ്രതിരോധശേഷി കൂട്ടുന്നു. ജലദോഷം, പനി തുടങ്ങിയ പ്രശ്നങ്ങൾ ഒരിക്കലും നിങ്ങളെ അലട്ടുക ഇല്ല.
6. പുളിയില ഇട്ട തിളപ്പിച്ച വെള്ളം കുളിക്കുവാൻ ഉപയോഗിക്കുന്നത് ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഗുണം ചെയ്യും.
7. ആർത്തവ സമയത്ത് ഉണ്ടാകുന്ന വയറുവേദന, കാൽ കഴപ്പ് തുടങ്ങിയ പ്രശ്നങ്ങൾക്ക് അല്പം പുളിയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്.
8. തുളസിയിലയും പുളിയിലയും സമം കഷായം വച്ചു കഴിക്കുന്നത് ചുമ മാറുവാൻ ഉത്തമ പരിഹാരമാർഗമാണ്.
9. പുളിയില, തുളസിയില എന്നിവയ്ക്കൊപ്പം പെരിഞ്ചീരകം ചേർത്ത് തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നത് പനി മാറുവാൻ സഹായകമാണ്.
10. പുളിയിലയുടെ നീരെടുത്ത് മുറിവുകളിൽ പുരട്ടുന്നത് മുറിവ് പെട്ടെന്ന് ഉണങ്ങാനും അണുബാധകൾ ഇല്ലാതാക്കുവാനും നല്ലത്.