Updated on: 23 May, 2022 11:45 AM IST
Orthostatic Hypotension

ചിലരിലെങ്കിലും കാണുന്ന ഒരു പ്രശ്‌നമാണ് ഉറക്കത്തിൽ നിന്നും ഉണർന്ന് പെട്ടെന്ന് എഴുന്നേറ്റു നിൽക്കുമ്പോൾ തലകറക്കം അനുഭവപ്പെടുന്നത്.   ഓർത്തോസ്റ്റാറ്റിക് ഹൈപ്പോടെൻഷൻ (Orthostatic Hypotension) എന്ന  അവസ്ഥയാണിത്.  ഇത് ഉണ്ടാകുന്നതിന് കാരണം, ശരീരത്തിന് പെട്ടെന്നുണ്ടാകുന്ന സ്ഥാനമാറ്റം മൂലമാണ്.  ഇങ്ങനെ സ്ഥാനമാറ്റം സംഭവിക്കുമ്പോൾ രക്തസമ്മർദ്ദം പെട്ടെന്ന് കുറയുന്നതാണ് ഓർത്തോസ്റ്റാറ്റിക് ഹൈപ്പോടെൻഷൻ ഉണ്ടാകുന്നതിന് കാരണമെന്ന് ഡോക്ടർമാർ വിശദീകരിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ഉയർന്ന സമ്മർദ്ദം നൊടിയിടത്തിൽ കുറയ്ക്കാൻ ടിപ്പുകൾ

നമ്മൾ കിടക്കുമ്പോഴോ ഇരിക്കുമ്പോഴോ ഗുരുത്വാകർഷണം മൂലം രക്തചംക്രമണം വിപരീത ദിശയിലാകുന്നു. അതായത് ഗുരുത്വാകർഷണം മൂലം രക്തം കാലുകളിലേക്ക് ഒഴുകുന്നു. എന്നാൽ പെട്ടെന്ന് എഴുന്നേറ്റു കഴിഞ്ഞാൽ തലച്ചോറിന് ഓക്സിജൻ നൽകുന്നതിനായി രക്തത്തെ മുകളിലേക്ക് തള്ളാൻ ശരീരം പരമാവധി ശ്രമിക്കുന്നു. കാലുകളിൽ നിന്നും രക്തം നിങ്ങളുടെ തലച്ചോറിലേക്കും ഹൃദയത്തിലേക്കും എത്തിക്കാൻ ശരീരം ഒരു നിമിഷം സമയം എടുക്കും. അപ്പോൾ രക്ത സമ്മർദ്ദത്തിൽ കുറവുണ്ടാകും. ധമനികളിലെ രക്തസമ്മർദ്ദം നിശ്ചിത അളവിനേക്കാൾ കുറയുന്നതാണ് ഹൈപ്പോടെൻഷൻ അല്ലെങ്കിൽ കുറഞ്ഞ രക്തസമ്മർദ്ദം. ഓർത്തോസ്റ്റാറ്റിക് ഹൈപ്പോടെൻഷൻ അനുഭവിക്കുന്ന ആളുകൾ സാധാരണയായി പെട്ടന്ന് എഴുന്നേൽക്കുമ്പോൾ അവരുടെ രക്തസമ്മർദ്ദം ഗണ്യമായി കുറയുന്നു. ഇത് തലകറക്കത്തിനും ശരീരത്തിന്റെ ബാലൻസ് തെറ്റുന്നതിനും കാരണമാകുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ഇഞ്ചി അമിതമായി ഉപയോഗിച്ചാൽ അപകടം; പാര്‍ശ്വഫലങ്ങള്‍ അറിയൂ

പ്രായമായവരിലാണ് സാധാരണയായി ഇത് കൂടുതലായി കാണപ്പെടുന്നത്. കാരണം, ഒരു വ്യക്തിയ്ക്ക് പ്രായമാകുമ്പോൾ രക്തസമ്മർദ്ദം കുറയുന്നതിനോട് പ്രതികരിക്കാനുള്ള അവരുടെ ശരീരത്തിന്റെ കഴിവ് കുറയുന്നു. രക്തക്കുഴലുകൾക്കുള്ളിൽ നിന്നും ജലാംശം നഷ്ടപ്പെടുന്നത് കാരണവും ഓർത്തോസ്റ്റാറ്റിക് ഹൈപ്പോടെൻഷൻ ഉണ്ടാകാം.  വയറിളക്കം, മരുന്നുകളുടെ ഉപയോഗം, ഛർദ്ദി എന്നിവ മൂലമുണ്ടാകുന്ന നിർജ്ജലീകരണം കാരണവും ഒരു വ്യക്തിക്ക് തലകറക്കവും അസന്തുലിതാവസ്ഥയും അനുഭവപ്പെടാം. അതേസമയം, ശരീരത്തിൽ ചുവന്ന രക്താണുക്കളുടെ അളവ് കുറയുന്നതിന് കാരണമാകുന്ന അനീമിയ പോലുള്ള അവസ്ഥകളും ഓർത്തോസ്റ്റാറ്റിക് ഹൈപ്പോടെൻഷന് കാരണമാകും. അനീമിയ ഉണ്ടാകുന്ന അവസ്ഥയിൽ ഒരാളുടെ ശരീരത്തിലെ രക്തത്തിൽ ചുവന്ന രക്താണുക്കളുടെ എണ്ണം കുറവായതിനാൽ കാഴ്ച മങ്ങാനും ബോധരഹിതരാകാനും ഉള്ള സാധ്യതയുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: ഉയർന്ന രക്തസമ്മർദ്ദം തലച്ചോറിനെ എങ്ങനെയെല്ലാം ബാധിക്കാം

ഓർത്തോസ്റ്റാറ്റിക് ഹൈപ്പോടെൻഷന്റെ സാധ്യത കുറയ്ക്കാൻ ശരീരത്തിൽ ജലാംശം നിലനിർത്തുകയും നിത്യേന ധാരാളം വെള്ളം കുടിക്കുകയും ചെയ്യണമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു. വയറിളക്കമോ ഛർദ്ദിയോ മൂലം ഒരാളുടെ ശരീരത്തിൽ നിന്നും ജലാംശം നഷ്ടപ്പെടുകയാണെങ്കിൽ ഉടനെ ശരീരത്തിന് ആവശ്യമായ വെള്ളം ലഭ്യമാക്കണം. അതിനാൽ ആ സമയങ്ങളിൽ പ്രത്യേകിച്ചും ധാരാളം വെള്ളം കുടിക്കാൻ ശ്രമിക്കണം. കൂടാതെ മദ്യത്തിന്റെയും ഉപ്പിന്റെയും ഉപയോഗം കുറയ്ക്കുന്നതും നല്ലതാണെന്ന് ഡോക്ടർമാർ പറയുന്നു.

English Summary: Dizziness when waking up suddenly is most probably due to disease
Published on: 23 May 2022, 11:27 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now