1. Health & Herbs

കൊവിഡ്:ഓക്‌സിജന്‍ നില ഉയര്‍ത്താന്‍, ശ്വാസതടസ്സം ഒഴിവാക്കാന്‍ പ്രോണിംഗ് വ്യായാമം

കമഴ്ന്ന് കിടന്നോ മുഖം ഒരുവശത്തേക്ക് ചരിച്ചോ ക്രമമായി ശ്വസിക്കുന്ന വ്യായാമ രീതിയാണ് പ്രോണിംഗ്. ഇതുവഴി ശ്വാസകോശത്തിന് മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കാനാകും.

K B Bainda
പ്രോണിംഗ് വ്യായാമം വഴി ശ്വസനപ്രക്രിയ മെച്ചപ്പെടുത്താം.
പ്രോണിംഗ് വ്യായാമം വഴി ശ്വസനപ്രക്രിയ മെച്ചപ്പെടുത്താം.

ഗൃഹചികിത്സയിൽ കഴിയുന്ന കൊവിഡ് ബാധിതർ ശ്വാസതടസ്സം ഒഴിവാക്കുന്നതിന് ലഘു വ്യായാമമായ പ്രോണിംഗ് ശീലമാക്കണമെന്ന് ആരോ​ഗ്യവിദ​ഗ്ധർ .

ഗർഭിണികൾ, ഹൃദ്രോഗം ബാധിച്ചവർ, നട്ടെല്ല്, തുടയെല്ല്, ഇടുപ്പെല്ല് എന്നിവയ്ക്ക് ഗുരുതര വൈകല്യമുള്ളവർ തുടങ്ങിയവരൊഴികെ എല്ലാവർക്കും പ്രോണിംഗ് വ്യായാമം വഴി ശ്വസനപ്രക്രിയ മെച്ചപ്പെടുത്താം. ഇതിലൂടെ ശ്വാസതടസ്സമുണ്ടാകാനുള്ള സാഹചര്യം ഒഴിവാക്കാനാകും.

ചെയ്യേണ്ട വിധം:
കമഴ്ന്ന് കിടന്നോ മുഖം ഒരുവശത്തേക്ക് ചരിച്ചോ ക്രമമായി ശ്വസിക്കുന്ന വ്യായാമ രീതിയാണ് പ്രോണിംഗ്. ഇതുവഴി ശ്വാസകോശത്തിന് മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കാനാകും.

ആവശ്യമെങ്കിൽ രണ്ടോ മൂന്നോ തലയിണകൾ വയറിനടിയിൽ വെയ്ക്കുന്നത് നല്ലതാണ്. ഭക്ഷണം കഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷമേ പ്രോണിംഗ് ചെയ്യാവൂ.

രോഗിക്ക് സൗകര്യപ്രദമായ രീതിയിൽ പരമാവധി 30 മിനിറ്റ് വരെ ഇത് തുടരാം. ശരീരത്തിൽ ഓക്സിജന്റെ അളവ് 95 ന് താഴെ എത്തുകയാണെങ്കിൽ പ്രോണിംഗ് പലതവണ ചെയ്ത് അളവ് മുകളിൽ എത്തിക്കാനാകും

It is best to place two or three pillows under the abdomen if needed. Prone an hour after meals. This can be continued for a maximum of 30 minutes in a way that is comfortable for the patient. If the oxygen level in the body is below 95, pruning can be done several times to increase the level

English Summary: Kovid: Proning exercise to increase oxygen level and avoid shortness of breath

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds