നിശ്ശബ്ദരോഗങ്ങൾ എന്നു കൂടി വിളിക്കുന്ന ഈ രോഗത്തിൻറെ ലക്ഷണങ്ങൾ കണ്ടുപിടിക്കുക ബുദ്ധിമുട്ടാണ്. എങ്കിലും കുറച്ചു ശ്രദ്ധ വയ്ക്കുകയാണെങ്കിൽ നമുക്ക് ഉയർന്ന രക്തസമ്മർദ്ദത്തിൻറെ ചില ലക്ഷണങ്ങളെ തിരിച്ചറിയാവുന്നതാണ്. എന്നാൽ പലരും ഈ ലക്ഷണങ്ങൾ കൂട്ടാക്കാതിരിക്കുകയാണ് പതിവ്. കൃത്യസമയത്ത് ചികിൽസിച്ചില്ലെങ്കിൽ മറ്റ് പല ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കുന്ന രോഗമാണിത്. ഉയർന്ന രക്തസമ്മർദ്ദം ഹൃദയാഘാതം, ധമനികളിലെ ക്ഷതം, മറ്റ് വിട്ടുമാറാത്ത അവസ്ഥകൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദത്തിൻറെ ആ ലക്ഷണങ്ങൾ ഏതൊക്കെയാണെന് നോക്കാം.
ബന്ധപ്പെട്ട വാർത്തകൾ: നിങ്ങളുടെ രക്തസമ്മർദ്ദം നിയന്ത്രിക്കാനുള്ള പ്രകൃതിദത്ത വഴികൾ എന്തൊക്കെ?
* എല്ലായ്‌പ്പോഴും ഉണ്ടാകുന്ന തലവേദന ഉയർന്ന രക്തസമ്മർദ്ദത്തിൻറെ ലക്ഷണമാകാം. രക്തസമ്മർദ്ദമുള്ള ഭൂരിഭാഗം ആളുകൾക്കും തലവേദന ഉണ്ടാകുന്നുണ്ട്. അതിരാവിലെ തന്നെ തലവേദന അനുഭവപ്പെടുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ലക്ഷണമായാണ് വിദഗ്ധർ പറയുന്നത്. ഉറക്കക്കുറവ് കൊണ്ടും അതിരാവിലെ തലവേദന ഉണ്ടാകാം.
ബന്ധപ്പെട്ട വാർത്തകൾ: ഉറക്കക്കുറവ് നമ്മുടെ ആരോഗ്യത്തെ എങ്ങനെയെല്ലാം ബാധിക്കുന്നു?
* മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടാകുന്നത് സൈനസൈറ്റിസ് കൊണ്ട് മാത്രമല്ല ഉയർന്ന രക്തസമ്മർദ്ദത്തിന്റെ മറ്റൊരു ലക്ഷണമായാണ് വിദഗ്ധർ പറയുന്നത്. ഈ ലക്ഷണം കാണുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തുക.
* എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിലും ഉയർന്ന രക്തസമ്മർദ്ദത്തിന്റെ മറ്റൊരു ലക്ഷണമായാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ക്ഷീണം മാറാന്‍ കക്കിരിക്ക കഴിക്കാം
* രക്തസമ്മർദ്ദം കൂടുതലായിരിക്കുമ്പോൾ ഒരാൾക്ക് ശ്വസിക്കാൻ പ്രയാസമുണ്ടാകാം. ഹൈപ്പർടെൻഷന്റെ സാധാരണ ലക്ഷണങ്ങളിൽ ഒന്നാണിത്.
* ഹൈപ്പർടെൻഷന്റെ മറ്റൊരു ലക്ഷണം കാഴ്ച മങ്ങൽ അല്ലെങ്കിൽ പെട്ടെന്ന് പൂർണ്ണമായും കാഴ്ച നഷ്ടപ്പെടൽ എന്നതാണ്. ഇത് ഗൗരവമായി കാണേണ്ട ലക്ഷണങ്ങളാണ്.