വൃക്കകൾ, ഹൃദയം, തുടങ്ങി അവയവങ്ങൾ പരിപാലിക്കുന്നത് പോലെ തന്നെ പ്രമേഹ രോഗികള്‍ പല്ലുകളേയും വളരെ കരുതലോടെ പരിഗണിക്കേണ്ടത് അത്യാവശ്യമാണ്. ദന്താരോഗ്യം മികച്ചതല്ലെങ്കില്‍ പ്രമേഹരോഗികള്‍ക്ക് മറ്റു പല രോഗങ്ങളും വരാനുള്ള സാധ്യതയുണ്ട്. പ്രമേഹ രോഗികളില്‍ അധികമായും കാണപ്പെടുന്നത് മോണരോഗങ്ങളാണ്. ആരംഭത്തില്‍ തന്നെ ഇത് കണ്ടെത്തി ചികിത്സിക്കേണ്ടതുണ്ട്. പ്രമേഹ രോഗമുള്ളവരുടെ ഉമിനീരിലും ഗ്ലൂക്കോസിന്റെ അളവ് കൂടുതലായിരിക്കും. അതിനാല്‍ത്തന്നെ അണുക്കള്‍ വളരെ വേഗം വ്യാപിക്കാനും ദന്തരോഗങ്ങള്‍ മൂര്‍ച്ഛിക്കാനും കാരണമാകും.
ബന്ധപ്പെട്ട വാർത്തകൾ: വൃക്കകളുടെ ആരോഗ്യം എങ്ങനെ നിലനിർത്താം?
ചില പ്രമേഹരോഗികളില്‍ വായിലെ ഉമിനീരിന്റെ അളവ് കുറഞ്ഞു പോകാം. ഇതുമൂലം വായിലും നാക്കിലും വ്രണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ദന്തസംരക്ഷണത്തിനായി പ്രമേഹരോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- ദിവസവും രണ്ട് നേരം ബ്രഷ് ചെയ്യുക.
- വെള്ളം ധാരാളം കുടിക്കുക. വായ ഉണങ്ങാതിരിക്കാനും ഉമിനീരിന്റെ അളവ് കുറഞ്ഞു പോകാതിരിക്കാനും അവ സഹായിക്കും.
- കഴിയുന്നതും മധുരപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക.
- ചെറിയ ദന്തരോഗങ്ങള്‍ പോലും ഗൗരവ പൂര്‍വ്വം ശ്രദ്ധിക്കുക. ബ്രഷ് ചെയ്യുമ്പോള്‍ വേദനയോ മോണയില്‍ നിന്നോ പല്ലില്‍ നിന്നോ ചോരയോ വരുന്നുവെങ്കില്‍ ഒരു ഡോക്ടറെ കാണുക.
- ആറ് മാസം കൂടുമ്പോള്‍ ദന്ത പരിശോധന നടത്തുക.
ബന്ധപ്പെട്ട വാർത്തകൾ: ആയുർവേദ രീതിയിൽ പല്ലും നാവും ശുചിയോടേയും ആരോഗ്യത്തോടേയും എങ്ങനെ വെയ്ക്കാം?
- കൃത്രിമപ്പല്ല് ഉപയോഗിക്കുന്ന പ്രമേഹരോഗികള്‍ അവ വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.