ഓറഞ്ച് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്, മല്ല മധുരമാണ് എങ്കിൽ കഴിക്കാനും അത് പോലെ തന്നെ ജ്യൂസ് ഉണ്ടാക്കാനും ഒക്കെ തന്നെ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ കഴിക്കാൻ മാത്രം അല്ലാതെ ഓറഞ്ച് കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ? നിങ്ങൾക് അറിയാമോ? എങ്കിൽ ഉണ്ട്. ഓറഞ്ച് കഴിയ്ക്കാൻ മാത്രം അല്ല നമ്മുടെ ചർമ്മ സംരക്ഷണത്തിനും ഏറെ നല്ലതാണ്. എന്നാൽ ഓറഞ്ചിന്റെ തൊലി ആണെന്ന് മാത്രം. എങ്ങനെ എന്നല്ലേ?
വിറ്റാമിന്‍ സി ധാരാളം അടങ്ങിയിയിട്ടുണ്ട് ഓറഞ്ചിൽ അതുകൊണ്ട് തന്നെ മിക്കവാറും എല്ലാ ചര്‍മ്മ സംരക്ഷണ ഉത്‌പന്നങ്ങളിലും ഓറഞ്ചിന്റെ സാന്നിധ്യം ഉണ്ടാകാറുണ്ട്. എന്നാൽ ബ്യൂട്ടി പാര്ലറിൽ പോകാതെ തന്നെ ഓറഞ്ച് തൊലി കൊണ്ട് നിങ്ങള്‍ക്ക് സ്വന്തമായി മുഖ ലേപനം തയ്യാറാക്കാം. ഈ ഫേസ് മാസ്‌ക് നിങ്ങളുടെ ചര്‍മ്മത്തിന് ആവശ്യമായ വിറ്റാമിന്‍ സി നൽകുന്നതിനൊപ്പം ഇത് മാലിന്യങ്ങള്‍ നീക്കം ചെയ്‌ത് ചര്‍മ്മത്തെ ശുദ്ധമാക്കാനും ചര്‍മ്മത്തിന് സ്വാഭാവിക തിളക്കം നല്‍കാനും സഹായിക്കും. പതിവായി ഓറഞ്ച് ഫേസ് മാസ്‌ക് ഉപയോഗിക്കുന്നതിലൂടെ കറുത്ത പാടുകള്‍, ചര്‍മ്മത്തിന്റെ നിറം മാറ്റം (പിഗ്മന്റേഷന്‍), ബ്ലാക്‌ഹെഡ്സ്, തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാനും കൂടാതെ ചര്‍മ്മത്തിന് സ്വാഭാവിക തിളക്കം നൽകാനും സഹായിക്കുന്നു.
ഓറഞ്ച് തൊലി ഉപയോഗിച്ച് വിവിധ തരത്തിലുള്ള ഫെയ്‌സ് മാസ്‌കുകള്‍ നമുക്ക് ഉണ്ടാക്കാൻ സാധിക്കുന്നതാണ്. എന്നാൽ ഇതിനായി ഓറഞ്ചിന്റെ പച്ച തൊലി അല്ല എടുക്കേണ്ടത് എന്ന് മാത്രം, പകരം ഇതിനായി ഓറഞ്ചിന്റെ തൊലി മാത്രം എടുത്ത് കുറച്ച് ദിവസം വെയിലത്ത് വെച്ച് ഉണക്കണം. നനവ് പൂര്‍ണമായി നീക്കം ചെയ്യാൻ ഓറഞ്ച് തൊലി നന്നായി നല്ല വെയിലിൽ, വൃത്തിയുള്ള സ്ഥലത്ത് വെച് ഉണക്കുക. അതിന് ശേഷം തൊലി നല്ല നേര്‍മയോടെ പൊടിച്ചെടുക്കുക.
