1. Health & Herbs

ക്ഷീണം മാറാന്‍ കക്കിരിക്ക കഴിക്കാം

ഇനി വേനല്‍ക്കാലമാണ്. ശരീരത്തില്‍ നിന്ന് ധാരാളം ജലാംശം നഷ്ടപ്പെടുന്നത് കൊണ്ട് തന്നെ വേനല്‍ക്കാലത്ത് പലരെയും അലട്ടുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് അമിതമായ ക്ഷീണം. വേനലിലെ ഈ അമിതക്ഷീണം കുറയ്ക്കാന്‍ കക്കിരിക്ക ഏറെ സഹായകമാകും

KJ Staff
ഇനി വേനല്‍ക്കാലമാണ്. ശരീരത്തില്‍ നിന്ന് ധാരാളം ജലാംശം നഷ്ടപ്പെടുന്നത് കൊണ്ട് തന്നെ വേനല്‍ക്കാലത്ത് പലരെയും അലട്ടുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് അമിതമായ ക്ഷീണം. വേനലിലെ ഈ അമിതക്ഷീണം കുറയ്ക്കാന്‍ കക്കിരിക്ക ഏറെ സഹായകമാകും.

എല്ലാ കാലത്തും പ്രത്യേകിച്ച് വേനൽക്കാലത്ത് നമ്മുടെ ഭക്ഷണക്രമത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് കക്കിരിക്ക. വേനൽക്കാലത്ത് പകൽ സമയങ്ങളിൽ ഇടക്കിടെ കക്കിരിക്ക കഴിക്കുന്നത്‌ ശരീരത്തിലെ ജലാംശം കുറയാതിരിക്കാനും ക്ഷീണം അകറ്റാനും സഹായിക്കും .

വിറ്റാമിന്‍ b, b2, b3, b5, b6, ഫോളിക് ആസിഡ്, വിറ്റാമിന്‍ സി, കാല്‍സ്യം, അയേണ്‍, മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക് തുടങ്ങി ധാരാളം വിറ്റാമിനുകളും ധാതുക്കളും കക്കിരിക്കയില്‍ അടങ്ങിയിരിക്കുന്നു.

salt and pepper cucumber

* ക്ഷീണം തോന്നുമ്പോള്‍ അല്‍പ്പം ഉപ്പ് വിതറിയും വേണമെങ്കില്‍ അല്‍പ്പം കുരുമുളക് പൊടി വിതറിയും           കക്കിരിക്ക കഴിക്കാം. 

* അതിരാവിലെ പ്രഭാത ഭക്ഷണത്തിന് മുന്‍പ് കക്കിരിക്ക ചെറിയ കഷ്ണങ്ങളാക്കി കഴിക്കുന്നത് അസിഡിറ്റി ഇല്ലാതാക്കാന്‍ സഹായകമാകും.

* ധാരാളം ജലാംശം അടങ്ങിയ കക്കിരിക്ക ഇടനേരങ്ങളില്‍ കഴിക്കാം. ഇത് ശരീരത്തിനകത്തും പുറത്തും     ചൂട് നിയന്ത്രിക്കാന്‍ സഹായിക്കും. 

* വായ്നാനാറ്റം തടയാന്‍ ഉത്തമമാണ് കക്കിരിക്ക. ഭക്ഷണശേഷം ഒരു കഷണം കക്കിരിക്ക വായയ്ക്കുള്ളില്‍ മുകളിലായി കുറച്ച് സമയം വെക്കുക. ഇതിലടങ്ങിയ രാസവസ്തുക്കള്‍ ബാക്ടീരിയയെ നശിപ്പിക്കുക്കയും വായനാറ്റം കുറക്കുകയും ചെയ്യും.

* വയറ്റില്‍ അമിതമായി അടിഞ്ഞു കൂടുന്ന കൊഴുപ്പ് നീക്കം ചെയ്യാനും കക്കിരിക്ക സഹായകമാകും. 

* കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. കക്കിരിക്ക മുറിച്ചു കണ്ണിനു     മുകളില്‍ വയ്ക്കുന്നത് കണ്ണിന്‍റെ ചുറ്റും ഉള്ള കറുപ്പ് നിറം മാറ്റാന്‍ സഹായിക്കും.

* തിളയ്ക്കുന്ന വെള്ളത്തിന് മുകളില്‍ നെടുകെ മുറിച്ച വലിയ കക്കിരിക്കാ കഷ്ണം വെച്ച് ഇതില്‍ നിന്ന് വരുന്ന ആവി മുഖത്ത് തട്ടിയാല്‍ ചര്‍മ്മം ഫ്രഷ് ആകും. കൂടാതെ ശരീരത്തിലെ വിഷാംശങ്ങള്‍ പുറന്തളളുവാനും ശരീരഭാരം നിയന്ത്രിക്കുവാനും കക്കിരിക്ക സഹായകമാകും.

* നല്ല തലവേദനയുണ്ടെങ്കില്‍ ഉറങ്ങും മുന്‍പ് കുറച്ച് കക്കിരിക്ക കഷണങ്ങള്‍ കഴിക്കുക. ഉണരുമ്പോള്‍ ആശ്വാസം ലഭിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന്റെ അംശം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും.

തടികുറയ്ക്കാനായി കക്കിരിക്ക ജ്യൂസ് കുടിക്കാം. ഉണ്ടാക്കുന്ന വിധം:

ചേരുവകള്‍  
  
      * ചെറുതായി അരിഞ്ഞ തൊലി  കളഞ്ഞ കക്കിരിക്ക
      * തേന്‍ ആവശ്യത്തിന്
      * രണ്ട് ടീസ്പൂണ്‍ നാരങ്ങനീര് 
      * ഇഞ്ചി ചെറിയ കഷ്ണം.

തയ്യാറാക്കുന്ന വിധം
തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞ കക്കിരിക്ക, തേന്‍, നാരങ്ങനീര്, ഇഞ്ചി ഇവ ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുത്ത ശേഷം അരിക്കുക. ഇത് തണുപ്പിച്ച് കഴിക്കാം.
English Summary: salt and pepper cucumber

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds