Updated on: 23 August, 2022 4:28 PM IST
പെരിങ്ങലം

നമ്മുടെ നാട്ടിൻപുറങ്ങളിൽ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു ഔഷധസസ്യം ആണ് ഒരുവേരൻ. ഒരുവേരൻ പല പേരുകളിൽ ആണ് നമ്മുടെ നാട്ടിൽ അറിയപ്പെടുന്നത്. പെരിങ്ങലം എന്നും പെരുവലം എന്നും അറിയപ്പെടുന്നത് ഈ സസ്യം തന്നെ . സംസ്‌കൃതത്തിൽ മയൂരജഗനാ എന്നാണിത് അറിയപ്പെടുന്നത്. ഒരുവേരൻ എന്ന പേര് ലഭിക്കാൻ കാരണം ആ ചെടിയുടെ വേരിന്റെ വലുപ്പക്കൂടുതലാണ് . ഒരൊറ്റ  വേര് കൊണ്ട് ഒരു പ്രദേശം മുഴുവൻ വ്യാപിക്കുന്നു എന്നതാണ് ഈ ചെടിയുടെ സവിശേഷത. ഏതാണ്ട് ഇരുപതിലധികം രോഗങ്ങൾക്കു ഈ ചെടി ഉപയോഗപ്രദമാണ്. ഹോമിയോപതി ആയുർവേദം, അലോപ്പതി തുടങ്ങി എല്ലാ ചികിത്സ രീതികളിലും പെരിങ്ങലത്തിന്റെ  എല്ലാ ഭാഗങ്ങളും ഉപയോഗപ്പെടുത്തുന്നതായി കണ്ടു വരുന്നുണ്ട്. പെരിങ്ങലം എന്നീ ഔഷധസസ്യത്തിന്റെ ഗുണഫലങ്ങൾ ഇന്നത്തെ തലമുറ തിരിച്ചറിയുന്നില്ല. എന്നാൽ പഴയ തലമുറയുടെ ദൈനദിന ജീവിതത്തിന്റെ ഭാഗമായിരുന്നു പെരിങ്ങലം. പെരിങ്ങലമിട്ടു വെള്ളം തിളപ്പിച്ചു കുളിക്കുന്നതും കുടിക്കുന്നതും ഉത്തമമാണ് എന്ന് പഴയ തലമുറ തിരിച്ചറിഞ്ഞിരുന്നു.

ഒരുവേരൻ അഥവാ പെരിങ്ങലം

പ്രസവാനന്തരം സ്ത്രീ ആരോഗ്യം വീണ്ടെടുക്കുന്നതിൽ സവിശേഷ സ്ഥാനമാണ് പെരിങ്ങലത്തിന്. പ്രസവശേഷം ശരീരത്തിനുണ്ടാകുന്ന വേദനകളും നീർക്കെട്ടും ഇല്ലാതാക്കുന്നതിന് വേദ് ഇട്ട് വെള്ളം തിളപ്പിക്കുമ്പോൾ പെരിങ്ങലത്തിന്റെ ഇല ഉപയോഗിക്കാറുണ്ട്. ആ ഒരൊറ്റ ഉപയോഗത്തിൽ പരിമിതപ്പെട്ടു പോവണ്ടതല്ല പെരിങ്ങലത്തിന്റെ സവിശേഷഗുണങ്ങൾ. പണ്ടുകാലങ്ങളിൽ അമ്മമാർ കുട്ടികളുടെ വിസർജനം നീക്കം ചെയ്യാനും  കുട്ടികളുടെ പൃഷ്ഠം  തുടക്കുവാനും ഈ ഇല ഉപയോഗപ്പെടുത്താറുണ്ട്. കാരണം ഇതിനെ ബാക്റ്റീരിയയെ തടയുവാനുള്ള സവിശേഷഗുണമുണ്ട്. പെരിങ്ങലത്തിന്റെ ഇല ഉപയോഗിച്ച് നിലം തുടച്ചാൽ രോഗാണുക്കളെ തുടച്ചുനീക്കാൻ കഴിയുമെന്ന സത്യം പലർക്കുമറിയില്ല. കാരണം പെരിങ്ങലം ആൻറിവൈറസ് ആണ്. പെരിങ്ങലത്തിന് വസ്തുവിദ്യയിൽ സുപ്രധാനസ്ഥാനമാണുള്ളത്. പെരിങ്ങലം ഉള്ളയിടം താമസയോഗ്യമെന്നാണ് പറയപ്പെടുന്നത്. ഇതിൽ നിന്ന് പെരിങ്ങലത്തിന്റെ  പ്രാധാന്യം നമ്മുക്ക് മനസ്സിലാക്കാമല്ലോ.

