Updated on: 18 May, 2021 7:00 PM IST
ഭക്ഷണത്തില്‍ പഴ വര്‍ഗങ്ങളും പച്ചക്കറികളും കൂടുതല്‍ ഉൾപ്പെടുത്താം

ഈ കോവിഡ് കാലത്ത് മനസ്സിനും ശരീരത്തിനും സന്തോഷം ലഭിക്കുന്ന എന്തും കഴിക്കാൻ നാം തയ്യാറാണ്. എങ്കിൽ ലീഡ്‌സ് സര്‍വ്വകലാശാലയിലെ നീല്‍ ഓഷ്യനും, പീറ്റര്‍ ഹൗളിയും നടത്തിയ പഠനം കണ്ടെത്തിയത് നമുക്ക് പ്രാബല്യത്തിൽ വരുത്താം. പഠനം കണ്ടെത്തിയത് എന്താണെന്നല്ലേ? നമ്മുടെ ആരോഗ്യത്തിന് അത്യാവശ്യമായ ഭക്ഷണ പദാര്‍ത്ഥമാണ് പഴങ്ങളും പച്ചക്കറികളും എന്നാണ്. അഞ്ച് വര്‍ഷത്തെ നീണ്ട പഠനത്തില്‍ നിന്നുമാണ് ഭക്ഷണത്തില്‍ പഴവര്‍ഗങ്ങളും പച്ചക്കറികളും കൂടുതല്‍ ഉപയോഗിച്ചാല്‍ മാനസിക ആരോഗ്യത്തിന് നല്ലതാണെന്ന് അവർ കണ്ടെത്തിയത് . .

എന്നാൽ പെട്ടന്ന് തന്നെ പൂർണ്ണമായും പഴങ്ങളും പച്ചക്കറികളും മാത്രം കഴിച്ചേക്കാം എന്ന് കരുതണ്ട. അല്പം അല്പമായി ഈ രീതിയിലേക്ക് മാറുകയാണ് വേണ്ടതത്രേ. അതായത് ഒരു ദിവസം ഒരു നേരം എങ്കിലും പച്ചക്കറികള്‍ മാത്രം ഭക്ഷണമാക്കാനാണ് ഗവേഷകര്‍ ആവശ്യപ്പെടുന്നത്. ഇതിനൊപ്പം ദിവസവും രാവിലെ നടപ്പ് പോലെയുള്ള വ്യായാമവും ശീലിക്കണം. ദിവസവമുള്ള ഭക്ഷണത്തോടൊപ്പം ഒരു സലാഡോ, ഒരു കഷണം പഴമോ മാത്രം കഴിച്ചു ശീലിച്ചാൽ അടുത്ത കുറച്ചു വർഷങ്ങൾ കൊണ്ട് നമ്മുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തി ജീവിതശൈലീ രോഗങ്ങളിൽ നിന്നെല്ലാം രക്ഷപ്പെടാനാവും

ധാരാളം പച്ചക്കറികളും പഴങ്ങളും കഴിക്കുന്നത് ശരീരത്തിന് മാത്രമല്ല മാനസിക ആരോഗ്യത്തിനും നല്ലതാണെന്നു കൂടി പഠനങ്ങൾ പറയുന്നുണ്ട്. ഇത് കാലഭേദമന്യേ എല്ലാ മനുഷ്യർക്കും ബാധകമാണ്.പഴങ്ങളും പച്ചക്കറികളും കഴിച്ച് ശീലിച്ചാൽ ഓര്‍മ്മ വര്‍ധിപ്പിക്കുന്നതിനൊപ്പം ജീവിത സംതൃപ്‍തിയും ലഭിക്കുന്നതായാണ് പഠനം കണ്ടെത്തിയത്

This means that fruits and vegetables are essential for our health. After five years of study, they found that consuming more fruits and vegetables in the diet was good for mental health. Studies show that eating lots of vegetables and fruits is good not only for the body but also for mental health.

English Summary: Do you regularly eat fruits and vegetables?
Published on: 18 May 2021, 06:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now