Updated on: 16 May, 2021 4:07 PM IST
മാസ്‌ക് ധരിക്കുന്നതിന് തൊട്ടുമുമ്പ് കണ്ണട സോപ്പുവെള്ളത്തില്‍ നന്നായി കഴുകുക

കോവിഡിനും വളരെ മുന്‍പ് ഇംഗ്ലണ്ടിലെ റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സിന്റെ 2011ലെ വാര്‍ഷികപ്പതിപ്പില്‍ ഈ വിഷയത്തിൽ ഒരു ലേഖനം പ്രസിദ്ധപ്പെടുത്തിയിരുന്നു.

അതില്‍ പറയുന്ന ഒന്നാമത്തെ പോംവഴി മാസ്‌ക് ധരിക്കുന്നതിന് തൊട്ടുമുമ്പ് കണ്ണട സോപ്പുവെള്ളത്തില്‍ നന്നായി കഴുകുക എന്നതാണ്. ഇങ്ങിനെ ചെയ്താല്‍ ലെന്‍സില്‍ ഈര്‍പ്പം പടരുന്നത് കുറേയൊക്കെ ഒഴിവാക്കാം.

കൊവിഡ് കാലത്ത് മാസ്‌ക് നിര്‍ബന്ധമാക്കിയതോടെ പ്രയാസപ്പെടുന്നത് കണ്ണടധാരികളാണ്. റീഡിങ് ഗ്ലാസ് വയ്ക്കുന്നവർക്ക് അത്ര പ്രശ്നമില്ല. എന്നാൽ കണ്ണട വൈക്കത്തെ കണ്ണ് കാണില്ല എന്നുള്ളവർക്കാണ് പ്രശ്നം. വാഹനം ഓടിക്കുമ്പോഴാണ് ഇത്തരക്കാർ ഏറെ പ്രശ്നം നേരിടുന്നത്. അപകടങ്ങൾക്ക് കരണമാകാനും ഇത് വഴി വയ്ക്കും.

മാസ്ക് വച്ച് കഴിഞ്ഞ് ശ്വസിക്കുമ്പോൾ മൂക്കില്‍ നിന്നുള്ള ഉഛ്വാസവായു നേരെ കണ്ണടയുടെ ചില്ലിലേക്ക് കയറി കാഴ്ച്ച മങ്ങുന്നതാണ് പ്രശ്നം. കണ്ണട ഊരി തുടച്ചു വൃത്തിയാക്കിയാലും അടുത്ത നിമിഷങ്ങളില്‍ വീണ്ടും ഗ്ലാസ് മങ്ങും. ഒന്നുകില്‍ കണ്ണട, അല്ലെങ്കില്‍ മാസ്‌ക് എന്നതാണ് പിന്നീടുള്ള അവസ്ഥ.

മാസ്‌കിനു മുകളില്‍ ഒരു ടിഷ്യു പേപ്പറിന്റെ കഷ്ണം നീളത്തില്‍ മടക്കി കണ്ണടയിലേക്ക് ഉഛ്വാസവായു കയറുന്നത് ഒഴിവാക്കാം

രണ്ടാമതായി പറയുന്ന മറ്റൊരു മാര്‍ഗ്ഗം മാസ്‌കിനു മുകളില്‍ ഒരു ടിഷ്യു പേപ്പറിന്റെ കഷ്ണം നീളത്തില്‍ മടക്കി കണ്ണടയിലേക്ക് ഉഛ്വാസവായു കയറുന്നത് ഒഴിവാക്കാം എന്നുള്ളതാണ്. ഇത് ഏറെക്കുറെ ഫലപ്രദമാണ്.

മറ്റൊന്ന് മാസ്‌കിന്റെ മുകള്‍ഭാഗത്തെ നേര്‍ത്ത കമ്പിപോലുള്ള ഭാഗം മൂക്കിനോട് ചേര്‍ത്ത് അമര്‍ത്തി കണ്ണടയിലേക്ക് ഉഛ്വാസവായു കയറുന്നതിന്റെ നിയന്ത്രിക്കാം എന്നതാണ്.

ചിലയിനം മാസ്‌കുകളില്‍ മാത്രമേ ഈ വിദ്യ ഫലപ്രദമാകുകയുള്ളൂ. കണ്ണിനു താഴെ മാസ്‌ക് മുഖവുമായി ചേരുന്ന ഭാഗത്ത് സെല്ലോ ടേപ്പ് ഉപയോഗിച്ച് മാസ്‌കും മുഖവും ഒട്ടിച്ചാല്‍ കണ്ണടയിലേക്ക് ഉഛ്വാസമായു കയറുകയില്ല. ഇങ്ങിനെ ചെയ്യുന്നത് മുഖത്തിന് അസ്വസ്ഥതയുണ്ടാക്കുമെങ്കിലും കാഴ്ച വ്യക്തമായിരിക്കും എന്നതിനാൽ ഈ രീതി പ്രയോഗിക്കാവുന്നതാണ് .

English Summary: Do you breathe in and out of sight when you put on a mask for your glasses?
Published on: 16 May 2021, 03:37 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now