ഓറഞ്ച് തൊലി+ മഞ്ഞള്‍ ഫെയ്‌സ് പാക്ക്
ഓറഞ്ച് തൊലിയുടെ കൂടെ അല്പം മഞ്ഞളും ചേർത്ത് മികച്ച ഒരു ഫെയ്‌സ് പാക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ചർമ്മത്തിന് മഞ്ഞൾ ഏറെ നല്ലതാണ്, മഞ്ഞളിന് മുഖത്തിലെ അനാവശ്യ രോമങ്ങൾ ഇല്ലാതാക്കാനുള്ള കഴിവ് ഉണ്ട്. കാലങ്ങളായി സൗന്ദര്യ സംരംക്ഷണത്തിന് മഞ്ഞൾ ഉപയോഗിച്ച് വരുന്നുണ്ട്.
എങ്ങനെ തയ്യാറാക്കാം
ഒരു ടേബിള്‍ സ്‌പൂണ്‍ ഓറഞ്ച് തൊലി ഉണ്ടാക്കിയത് നന്നായി ഉണ്ടാക്കിയെടുക്കുക.. ഇതിലേക്ക് രണ്ട് നുള്ള് മഞ്ഞള്‍ പൊടി ചേര്‍ക്കുക. ശേഷം റോസ് വാട്ടര്‍ ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കുക. അതിന് ശേഷം ഈ ലേപനം മുഖത്ത് പൂര്‍ണമായി തേയ്‌ക്കുക, കഴുത്തിന്റെ ഭാഗത്ത് കൂടി ചേർക്കുക. കണ്ണുകളുടെ ഭാഗം ഒഴിവാക്കാൻ ശ്രദ്ധിക്കുക. പതിനഞ്ച് മിനുട്ടുകള്‍ക്ക് ശേഷം, അല്പം നല്ല വെള്ളം ചേർത്ത് നല്ല രീതിയിൽ മുഖം മസാജ് ചെയ്‌ത് വെള്ളം ഉപയോഗിച്ച് മുഖം കഴുകുക.
ഓറഞ്ചു തൊലി + മഞ്ഞള്‍പ്പൊടി+ തൈരും
ഇവ മൂന്നും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് ചര്‍മത്തിന് നിറം നല്‍കാന്‍ സഹായിക്കും. മുഖത്തെ കരുവാളിപ്പ് മാറാൻ ഇത് ഏറെ നല്ലതാണ്. കറുത്ത പാടുകൾ, കരുവാളിപ്പ്, ചർമ്മത്തിന്റെ തിളക്കം എന്നിവ വീണ്ടെടുക്കാനും സഹായിക്കും.
ഓറഞ്ച്+ കറ്റാർവാഴ
ഓറഞ്ച് തൊലിയടെ പൊടി ഒരല്പം കറ്റാര്‍ വാഴ ജെല്ലുമായി നല്ലതുപോലെ ചേര്‍ത്തിളക്കി കുഴമ്പ് രൂപത്തിലാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 10 മിനുട്ട് വെക്കുക. അതിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകാവുന്നതാണ്.
ഓറഞ്ച് + മുൾട്ടാണി മിട്ടി + റോസ് വാട്ടർ
ഒരു ടേബിള്‍ സ്‌പൂണ്‍ ഓറഞ്ച് തൊലി പൊടിച്ചതും, ഒരു ടേബിള്‍ സ്‌പൂണ്‍ മുള്‍ട്ടാണി മിട്ടിയും എന്നിവ എടുത്ത് റോസ് വാട്ടര്‍ ചേർത്ത് കുഴമ്പ് രൂപത്തിലാക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക. ലേപനം കുറച്ച് ഉണങ്ങിയതിന് ശേഷം മസ്സാജ് ചെയ്‌ത് കഴുകി കളയാം.
ബന്ധപ്പെട്ട വാർത്തകൾ
പല്ലിന് വെൺമ പകരും ഓറഞ്ച് തൊലി