പെരിങ്ങലം

പെരിങ്ങല കഷായം അതായതു പെരിങ്ങലത്തിന്റെ  എല്ലാ ഭാഗങ്ങളും ചേർത്ത് കഷായം ആയി ഉപയോഗിക്കുന്നത് ഗർഭാശയ ബന്ധമായ എല്ലാ പ്രശനങ്ങളക്കും പ്രതിവിധിയാണ്. ഗർഭാശയമുഴ  വരെ ഇല്ലാതാക്കാനുള്ള കഴിവ് പെരിങ്ങലത്തിന്  ഉണ്ട്. ഉദരത്തിൽ വച്ച് മരിക്കുന്ന കുഞ്ഞിന്റെ അവശിഷ്ടങ്ങൾ പുറത്തു കളയുവാൻ പെരിങ്ങല കഷായം ആണ് പണ്ട് കാലത്തു ഉപയോഗിക്കാറുള്ളത്. രക്‌തത്തിലെ കൗണ്ട് കൂട്ടുവാൻ ഇതിന്റെ തളിരിലയും വേരും കഴിക്കുന്നത് നല്ലതാണ്. മൂത്രക്കല്ല് മാറുവാൻ ഇതിന്റെ തളിരില ഒൻപതു എണ്ണവും ഒൻപതു കുരുമുളകും കൂടി അരച്ച് വെറും വയറ്റിൽ രാവിലെ ഏഴുദിവസം കഴിച്ചാൽ മതി.ശരീരത്തിലുണ്ടാകുന്ന മുറിവുണക്കാൻ ഇതിന്റെ നീര് ഇറ്റിച് വീഴ്ത്തുന്നത് നല്ലതാണ്. പെരിങ്ങലത്തിന്റെ തളിരില ഒന്നും നാം ഉരിയാടാതെ കയ്യിലെടുത് തിരുമ്മി പിഴിഞ്ഞ് നമ്മുടെ കാലിന്റെ പെരുവിരലിൽ ഇറ്റിച്ചു വീഴ്ത്തിയാൽ ചെന്നിക്കുത്ത് മാറിക്കിട്ടും. ഇടതുവശത്താണ് ചെന്നികുത്തു അനുഭവപ്പെടുന്നതെങ്കിൽ വലുതുകാലിന്റെ പെറുവിരലിലും വലതുഭാഗത്താണ് ചെന്നികുത്തു അനുഭവപ്പെടുന്നതെങ്കിൽ ഇടതുകാലിന്റെ പെറുവിരലിലുമാണ് ഇങ്ങനെ ചെയ്യേണ്ടത്. 

പെരിങ്ങലം

പെരിങ്ങലത്തിന്റെ ഇല ശുദ്ധമായ വെളിച്ചണ്ണയിലിട്ടു കാച്ചി ഉപയോഗിക്കുന്നത് എല്ലാ വിധത്തിലുള്ള ത്വക്ക് രോഗങ്ങൾക്കും നല്ലതാണ്.നെല്ലിക്ക വലുപ്പത്തിൽ ഇതിന്റെ വേരോ ഇലയോ അരച്ച് സമം പാല് ചേർത്ത്  കഴിക്കുന്നത് എല്ലാ വിധത്തിലുള്ള പകർച്ച പനികൾ മാറാൻ സഹായകമാണ്. ഇതേ രീതിയിൽ പാലിന് പകരം മോര് ചേർത്തിട്ടുള്ള പ്രയോഗം ദഹനസംബദ്ധ പ്രശ്നങ്ങൾക്ക് നല്ലതാണ്. മാംസപേശികളിലെ വേദനക്ക് അഞ്ചു എം എൽ നീര്, ഒരു ടീസ്പൂൺ തേൻ ചേർത്ത് ഉപയോഗിച്ചാൽ മതി. പെരിങ്ങലത്തിന്റെ തൊലിക്കഷായം ആസ്തമക്ക്  നല്ലതാണ്. മൂലക്കുരു മാറികിട്ടുവാൻ പെരിങ്ങലത്തിന്റെ ഇല ഉപയോഗിക്കാറുണ്ട്. പെരിങ്ങലത്തിന്റെ ഇലയിട്ട് തിളപ്പിച്ച് ചൂടാറിയതിന് ശേഷം അതിലിരുന്നാൽ പൃഷ്ഠം ശുദ്ധമാകും. അതിന്റെ ഇലകൾ ചെറുതായി ചതച്ച രീതിയിലാക്കി മലദ്വാരത്തിൽ വച്ചാൽ നീർവീക്കം മാറിക്കിട്ടും. അതു കൂടാതെ കുട്ടികളിലെ വിരശല്യം കുറയ്ക്കുവാൻ പെരിങ്ങലത്തിന്റെ ഇല സ്വൽപം അരച്ച് കൊടുക്കുന്നത് വളരെ നല്ലതാണ്.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കാൻസർ മുതൽ പശുക്കളിൽ കണ്ടു വരുന്ന അകിടുവീക്കം വരെ തടയാം ഈയൊരു ഒറ്റമൂലി കൊണ്ട്

English Summary: Clerodendrum infortunatum - Peringalam
Published on: 25 August 2020, 01:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now