അതിരാവിലെ ഒരു ഗ്ലാസ് ചായ (a glass of tea) കുടിക്കുന്നത് ശരീരത്തിന് ഉന്മേഷകരമാണ്. ഒരു കപ്പ് ചൂട് ചായ കുടിച്ച് ദിവസം തുടങ്ങാനാണ് പലരും ഇഷ്ടപ്പെടുന്നതും. ചായയ്ക്ക് കൂടുതൽ സ്വാദുണ്ടാകാൻ ഏലയ്ക്കയോ തേനോ ഇഞ്ചിയോ ചേർക്കുന്നവരുമുണ്ട്. ചായയിൽ ഒരുപാട് മധുരം ചേർക്കുന്നതിന് ഇഷ്ടപ്പെടുന്നവരുണ്ട്.
ചായയിൽ അധികമായി പഞ്ചസാര ചേർക്കുന്നത് അത്ര നല്ലതല്ല. എങ്കിലും മധുരപ്രിയർക്ക് പഞ്ചസാരയെ ഒഴിച്ചുനിർത്താനുമാവില്ല. പഞ്ചസാരയാണോ ശർക്കരയാണോ അതോ മറ്റേതെങ്കിലുമാണോ മധുരത്തിനായി ചായയിൽ ചേർക്കേണ്ടതെന്ന് പലപ്പോഴും നിങ്ങൾക്ക് ആശയക്കുഴപ്പമുണ്ടാകാം.
ചായയിൽ പഞ്ചസാരയ്ക്ക് പകരം ശർക്കര ചേർക്കുന്നത് ഗുണകരമാണെന്ന് പലരും ചിന്തിക്കുന്നു. എന്നാൽ, ആയുർവേദ പ്രകാരം ശർക്കര ആരോഗ്യത്തിന് നല്ലതാണ്. എങ്കിലും ഇതിലും ചില കണ്ടീഷനുകളുണ്ട്. അതായത്, ശർക്കര ചായ വളരെ രുചികരമാണെങ്കിലും പാൽ ചേർക്കരുത്. ഇതിന്റെ കാരണം എന്താണെന്ന് നോക്കാം.
പാലും ശർക്കരയും (Milk and jaggery)
ശർക്കരയ്ക്ക് ധാരാളം ഗുണങ്ങളുണ്ട്. വിറ്റാമിനുകൾ, ഫോസ്ഫറസ്, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമാണ് ശർക്കര. ലഡ്ഡു, പലഹാരങ്ങൾ, കഷായം എന്നിവ ഉണ്ടാക്കുന്നതിന് ശർക്കര ധാരാളം ഉപയോഗിക്കുന്നു. ഇത് ശരീരത്തിന് പ്രതിരോധശേഷി നൽകുമെന്ന് പറയുന്നു. എന്നാൽ, ആയുർവേദ വിദഗ്ധരുടെ അഭിപ്രായത്തിൽ, പാൽ ചായയിൽ ശർക്കര ചേർക്കുന്നത് നിങ്ങളുടെ ദഹനത്തെ ബാധിച്ചേക്കാം.
ബന്ധപ്പെട്ട വാർത്തകൾ: പഞ്ചസാരയുടെ ഉപയോഗം ഒഴിവാക്കുകയാണെങ്കിൽ ഈ നേട്ടങ്ങൾ ലഭ്യമാക്കാം
ആയുർവേദം പറയുന്നത് അനുസരിച്ച് ഓരോ ഭക്ഷണത്തിനും വ്യത്യസ്ത ഗുണവും രുചിയും ഫലവുമുണ്ട്. ഇത് ദഹനത്തെ സ്വാധീനിക്കുന്നു. നിങ്ങൾ ചൂടുള്ള ഭക്ഷണത്തിലോ പാനീയങ്ങളിലോ തണുത്ത സ്വഭാവമുള്ള എന്തെങ്കിലും കലർത്തുകയാണെങ്കിൽ, അത് വിപരീതഫലം തരും.
ശർക്കര ചേർത്ത പാൽ ചായ കുടിച്ചാൽ ദഹനം മോശമാകും. അത് വയറിളക്കം, വയറുവേദന, ഛർദ്ദി, ഗ്യാസ് ട്രബിൾ പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കും. മാത്രമല്ല, തണുത്തതും ചൂടുള്ളതും ഒരുമിച്ച് കഴിക്കുന്നത് ചർമ പ്രശ്നങ്ങൾക്കും വഴിവയ്ക്കും.
തേൻ ചായ ഗുണമോ ദോഷമോ? (Is honey tea good or bad for your health?)
അതുപോലെ ചൂടുള്ള ചായയിൽ തേൻ ഒഴിയ്ക്കാമോ എന്നതും പരിശോധിക്കണം. ചായയിൽ പഞ്ചസാര ചേർക്കുന്നതിനേക്കാൾ തേൻ ഗുണകരമാണ്.
അതിനാൽ തേൻ ചായ (honey tea) കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. ചൂടുള്ള വെള്ളത്തിൽ തേൻ ഒഴിയ്ക്കുന്നത് പ്രശ്നമാകും. ചായയുടെ താപനില 40 ഡിഗ്രിയിൽ കൂടുതലാണെങ്കിൽ തേൻ ഒഴിയ്ക്കരുത്. ഉയർന്ന താപനിലയിൽ തേനിന്റെ ഗുണങ്ങൾ നഷ്ടപ്പെടുന്നു. മാത്രമല്ല, തേയില കൂടി ചേരുമ്പോൾ ചായയിൽ ഓക്സിമെഥൈൽഫർഫ്യൂറൽ രൂപം കൊള്ളുന്നു. ഇത് മനുഷ്യശരീരത്തിന് വിഷമാണ്.
ബന്ധപ്പെട്ട വാർത്തകൾ: പാലിൽ തുളസിയിട്ട് ചെറുചൂടോടെ കുടിച്ച് നോക്കൂ... പനിയ്ക്കും തലവേദനയ്ക്കും തുടങ്ങി വിവിധ രോഗങ്ങൾക്ക് ഉത്തമ മരുന്ന്
കുറഞ്ഞ ഊഷ്മാവിൽ ഉണ്ടാക്കുന്ന തേൻ ചായയിൽ വിറ്റാമിനുകളും ധാതുക്കളും സമ്പുഷ്ടമായി അടങ്ങിയിരിക്കുന്നു. വിറ്റാമിൻ ബി 2വും ഇതിൽ ധാരാളം അടങ്ങിയിരിക്കുന്നു. അതിനാൽ മുഖക്കുരു, താരൻ, പൊട്ടുന്ന മുടി, വെളിച്ചത്തോടുള്ള സംവേദനക്ഷമത എന്നിവയ്ക്കെല്ലാമെതിരെ തേൻ ചായ ഗുണം ചെയ്യും.