1. Health & Herbs

ശരീരഭാരം കുറയ്ക്കാനും ചർമ്മ ഭംഗി കൂട്ടാനും മഞ്ഞൾ വെള്ളം

ദിവസവും മഞ്ഞൾ വെള്ളം പതിവായി ശീലിച്ചാൽ നിരവധി രോഗങ്ങൾക്ക് അതൊരു പരിഹാരമാർഗ്ഗം ആകും. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഇതിലും മികച്ച പാനീയം ഇല്ല. മഞ്ഞൾ വെള്ളത്തിൻറെ ഉപയോഗം ചർമകാന്തി വർധിപ്പിക്കും. ആൻറി ആക്സിഡൻറ് കളാൽ സമ്പന്നമാണ് മഞ്ഞൾ. രക്തശുദ്ധീകരണത്തിന് മഞ്ഞൾ വെള്ളമാണ് നല്ലത്.

Priyanka Menon
turmeric water
turmeric water

ദിവസവും മഞ്ഞൾ വെള്ളം പതിവായി ശീലിച്ചാൽ നിരവധി രോഗങ്ങൾക്ക് അതൊരു പരിഹാരമാർഗ്ഗം ആകും. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഇതിലും മികച്ച പാനീയം ഇല്ല. മഞ്ഞൾ വെള്ളത്തിൻറെ ഉപയോഗം ചർമകാന്തി വർധിപ്പിക്കും. ആൻറി ആക്സിഡൻറ് കളാൽ സമ്പന്നമാണ് മഞ്ഞൾ.

Regular use of turmeric water daily can cure many ailments. There is no better drink to boost the immune system. The use of turmeric water will increase the radiance of the skin. Turmeric is rich in antioxidants.

മഞ്ഞൾ വെള്ളത്തിൻറെ ആരോഗ്യഗുണങ്ങൾ

രക്തശുദ്ധീകരണത്തിന് മഞ്ഞൾ വെള്ളമാണ് നല്ലത്. ഒരു ഗ്ലാസ് മഞ്ഞൾ വെള്ളം കുടിക്കുന്നത് ശരീരത്തിലെ അനാവശ്യമായ ടോക്സിനുകളെ നീക്കംചെയ്യാൻ നല്ലതാണ്. ഇതുകൂടാതെ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കുകയും തടി കുറയ്ക്കുകയും ചെയ്യുന്നു. ശരീര വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ മഞ്ഞൾ പാലും മഞ്ഞൾ വെള്ളവും ജീവിതചര്യയുടെ ഭാഗമാക്കണം. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുവാനും മറവി രോഗത്തെ തടയുവാനും മഞ്ഞൾ വെള്ളത്തിനു സാധിക്കും. ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ മഞ്ഞൾ വെള്ളത്തിന്റെ ഉപയോഗം ഫലവത്താണ്. ഇരുമ്പിന്റെ അംശം ഉള്ളതിനാൽ തളർച്ചയും ക്ഷീണവും ഇത് കുടിക്കുന്നത് വഴി ഇല്ലാതാവുകയും ഒരു ദിവസത്തേക്ക് മുഴുവനുള്ള ഊർജ്ജം ഇത് പ്രധാനം ചെയ്യുകയും ചെയ്യുന്നു.

3ഗ്രാം മഞ്ഞൾപ്പൊടിയിൽ രണ്ടു മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിരിക്കുന്നു. മഞ്ഞൾ വെള്ളത്തിൽ സമൃദ്ധമായി കാണുന്ന പോളിഫിനോൾ ആണ് കുർക്കുമിൻ. ഈ കുർക്കുമിൻ ആൻറി ഇൻഫ്ളമേറ്ററി ആൻറി ബാക്ടീരിയൽ സവിശേഷതകൾ ഉള്ളതാണ്. ഇത് സന്ധിവാതം, ഗ്യാസ്ട്രിക് അൾസർ തുടങ്ങി അനേകം പ്രശ്നങ്ങൾക്ക് പരിഹാരം ആണ്. കഫം വരാതിരിക്കാനും ചുമ മാറുവാനും മഞ്ഞളിൻറെ ഉപയോഗം നല്ലതാണ്. ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തിൽ ഒരു ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്തിളക്കി ഇതു വെറും വയറ്റിൽ കഴിച്ചാൽ ടൈപ്പ് 2 ഡയബറ്റിസ് നിയന്ത്രണവിധേയമാക്കാം. ഈ പ്രയോഗം തലച്ചോറിൻറെ ആരോഗ്യവും മെച്ചപ്പെടുത്തും.

വെറും വയറ്റിൽ ഇത് കുടിച്ചാൽ അസിഡിറ്റി പ്രശ്നങ്ങൾ ഇല്ലാതാകും. ജലദോഷം അലർജി തുടങ്ങിയ പ്രശ്നങ്ങൾ അലട്ടുന്ന വർക്ക് ഇളംചൂടുള്ള മഞ്ഞൾ വെള്ളം കുടിക്കുന്നത് അതാണ്.

രക്തപ്രവാഹം നല്ലപോലെ നടക്കുവാനും ഈ പ്രയോഗം കൊണ്ട് സാധിക്കും. ഏറെ ചിലവ് കുറഞ്ഞ രീതിയിൽ വീട്ടിൽ തന്നെ നിർമ്മിക്കാവുന്ന ഇത്തരം പാനീയങ്ങൾ നിത്യവും ജീവിതചര്യയുടെ ഭാഗമാക്കുക. ഇത് നിങ്ങളുടെ ആയുസ്സും ആരോഗ്യവും വർദ്ധിപ്പിക്കും.

English Summary: health benefits of turmeric water

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds