പ്രതിരോധശേഷിയുടെ പ്രാധാന്യം നാള്‍ക്കുനാള്‍ കൂടിവരികയാണല്ലോ. അതുകൊണ്ടുതന്നെ അത്തരത്തിലുളള ഭക്ഷണശീലങ്ങളിലേക്കും പലരും മടങ്ങിത്തുടങ്ങിയിട്ടുണ്ട്.
അങ്ങനെ നോക്കുമ്പോള്‍ നമ്മുടെ ഭക്ഷണത്തില്‍ നിന്ന് ഒരിക്കലും മാറ്റിനിര്‍ത്താനാവാത്ത പച്ചക്കറിയാണ് കുമ്പളങ്ങ. നിസ്സാരമെന്ന് തോന്നാമെങ്കിലും നിരവധി പോഷഗുണങ്ങള്‍ ഇതിനുണ്ട്. കുമ്പളങ്ങ കഴിച്ചാലുളള ആരോഗ്യഗുണങ്ങള്‍ അറിയാം.
ദഹനത്തിന് ഉത്തമം
ദഹനപ്രശ്‌നങ്ങള്‍ക്ക് ഏറ്റവും മികച്ച പരിഹാരമാണ് കുമ്പളങ്ങ. ജലം ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ എളുപ്പം ദഹിക്കും. നാരുകളടങ്ങിയിരിക്കുന്നതിനാല്‍ മലബന്ധം, അസിഡിറ്റി, ഗ്യാസ് എന്നിവ അകറ്റും. കാലറി കുറവായതിനാല്‍ പെട്ടെന്ന് ദഹിക്കും.
ശരീരഭാരം കുറയ്ക്കും
ശരീരഭാരം കുറയ്ക്കാന്‍ മികച്ചതാണ് കുമ്പളങ്ങ. ചെറിയ അളവില്‍ കുമ്പളങ്ങ കഴിച്ചാല്‍പ്പോലും ഏറെ നേരം വയര്‍ നിറഞ്ഞതായി അനുഭവപ്പെടും. കുമ്പളങ്ങയില്‍ കാലറി കുറവാണ്. ശരീരഭാരം കുറയ്ക്കാന്‍ ലോ കാര്‍ബോ ഡയറ്റുകള്‍ ഫലപ്രദമാണ്. കൊഴുപ്പ് വളരെ കുറച്ചുമാത്രം അടങ്ങിയതിനാല്‍ ശരീരഭാരം കൂടാതെ സഹായിക്കും.
അനീമിയ അകറ്റും
അനീമിയ പോലുളള പ്രശ്‌നങ്ങള്‍ക്കുളള ഉത്തമപരിഹാരമാണ് കുമ്പളങ്ങ. ഇതില്‍ അയണ്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അയണ്‍ ഹീമോഗ്ലോബിന്‍ ഉത്പാദിപ്പിക്കും. കൂടാതെ രക്തം വര്‍ധിക്കാനും രക്തം ശുദ്ധീകരിക്കാനും ഇവ സഹായിക്കും.
പ്രമേഹം നിയന്ത്രിയ്ക്കും
കുമ്പളങ്ങ ജ്യൂസ് ഇന്‍സുലിന്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇത് രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കുകയും അതുവഴി പ്രമേഹം കുറയ്ക്കുകയും ചെയ്യും.
തൈറോയ്ഡ് സാധ്യത കുറയ്ക്കും
ദിവസവും കുമ്പളങ്ങ ജ്യൂസ് കഴിക്കുന്നത് ശീലമാക്കിയാല്‍ തൈറോയ്ഡിന്റെ സാധ്യതും തൈറോയ്ഡ് രോഗവും ഇല്ലാതാക്കാവുന്നതാണ്.
കൊളസ്‌ട്രോള്‍ നിയന്ത്രിക്കാം
ദിവസവും ജ്യൂസായോ അല്ലാതയോ കുമ്പളങ്ങ കഴിക്കുന്നത് ശരീരത്തിലെ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ അകറ്റി എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍ സഹായിക്കും. ശരീരത്തിലെ കൊഴുപ്പ് നീക്കാന്‍ കുമ്പളങ്ങ ജ്യൂസ് സഹായിക്കും. രക്തയോട്ടം വര്‍ധിപ്പിക്കാനും രക്തശുദ്ധിയ്ക്കും കുമ്പളങ്ങ ഉത്തമമാണ്.