കരിനൊച്ചി; വീട്ടുവളപ്പിലെ ഒറ്റമൂലി

Saturday, 27 October 2018 02:36 AM By KJ KERALA STAFF

പണ്ടൊക്കെ നമ്മുടെ വീട്ടുപറമ്പിൽ തന്നെ ഔഷധത്തോട്ടവും അതിൽ പലവിധ ഒറ്റമൂലികളും ഉണ്ടായിരുന്നു. ഒരുവിധം അസുഖങ്ങൾക്ക് എല്ലാമുള്ള മരുന്നുകൾ ഈ ഔഷധത്തോട്ടത്തിൽ നിന്ന് തന്നെ ലഭിക്കുമായിരുന്നു.അതുകൊണ്ടുതന്നെ ഗൗരവമേറിയ അസുഖങ്ങൾക്ക് മാത്രമേ ആശുപത്രികളെ സമീപിക്കേണ്ടി വരാറുള്ളൂ.നമ്മുടെ പറമ്പുകളിൽ ഇന്നും കാണപ്പെടുന്ന ഒരു പ്രധാന ഒറ്റമൂലിയാണ് കരിനൊച്ചി.വീട്ടുവളപ്പിൽ അനായാസം നട്ടുവളർത്താവുന്ന ഇതിന്റെ ഇലകളാണ് പ്രധാനമായും ഔഷധത്തിനു ഉപയോഗിക്കുക .കരിനൊച്ചിയുടെ വിത്തു കിളിർപ്പിച്ചുള്ള തൈകളും ചില്ലകളുമാണ് നടീൽവസ്തുക്കൾ. തനിവിളയായോ ഇടവിളയായോ ഇത് നട്ടുവളർത്താം.വലിയ പരിചരണമൊന്നും കൂടാതെ ഇത് വളരുമെന്നതിനാൽ ഒരു തയ് നട്ടുപിടിപ്പിച്ചു ആർക്കും ഇതിന്റെ ഗുണങ്ങൾ ഉപയോഗപ്പെടുത്താം.മഴക്കാലമാണ് ഇത് നട്ടുപിടിപ്പിച്ച അനുയോജ്യമായ സമയം.

ഉപയോഗരീതികൾ അറിഞ്ഞാൽ ആർക്കും ലളിതമായി ഉപയോഗിക്കാവുന്നതാണ് ഈ ഒറ്റമൂലി.കരിനൊച്ചി നടുവേദനയ്ക്ക് ഫലപ്രദമായ ഔഷധമാണ് . വാതം മൂലമുള്ള നീരും വേദനയും കുറയ്ക്കാൻ കരിനൊച്ചിക്കു കഴിയും.പലവിധ ശരീര വേദനകൾക്ക് കരിനൊച്ചിഇല വെള്ളത്തിലിട്ടു തിളപ്പിച്ച് ആവികൊണ്ടാൽമതി. ഇലയിൽ ധന്വന്തരം തൈലം പുരട്ടി ചൂടാക്കി വേദനയുള്ള ഭാഗത്ത് കിഴി കുത്തുന്നതും ഫലപ്രദമാണ്. സന്ധികളിലുണ്ടാവാതനീര് കുറയാൻ കരിനൊച്ചിയില അരച്ചിട്ടാൽ മതി. നിരവധി കഷായങ്ങളിൽ കരിനൊച്ചി ചേരുവയാണ്.ക്ഷയം ആദിയായ ശ്വാസകോശ രോഗങ്ങള്‍ ക്കെതിരെ പ്രതിരോധശേഷി പ്രദാനം ചെയ്യുന്നതാണ് കരിനൊച്ചി. ഇലയും തണ്ടുമിട്ടു തിളപ്പിച്ച വെള്ളം ജ്വരം, നീരിളക്കം, വാതം എന്നീ രോഗങ്ങള്‍ക്കെതിരെ ആവിപിടിക്കാന്‍ നല്ലതാണ്. തലവേദന മാറുവാന്‍ കരിനൊച്ചിയില നിറച്ച തലയിണ ഉപയോഗിക്കുന്നത് ഫലപ്രദമായിരിക്കും. കരിനൊച്ചിയില പിഴിഞ്ഞെടുത്ത നീരിനു അപസ്മാര രോഗിയെ ബോധക്കേടില്‍ നിന്നും ഉണര്‍ത്താന്‍ കഴിയും.

ചെറിയക്കുട്ടികള്‍ക്ക് അപസ്മാരം, പനി എന്നിവ ഉണ്ടാകുന്ന സമയത്ത് കരിനെച്ചി മരത്തിന്റെ ഇലയിലെ നീര്കൊണ്ട് പനി, അപസ്മാരം എന്നിവഭേദപ്പെടും. ഇത് കൂടാതെ കരിനെച്ചി നീര് മാത്രം കൊടുത്താലും രോഗം തടയാന്‍ സാധിക്കുന്നു. കരിനെച്ചിയില കഷായം : വായ് പുണ്ണിന് നല്ലതാണ്. നടുവേദന, മുട്ടുകളിലുണ്ടാകുന്ന നീര്,വേദന എന്നിവ പൂര്‍ണ്ണമായും വിട്ടുമാറും. പനി, മലമ്പനി എന്നിവ ശമിക്കും.നട്ടെല്ല് സംബന്ധമായ അസുഖങ്ങള്‍ മാറിക്കിട്ടും.തൊണ്ടക്കകത്തും കഴുത്തിനുചുറ്റുമുള്ള ലസികാ നടു വേദന, മുട്ടുകളിലുണ്ടാകുന്ന നീര്, വേദന എന്നീ അസുഖങ്ങള്‍ക്ക് കരിനെച്ചിയില അരച്ചിടുക. കഫക്കെട്ടിനും, ശ്വാസംമുട്ടിനും, ജലദോഷത്തിനും ഇലയിട്ട വെള്ളം ആവി പിടിക്കുന്നു. മൂത്രതടസ്സത്തിന് നല്ല മരുന്നാണ്. മലേറിയ ചികിത്സക്കും ഉപയോഗിക്കുന്നു

CommentsMore from Health & Herbs

ചാമ്പയ്ക്കയെ അവഗണിക്കല്ലേ

ചാമ്പയ്ക്കയെ അവഗണിക്കല്ലേ റോസ് ആപ്പിൾ എന്നറിയപ്പെടുന്ന ചാമ്പക്ക അധികം ശ്രദ്ധിക്കപ്പെടാതെ ഒരു ഫലമാണ്. നമ്മുടെ തൊടികളിൽ സ്ഥിര സാന്നിധ്യമായിരുന്ന ഒരു ചെറിയ വൃക്ഷമാണ് ചാമ്പ .കായ്ക്കുന്ന സമയത്തു മരംനിറയെ കായ്‌കൾ നൽകി ഇവ നമ്മെ സന്തോഷിപ്പിക്…

November 05, 2018

ബിരിയാണികൈത

ബിരിയാണികൈത വടക്കേ ഇന്ത്യക്കാർ രംഭ എന്ന് വിളിക്കുന്ന മലയാളിയുടെ ബിരിയാണിക്കൈത വളരെയേറെ ഗുണങ്ങൾ നിറഞ്ഞ ഒരു ചെടിയാണ് . നമ്മൾ ബിരിയാണിയടക്കമുള്ള ഭക്ഷണപദാർത്ഥങ്ങൾക്ക് ഗന്ധം നൽകാൻ ഉപയോഗിക്കുന്നു എന്നാൽ ഇതിന്റെ ഔഷധഗുണഗൽ വളരെ എറ…

November 01, 2018

പുളിയാറില

പുളിയാറില    ചിത്രശലഭങ്ങൾ ചേർന്നിരിക്കുന്നതുപോലെ നിലത്തോട് ചേർന്ന് ഇളം പച്ചനിറത്തിൽ നമ്മുടെ തൊടികളിൽ കാണപ്പെട്ടിരുന്ന ഒരു ചെറിയ സസ്യമാണ് പുലിയാറില. പുളിരസമുള്ള തണ്ടുകളും ഇലകളുമാണ് ഇതിനുള്ളത്. ചില പ്രദേശങ്ങളിൽ നിരഭേദമുള്ളതായ…

October 31, 2018


FARM TIPS

കൊമ്പൻചെല്ലിയെ തുരത്താൻ

November 03, 2018

തെങ്ങിനെ ബാധിക്കുന്ന നിരവധികീടങ്ങളിൽ പ്രധാനപ്പെട്ടതാണ് കൊമ്പൻ ചെല്ലി തെങ്ങുകളെ ആക്രമിക്കുന്ന ഇവ വണ്ട് വർഗത്തിൽപ്പെട്ട പറക്കാൻ കഴിവുള്ള ഒരു .ഷഡ്പദമാണിത…

ചേമ്പിനു വിത്തായി തള്ളച്ചേമ്പും പിള്ളച്ചേമ്പും ഉപയോഗിക്കാം.

October 22, 2018

ചെറു ചേമ്പിന്റെ വിളവെടുപ്പിന് ഒരു മാസം മുന്‍പ് ചെടിയുടെ ഇലകള്‍ കൂട്ടിക്കെട്ടി ചുവട്ടില്‍ വളച്ച് മണ്ണിടുകയും നന നിര്‍ത്തുകയും ചെയ്താല്‍ കിഴങ്ങുകള്‍ കൂട…

പച്ചക്കറി കൃഷിക്ക് ചില നാടൻ നുറുങ്ങുകൾ

October 22, 2018

മുളകു വിത്തു പാകമാകുമ്പോള്‍ അതോടൊപ്പം കുറച്ച് അരിപ്പൊടി കൂടി വിതറിയാല്‍ വിത്തു നഷ്ടം ഒഴിവാക്കാവുന്നതാണ്. മുളകിന്റെ കുരുടിപ്പ് മാറ്റുവാന്‍ റബര്‍ ഷീറ…


CopyRight - 2018 Krishi Jagran Media Group. All Rights Reserved.