അകത്തിയുടെ പോഷകഗുണങ്ങൾ അനവധിയാണ്. ധാരാളം ജീവകങ്ങളും ധാതുക്കളും അടങ്ങിയിരിക്കുന്ന അകത്തിയെ ആയുർവേദം മഹാ ഔഷധി എന്ന് വിശേഷിപ്പിക്കുന്നു. അകത്തിയുടെ ഔഷധപ്രയോഗങ്ങൾ വാക്കുകൾക്കതീതമാണ്.
അകത്തിയുടെ ഔഷധപ്രയോഗങ്ങൾ(Health benefits of Agathi)
1. ഇതിൻറെ ഇല നെയ്യിൽ വറുത്ത് പൊടിച്ച് നെയ്യും ചേർത്ത് തുടർച്ചയായി കഴിച്ചാൽ നേത്രരോഗങ്ങൾ ഭേദമാകും.
2. അകത്തിയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ ശരീരത്തിലെ കലകൾ മാഞ്ഞുപോകും.
3. അകത്തി ഇലയും തുളസിയിലയും പച്ചമഞ്ഞളും ചേർത്ത് നല്ലവണ്ണം അരച്ച് പുരട്ടിയാൽ ദേഹത്ത് ഉണ്ടാകുന്ന ചൊറിച്ചിൽ ഇല്ലാതാകും.
4. ഇതിൻറെ പുഷ്പത്തിന്റെ നീര് അരിച്ചെടുത്ത് കണ്ണിൽ വീഴ്ത്തുന്നത് കണ്ണിൻറെ കാഴ്ച കുറവ് പരിഹരിക്കുവാൻ ഉത്തമമാണ്.
5. ഇതിൻറെ പൂവും ഇലയെടുത്തും നല്ലപോലെ അരച്ച് നീരെടുത്ത് മൂക്കിൽ നസ്യം ചെയ്താൽ തലവേദന പൂർണ്ണമായും ഭേദമാകും.
6. അകത്തി കറിവെച്ച് കഴിച്ചാൽ രക്തശുദ്ധി കൈവരുകയും മലശോധന ഉണ്ടാവുകയും ചെയ്യും.
7. നീർദോഷങ്ങളും കഫക്കെട്ടും ഇല്ലാതാക്കുവാൻ അകത്തി തളിരില വെയിലിൽ വാട്ടിപ്പിഴിഞ്ഞ നീരിൽ നസ്യം ചെയ്താൽ മതി.
ബന്ധപ്പെട്ട വാർത്തകൾ: അഗത്തിയെന്ന ഔഷധച്ചെടി
8. അകത്തി ഇല നല്ലപോലെ അരച്ച് പിഴിഞ്ഞെടുത്ത നീര് കഴിച്ചാൽ മൂത്രാശയത്തിൽ ഉണ്ടാകുന്ന കല്ല് ശമിക്കും.
9. അകത്തിയില ഇടിച്ചുപിഴിഞ്ഞെടുത്ത നീരിൽ പൂവ് അരച്ചുകലക്കി പാലും നെയ്യും കൂട്ടി അരച്ച് പുരട്ടിയാൽ തൊലി വിണ്ടുകീറൽ ഇല്ലാതാകും.
10. അകത്തി പൂവ്, മുക്കുറ്റി വേര് ഇവ സമമെടുത്ത് പശുവിൻപാലിൽ ചേർത്ത് ഇടിച്ചുപിഴിഞ്ഞ നീര് തുടർച്ചയായി രാവിലെ കഴിച്ചാൽ വെള്ളപോക്ക്, അസ്ഥിസ്രാവം തുടങ്ങിയവ ഇല്ലാതാകും.
11. അകത്തി ഇലയും പൂവും അരിക്കാടിയിൽ തിളപ്പിച്ച് സൂപ്പാക്കി കഴിച്ചാൽ ഹൃദ്രോഗം,അൾസർ, ഉഷ്ണരോഗങ്ങൾ ഇവ ശമിക്കും.
12. ചൊറിച്ചിൽ ഇല്ലാതാക്കാൻ അകത്തി ഇല അരച്ച് വെളിച്ചെണ്ണയിൽ ചാലിച്ച് പുരട്ടിയാൽ മതി.
ബന്ധപ്പെട്ട വാർത്തകൾ: നാച്ചൂറൽ അയഡിൻ അടങ്ങിയ അകത്തി ചീരയുടെ ഇലയുടെ പ്രത്യേകത എന്താണ് ?
13. വ്രണങ്ങൾ അകറ്റാൻ അകത്തി വിത്ത് പാലിൽ അരച്ച് പുരട്ടിയാൽ മതി.
14. വാതരോഗം അകറ്റുവാൻ അകത്തിയുടെ വേര് നല്ലവണ്ണം അരച്ച് ദേഹത്ത് നിത്യവും പുരട്ടിയാൽ മതി.
15. അകത്തിക്കുരു പൊടിച്ച് ഇളംചൂടുള്ള പശുവിൻ പാലിൽ ചേർത്ത് കഴിച്ചാൽ ഓർമശക്തി വർധിക്കും.
ബന്ധപ്പെട്ട വാർത്തകൾ: അകത്തി കൃഷിയിൽ മികച്ച വിളവിന് നൂതന മാർഗങ്ങൾ