1. Health & Herbs

ഓറഞ്ചിൻ്റെ  ഔഷധ ഗുണങ്ങള്‍ അറിയാം

ഓറഞ്ച് ഒരു ഫലം എന്നതിനേക്കാളുപരി മനുഷ്യ ശരീരത്തിന് ഒട്ടേറെ ഔഷധ ഗുണങ്ങള്‍ പകരുന്ന ഒന്നാണ്. പുരാതന കാലം മുതല്‍ക്കേ ഓറഞ്ച് തൊലി രോഗങ്ങള്‍ക്ക് പ്രതിവിധിയായി ഉപയോഗിച്ചിരുന്നു.

KJ Staff
ഓറഞ്ച് ഒരു ഫലം എന്നതിനേക്കാളുപരി മനുഷ്യ ശരീരത്തിന് ഒട്ടേറെ ഔഷധ ഗുണങ്ങള്‍ പകരുന്ന ഒന്നാണ്. പുരാതന കാലം മുതല്‍ക്കേ ഓറഞ്ച് തൊലി രോഗങ്ങള്‍ക്ക് പ്രതിവിധിയായി ഉപയോഗിച്ചിരുന്നു. ജ്യൂസുണ്ടാക്കുമ്പോളായാലും, തിന്നുമ്പോളായാലും തൊലി നമ്മള്‍ എറിഞ്ഞ് കളയാറാണ് പതിവ്. എന്നാല്‍ ഓറഞ്ച് തൊലിയില്‍ പോഷകമൂല്യമുള്ള ഒട്ടേറെ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. എല്ലാ കൊളസ്‌ട്രോള്‍ വിരുദ്ധ ഘടകങ്ങളും കാണുന്നത് ഓറഞ്ചിന്റെ തൊലിയിലാണ്.   
ഹൃദയധമനികളില്‍ അടിഞ്ഞ് കൂടി തടസ്സങ്ങളുണ്ടാക്കുന്ന ചീത്ത കൊളസ്‌ട്രോള്‍ അഥവാ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ തടയാന്‍ ഇവ സഹായിക്കും. ഓറഞ്ച് തൊലി ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിലെ കൊളസ്‌ട്രോള്‍ നില കുറയ്ക്കാന്‍ സഹായിക്കും.

orange flower

ആരോഗ്യമുള്ള കോശങ്ങളിലെ ഓക്‌സിജന്‍ വലിച്ചെടുക്കുന്ന ഓക്‌സിജനില്ലാത്ത റാഡിക്കലുകളെ പ്രതിരോധിക്കാനും, ക്യാന്‍സര്‍ ബാധിത സെല്ലുകളിലെ വളര്‍ച്ചയും വിഭജനവും തടയാനും ഓറഞ്ച് തൊലിക്ക് കഴിവുണ്ട്. കഠിനമായ നെഞ്ചെരിച്ചില്‍ അനുഭവപ്പെടാറുണ്ടോ? ഓറഞ്ച് തൊലി ഇതിന് ഫലപ്രദമായ പരിഹാരമാണ്. ഓറഞ്ച് തൊലിയിലെ ഒരു രാസഘടകത്തിന് നെഞ്ചെരിച്ചില്‍ തടയാനാവുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. 20 ദിവസത്തിലേറെ ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് ഫലം കാണാനാവും.

orange peel

ദഹന പ്രശ്‌നങ്ങള്‍ ദഹിക്കുന്ന ഫൈബര്‍ ധാരാളമായി ഓറഞ്ച് തൊലിയില്‍ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ഓറഞ്ച് തൊലിയില്‍ 10.6 ഗ്രാം ദഹിക്കുന്ന ഫൈബര്‍ അടങ്ങിയിരിക്കുന്നു. മലബന്ധവും വയര്‍ സ്തംഭനവും ഒഴിവാക്കാന്‍ ഇത് സഹായിക്കും. ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഓറഞ്ച് തൊലിയുടെ സത്തെടുത്ത് ചായ തയ്യാറാക്കി കുടിച്ചാല്‍ മതി. ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ കരുത്തുറ്റ രോഗപ്രതിരോധ ഘടകമായ വിറ്റാമിന്‍ സി ധാരാളമായി ഓറഞ്ച് തൊലിയില്‍ അടങ്ങിയിരിക്കുന്നു. ഓറഞ്ച് തൊലിയിലെ ആന്റി ഓക്‌സിഡന്റുകള്‍ പ്രത്യേകിച്ച് വിറ്റാമിന്‍ സി ബ്രോങ്കൈറ്റിസ്, ജലദോഷം, ആസ്ത്മ, ശ്വാസകോശ ക്യാന്‍സര്‍ തുടങ്ങിയ പ്രശ്‌നങ്ങളില്‍ ഫലപ്രദമാകും.

orange pieces

ദഹനക്കുറവിന് വളരെക്കാലം മുമ്പ് തന്നെ ആളുകള്‍ ഓറഞ്ച് തൊലി ഔഷധമായി ഉപയോഗിച്ചിരുന്നു. ദഹന സംബന്ധമായ നിരവധി പ്രശ്‌നങ്ങളും, ദഹനക്കേടും പരിഹരിക്കാന്‍ ഓറഞ്ച് തൊലിയില്‍ നിന്നെടുത്ത സത്ത് ഉപയോഗിച്ചിരുന്നു. ഇതിലെ ഫൈബര്‍ മലവിസര്‍ജ്ജനം സുഗമമാക്കുകയും ദഹനത്തെ കാര്യക്ഷമമാക്കുകയും ചെയ്യും. മഞ്ഞ നിറമുള്ള പല്ലുകള്‍ വെളുപ്പിച്ചെടുക്കാന്‍ എളുപ്പമുള്ള ഒരു മാര്‍ഗ്ഗമാണ് ഓറഞ്ച് തൊലി. തൊലി അരച്ച് പേസ്റ്റ് രൂപത്തിലാക്കി ഉപയോഗിക്കുകയോ, അല്ലെങ്കില്‍ ഓറഞ്ച് തൊലിയുടെ ഉള്‍ഭാഗം പല്ലില്‍ പതിയെ ഉരക്കുകയോ ചെയ്യാം.  പെട്ടന്ന് അസ്വസ്ഥതയുണ്ടാകുന്ന പല്ലുകള്‍ക്ക് ഇത് ഫലപ്രദമാണ്.

orange

ഓറഞ്ചിലെ വിറ്റാമിന്‍ സി ചര്‍മ്മത്തില്‍ ഒരു പ്രകൃതിദത്ത ബ്ലീച്ചറായി ഉപയോഗിക്കാം. ഓറഞ്ച് തൊലിയുടെ സത്ത് തേക്കുന്നത് ചര്‍മ്മത്തിന് തിളക്കം നല്‍കുകയും കറുത്ത കുത്തുകളും പാടുകളും മങ്ങുകയും ചെയ്യും. പൊള്ളലൊഴിവാക്കാന്‍ ഓറഞ്ച് തൊലി മൃദുവായി ഉരക്കുകയും, നേര്‍പ്പിച്ച സത്ത് തേക്കുകയും ചെയ്യുക.തൊലി വെളുപ്പിക്കുന്നതിന് പുറമേ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ വൃത്തിയാക്കാനും, ഉപദ്രവകരമായ അള്‍ട്രാ വയലറ്റ് രശ്മികളെ തടയാനും ഇത് സഹായിക്കും. 
English Summary: orange fruit goodness

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds